Posted inആരോഗ്യം

ഓട്സ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

കുടലിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ദഹനനാളത്തില്‍ വസിക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസുകള്‍, മറ്റ് സൂക്ഷ്മാണുക്കള്‍ എന്നിവയുള്‍പ്പെടെ കോടിക്കണക്കിന് സൂക്ഷ്മാണുക്കളാണ് ഗട്ട് മൈക്രോബയോട്ട അല്ലെങ്കില്‍ ഗട്ട് ഫ്‌ലോറ എന്നും അറിയപ്പെടുന്ന ഗട്ട് ബാക്ടീരിയ. മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഈ സൂക്ഷ്മാണുക്കള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കുടലിലെ ദോഷകരമായ ബാക്ടീരിയകളുടെയും രോഗകാരികളുടെയും വളര്‍ച്ചയെ തടയുന്ന ചില തന്മാത്രകള്‍ ഉല്‍പ്പാദിപ്പിച്ച് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാന്‍ ഗട്ട് ബാക്ടീരിയ സഹായിക്കുന്നു. ഓട്സിന്റെ ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും പ്രീബയോട്ടിക് ഗുണങ്ങളും ശരീരത്തിന് ഒന്നിലധികം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മെഡിക്കൽ കോളജിലെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്ന് 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു.നവംബർ എട്ടിന് തിരുവനന്തപുരം പിഎംജി ജങ്ഷനിലുള്ള കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മണിപ്പൂരില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . 22 കാരനായ പൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പൂനെയില്‍ നിന്ന് ഇയാളെ സിബിഐ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പലസ്തീൻ വിഷയത്തിൽ വിദ്വേഷം പടർത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീൻ വിഷയത്തിൽ വിദ്വേഷം പടർത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കേന്ദ്രസർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് യോഗി ആദിത്യനാഥ്. ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും എതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം ലഭിച്ചു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ട്വന്റി-20 ക്രിക്കറ്റ് ഉള്‍പ്പെടുത്തും.ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നേതൃത്വത്തിലായിരുന്നു ക്രിക്കറ്റിനെ ഒളിമ്പിക്‌സിലെ ഒരു ഇവന്റായി ഉള്‍പ്പെടുത്താന്‍ ഐഒസിയുടെ അംഗീകാരത്തിനായി ശ്രമങ്ങള്‍ നടത്തിയത്. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രധാന നാഴികകല്ലാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍കെ പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങൾ ഫലിക്കുന്നില്ല എന്ന് വ്യക്തമാകുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്ന് പ്രധാനമന്ത്രി

യുദ്ധവും സംഘർഷങ്ങളും  മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.

Posted inലേറ്റസ്റ്റ്

ശലഭം പറക്കുന്ന വസ്ത്രം

ജീവനുള്ള ചിത്രശലഭങ്ങും എല്‍ഇഡി ദീപങ്ങളുമുള്ള വസ്ത്രം. അത്യപൂര്‍വമായ ഇങ്ങനെയൊരു വസ്ത്രം ധരിച്ച് ഒരു മോഡല്‍ പാരിസ് ഫാഷന്‍ വീക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മിന്നിത്തിളങ്ങുന്ന മനോഹരമായ എല്‍ഇഡി ദീപങ്ങളും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളുമെല്ലാമുള്ള വസ്ത്രം. ആരേയും അദ്ഭുതപ്പെടുത്തുന്ന വസ്ത്രം ധരിച്ച് മോഡല്‍ റാംപിലെത്തിയപ്പോള്‍ ആസ്വാധകര്‍ അമ്പരന്നുപോയി. ഈ അദ്ഭുത വസ്ത്രത്തിലുള്ള ചിത്രശലഭങ്ങളെ സ്വതന്ത്രമാക്കുന്നതിനായി വസ്ത്രത്തിന്റെ പിന്‍ഭാഗത്ത് വാതിലുകളും ഉണ്ട്. ‘ഡീപ് മിസ്റ്റ്’ എന്നാണ് ഈയിനം വസ്ത്രത്തിന്റെ പേര്. അണ്ടര്‍കവര്‍ ക്രിയേറ്റീവ് ഡയറക്ടറായ ജുന്‍ തകഹാഷിയാണ് ശ്രദ്ധേയമായ ഈ വസ്ത്രം തയ്യാറാക്കിയത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് നയപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു

ആറ് വർക്കിങ് ഗ്രൂപ്പുകൾ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര ഐടി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങൾ വിശദീകരിക്കുന്നതാണ് റിപ്പോർട്ട്. കൃഷി, ആരോഗ്യം, സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും നിർമ്മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയിൽ ജാഗ്രത നിർദ്ദേശം

ദില്ലിയിൽ ജാഗ്രത നിർദ്ദേശം. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷ കൂട്ടിയത്.ഇസ്രയേൽ എംബസിക്കും ദില്ലിയിലെ ജൂത ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.