ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങളാണ് വടക്കന്‍ ഗാസയില്‍നിന്ന് വീട് വിട്ട് പലായനം ചെയ്തത്. ഹമാസിന്റെ ചെയ്തികള്‍ അല്‍ ഖ്വയ്ദയെ പരിശുദ്ധരാക്കുന്നുവെന്നും ഹമാസ് തീവ്രവാദികള്‍ കലര്‍പ്പില്ലാത്ത പൈശാചികരാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം ഹമാസിന്റെ ആക്രമണങ്ങളില്‍ ബന്ധമില്ലാത്ത ഭൂരിപക്ഷം പലസ്തീനികളും ദുരിതം അനുഭവിക്കുന്നുവെന്നും ഞങ്ങള്‍ക്ക് അത് കാണാതെ പോകാനാവില്ലെന്നും […]
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് വിഴിഞ്ഞം ഇടവക
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് നൽകുന്ന സ്വീകരണ ചടങ്ങിൽ നിന്നും ലത്തീൻ അതിരൂപതാ നേതൃത്വം വിട്ടുനിൽക്കുമ്പോൾ പങ്കെടുക്കുമെന്ന് അറിയിച്ച് രൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക പ്രതിനിധികളെ അനുനയ ചർച്ചയിലൂടെ സർക്കാർ ഒപ്പം നിർത്തി. കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരത്തുക കൂട്ടിയതടക്കമുള്ള തീരുമാനങ്ങളാണ് നിർണ്ണായകമായത്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 14
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇസ്രയേല്‍ പുറപ്പെടുവിച്ച യുദ്ധ മുന്നറിയിപ്പിനു പിന്നാലെ ഗാസാ മുനമ്പില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം കൂട്ട പലായനം . കാറുകള്‍ക്ക് മുകളില്‍ വസ്ത്രങ്ങളും കിടക്കകളുമുള്‍പ്പെടെ കെട്ടിവച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഗാസയിലെ ജനങ്ങള്‍ 24 മണിക്കൂറിനകം തെക്കോട്ടു മാറണമെന്നും ഹമാസില്‍നിന്ന് അകന്നുനില്‍ക്കണമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. അതേസമയം പ്രദേശത്തെ ആശുപത്രികളില്‍നിന്നും പല രോഗികളേയും മാറ്റാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. […]
രാത്രി വാർത്തകൾ
ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്. കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡൻറ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ ജാഗ്രത നിർദ്ദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ, ഇസ്രയേൽ എംബസി, ജൂത ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്. യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും […]
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്
ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്. 150ലധികം ബന്ദികളാണ് ഹമാസിന്‍റെ പിടിയിലുള്ളത്. കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡൻറ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.ഇസ്രയേലിലെ അഷ്കലോണിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി. ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു. 13 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ ശേഷിക്കുന്ന ബന്ദികളെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന […]
കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ 12-ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷം നഷ്ടം 339.55 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ കെ.എം.ആര്‍.എല്ലിന് 4.21 കോടി രൂപയുടെ നഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞു. 2022-23 കാലയളവില്‍ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്. ടിക്കറ്റ് വരുമാനം 75.48 കോടി രൂപയും. 2021-22ല്‍ യാത്രക്കാരുടെ എണ്ണം 96.94 ലക്ഷവും ടിക്കറ്റ് വരുമാനം 30.78 കോടി രൂപയുമായിരുന്നു. […]
‘ടൈഗര്‍ നാഗേശ്വര റാവു’വിലെ മൂന്നാമത്തെ ഗാനമെത്തി
രവി തേജ നായകനാകുന്ന പുതിയ ചിത്രമാണ് ‘ടൈഗര്‍ നാഗേശ്വര റാവു’. ടൈഗര്‍ നാഗേശ്വര റാവുവിലെ പുതിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ടൈഗര്‍ നാഗേശ്വര റാവു ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തുക. ‘എന്നെ നിനക്കായ് ഞാന്‍’ എന്നു തുടങ്ങുന്ന ഗാനം ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ ദീപക് രാമകൃഷ്ണന്റെ വരികള്‍ സിന്ദൂരിയാണ് മനോഹരമായി ആലപിച്ചിരിക്കുന്നത്. സംവിധാനം വംശിയാണ്. രവി തേജയുടെ പിരിയോഡിക്കല്‍ ആക്ഷന്‍ […]
‘പാരഡൈസ്’ ബുസാന്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം
റോഷന്‍ മാത്യുവിനെയും ദര്‍ശന രാജേന്ദ്രനെയും പ്രാധാന കഥാപാത്രങ്ങളാക്കി വിഖ്യാത ശ്രീലങ്കന്‍ ഫിലിം മേക്കര്‍ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ‘പാരഡൈസ്’ എന്ന ചിത്രം ഇരുപത്തിയെട്ടാമത് ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ കിം ജിസെയോക്ക് അവാര്‍ഡ് കരസ്ഥമാക്കി. ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ചിത്രം തമിഴ് സംവിധായകന്‍ മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് […]
സ്ലാവിയ മാറ്റ് എഡിഷന്റെ വില പ്രഖ്യാപിച്ച് സ്‌കോഡ
സ്‌കോഡ ഓട്ടോ പുതിയ സ്ലാവിയ മാറ്റ് എഡിഷന്റെ വില പ്രഖ്യാപിച്ചു. 1.0ലിറ്റര്‍ ടിഎസ്‌ഐ മാനുവല്‍ വേരിയന്റിന് 15.52 ലക്ഷം രൂപ മുതല്‍ 1.5ലിറ്റര്‍ ടിഎസ്‌ഐ ഓട്ടോമാറ്റിക് മോഡലിന് 19.12 ലക്ഷം രൂപ വരെയാണ് വില. ഈ മാറ്റ് പതിപ്പ് സ്‌റ്റൈല്‍ ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ അതിന്റെ സ്റ്റാന്‍ഡേര്‍ഡ് കൗണ്ടര്‍പാര്‍ട്ടിനേക്കാള്‍ ഏകദേശം 40,000 രൂപ പ്രീമിയവുമായി വരുന്നു. സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷനില്‍ വ്യതിരിക്തമായ മാറ്റ് കാര്‍ബണ്‍ സ്റ്റീല്‍ കളര്‍ സ്‌കീമും ഗ്ലോസ് ബ്ലാക്ക് വിംഗ് മിററുകളും ഡോര്‍ […]
അമ്മിണിപ്പിലാവ്
കണ്ണീരിന്റെ ഉപ്പുരസമുള്ള വാക്കുകള്‍ പച്ചില പ്ലാവില പോലെ പടര്‍ന്നു കിടക്കുന്നു. മനുഷ്യനും പ്രകൃതിയും ആത്മബന്ധം സ്ഥാപിച്ച ഗ്രാമജീവിതത്തിന്റെ ഹൃദയവേദനയില്‍ മുഴുകാതെ വായന അവസാനിപ്പിക്കാനാവില്ല. ഇല്ലായ്മയില്‍ സ്‌നേഹം ധനമാകുന്നു. പാവപ്പെട്ടവന്റെ ആകെ ദിനചര്യയില്‍ ചക്കയുടെ അരക്കുപോലെ പറ്റിപ്പിടിക്കുന്നത് അപരനോടുള്ള കരുതലും കരുണയുമാകുന്നു. സാധാരണവായനക്കാരനെ വിഭ്രമക്കോട്ടയില്‍ കടത്തി വിരട്ടിവിറപ്പിക്കാത്ത ഇത്തരം കഥകള്‍കൂടി പിറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. താനാരാണെന്ന അന്വേഷണം കൂടി അമ്മിണിപ്പിലാവിന്റെ അസ്തിത്വ വൈകാരികതയില്‍ മുഴങ്ങുന്നു. ‘അമ്മിണിപ്പിലാവ്’. ജോയ് ഡാനിയല്‍. കൈരളി ബുക്‌സ്. വില 199 രൂപ.
