ദില്ലിയിൽ ജാഗ്രത നിർദ്ദേശം. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷ കൂട്ടിയത്.ഇസ്രയേൽ എംബസിക്കും ദില്ലിയിലെ ജൂത ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.
ദില്ലിയിൽ ജാഗ്രത നിർദ്ദേശം
