Posted inബിസിനസ്സ്

കൊറിയര്‍ സേവനമായ ‘എക്‌സ്ട്രീം’ ആരംഭിച്ച് സൊമാറ്റോ

3 ലക്ഷത്തിലധികം പേരുടെ ഇരുചക്രവാഹന വിഭാഗത്തെ ഉള്‍ക്കെള്ളിച്ചുകൊണ്ട് സൊമാറ്റോ കൊറിയര്‍ സേവനമായ ‘എക്‌സ്ട്രീം’ ആരംഭിച്ചു. സോമാറ്റോ ഭക്ഷണ വിതരണം ചെയ്യുന്ന 750-800 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. എക്‌സ്ട്രീം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് 10 കിലോ വരെ ഭാരമുള്ള ഡോക്യുമെന്റുകള്‍, മരുന്നുകള്‍, ഭക്ഷണം, പലചരക്ക്, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ പാഴ്‌സലുകള്‍ അയയ്ക്കാന്‍ കഴിയും. ചെറുതും വലുതുമായ വ്യാപാരികളെയാണ് പ്രധാനമായും എക്‌സ്ട്രീം ലക്ഷ്യമിടുന്നത്. ആദ്യ കിലോമീറ്ററിന് 25 രൂപയാണ് ഈടാക്കുന്നതെന്നും ഓരോ കിലോമീറ്റര്‍ കൂടുന്തോറും താരിഫ് […]

Posted inവിനോദം

പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച നവരാത്രി ഗാനം ‘ഗര്‍ഭോ’

പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗാനം നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പുറത്തിറങ്ങി. ധ്വനി ഭാനുശാലി ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് തനിഷ്‌ക് ബാഗ്ചിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്റെ ബാനറിലാണ് വീഡിയോ ആല്‍ബമായി ഇപ്പോള്‍ പുറത്തിറങ്ങിയത്. ഔദ്യോഗിക അക്കൗണ്ടിലൂടെ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. അഞ്ച് മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ ഗാനം യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു. നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിലുള്ള വിശേഷചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഉള്‍കൊള്ളിച്ചുള്ള ‘ഗര്‍ഭോ’ എന്ന […]

Posted inവിനോദം

‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ റിലീസ് ഈ മാസം 27ന്

ഹാസ്യ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ഒട്ടേറെ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളായെത്തിയ കോട്ടയം നസീര്‍ അച്ഛന്‍ കഥാപാത്രമായും ജോസ്‌കുട്ടി ജേക്കബ് മകനായുമെത്തുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലെത്തും. ഒട്ടേറെ വെബ്‌സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീര്‍ത്തന ശ്രീകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് ചിത്രം എത്തുന്നത്. ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട് കഴിയുന്ന മറ്റ് പലരുടേയും ജീവിതങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോവുന്നത്. […]

Posted inഓട്ടോമോട്ടീവ്

വോള്‍വോ സി40 റീചാര്‍ജ് കൂപ്പെയുടെ വില വര്‍ദ്ധിപ്പിച്ചു

സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ സി40 റീചാര്‍ജ് കൂപ്പെ എസ്യുവിയുടെ ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിച്ചു. കാറിന്റെ വില ഇപ്പോള്‍ ആരംഭിക്കുന്നത് 62.95 ലക്ഷം രൂപയിലാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി). അതായത് എസ്യുവിക്ക് 1.7 ലക്ഷം രൂപയുടെ വിലവര്‍ദ്ധനയുണ്ടായി. 61.25 ലക്ഷം രൂപയ്ക്കാണ് വോള്‍വോ സി40 റീചാര്‍ജ് രാജ്യത്ത് അവതരിപ്പിച്ചത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 100 ലേറെ ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. വോള്‍വോ സി40 റീചാര്‍ജ് ഇങഅ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് 408എച്പി പവറും 660 എന്‍എം […]

Posted inപുസ്തകങ്ങൾ

ഷിന്റിന്‍യോക്കു – വനധ്യാനം എന്ന പുനരുജ്ജീവനകല

വൃക്ഷങ്ങളില്‍നിന്നും നവോന്മേഷമാര്‍ജിക്കാനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഫോണ്‍ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും ഇവയില്‍ ചിലതാണ്. ലോകത്തെയും അവനവനെത്തന്നെയും കുറേക്കൂടി സൗമ്യമായി സമീപിക്കാന്‍ ഇതുവഴി സാധിക്കും. വനാനുഭൂതികളില്‍ പൂര്‍ണ്ണമായി മുഴുകാനും വീട്ടിലേക്കു മടങ്ങുമ്പോള്‍ അവയെ കൂടെക്കരുതാനുമുള്ള എളുപ്പവഴികളും ഇതില്‍പ്പെടും. നിങ്ങളുടെ ഗൃഹാന്തരീക്ഷം എത്ര തിരക്കുപിടിച്ചതായാലും അടുത്ത വനയാത്രവരെ ശാന്തിയുടെ ഉറവ വറ്റാതെ നിലനിര്‍ത്താന്‍ ഇത്രയും മതി. ‘ഷിന്റിന്‍യോക്കു – വനധ്യാനം എന്ന പുനരുജ്ജീവനകല’. വിവര്‍ത്തനം: സഞ്ജയ് എ. ആര്‍. ഡിസി ബുക്‌സ്. വില 284 രൂപ.  

Posted inആരോഗ്യം

പിസ്ത, വിവിധ പോഷകങ്ങളുടെ ഏറ്റവും മികച്ച ഉറവിടം!

ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ബി 6, തയാമിന്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പോഷകങ്ങളുടെ ഏറ്റവും മികച്ച ഉറവിടമാണ് പിസ്ത. ഒരു ദിവസം 30 ഗ്രാം നട്‌സ് കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പിസ്തയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പിസ്ത കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അവയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, പിസ്തയില്‍ അടങ്ങിയിരിക്കുന്ന […]

Posted inലേറ്റസ്റ്റ്

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി അന്വേഷണം

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി അന്വേഷണം. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. കണ്ടല ബാങ്ക് തട്ടിപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കും

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കും. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബർ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവർമാർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വിമത പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആരോപിച്ചു.ഡിസിസി പ്രസിഡൻറ് വരുമ്പോൾ സ്ഥലത്തെ എം എല്‍ എയെയോ മുതിര്‍ന്ന നേതാക്കളേയോ അറിയിക്കാറില്ല. താൻ കൂടെ പിന്തുണച്ച് കത്ത് നല്‍കിയിട്ടാണ് മുഹമ്മദ് ഷിയാസിനെ എഐസിസി ഡിസിസി പ്രസിഡന്റാക്കിയതെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു.