മിതമായ തോതിലുള്ള കാപ്പികുടിയും പ്രമേഹ, ഹൃദ്രോഗ നിയന്ത്രണവുമായി ബന്ധമുണ്ടെന്ന് മുന്‍പു ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കട്ടന്‍ കാപ്പി കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഒരു നിബന്ധനയുണ്ട്. കാപ്പിയില്‍ മധുരം ചേര്‍ക്കാന്‍ പാടില്ല. ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഒരോ കപ്പ് മധുരമില്ലാത്ത കട്ടന്‍ കാപ്പി കുടിക്കുന്നതിലൂടെ അമിത ശരീരഭാരത്തിലെ 0.12 കിലോ വീതം കുറയുമെന്ന് പഠനം പറയുന്നു. എന്നാല്‍ കാപ്പിയില്‍ പഞ്ചസാര […]
യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് പ്രധാനമന്ത്രി
ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിന് ഒപ്പമാണ് രാജ്യം എന്ന പ്രധാനമന്ത്രി നിലപാടെടുത്തിരുന്നു.
മദ്ധ്യാഹ്ന വാർത്തകൾ
ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ വടക്കൻ ഭാഗത്തു നിന്നും തെക്ക് ഭാഗത്തേക്ക് മാറാൻ ഗാസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയിൽ ജീവിക്കുന്നത്. ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമായ ഓപ്പറേഷൻ അങ്ങയുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 7 പേർ മലയാളികളാണ്. മടങ്ങിയെത്തിയവരെ […]
മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദമെന്ന് വിഴിഞ്ഞം ലത്തീൻ ഇടവക വികാരി
തങ്ങൾ വികസനത്തിനെതിരല്ലെന്നും എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നും വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോൺസിംഗർ നിക്കോളാസ്.മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദമെന്നും, മന്ത്രിയിൽ നിന്നും ഉണ്ടായത് അനുകൂലമായ സമീപനമായിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാൽ ചടങ്ങിൽ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ഫാദർ പറഞ്ഞു.
ഗാസയിലെ സ്ഥിതി ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന
50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടെന്നും, 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. അതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ വെടി വെച്ചതായി ഇസ്രയേൽ അറിയിച്ചു.ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളക്ക് മാറ്റം
വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളക്ക് മാറ്റം. അദീല അബ്‌ദുല്ലയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. നേരത്തെ, വകുപ്പ് മാറ്റത്തിന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ഓപ്പറേഷൻ അജയ്. ഈ ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 7 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു.ദില്ലി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 13
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇസ്രായേലില്‍ നിന്ന് ഇന്ന് രാവിലെ 5.30 ന് ദില്ലിയിലെത്തും. 11 മലയാളികളടക്കം 212 പേരാണ് വിമാനത്തിലുണ്ടാകുക. വിദ്യാര്‍ത്ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്നും ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചുകൊണ്ടുവരുന്നതെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇസ്രയേലില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരളഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ […]
ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് തോൽവി
ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് തോൽവി. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടാണ് 134 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീം പൂർണമായും ആധിപത്യം സ്ഥാപിച്ച മത്സരമായിരുന്നു ലക്നൗവിൽ നടന്നത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ഓസീസിന്‍റെ പോരാട്ടം 177 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയൻ നിരയില്‍ മര്‍നസ് ലാബുഷെയ്ന് (46) ഒഴികെ ആരും മികച്ച പ്രകടനം പുറത്തെടുത്തില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യയിൽ സാമൂഹിക സ്പർദ്ധ സൃഷ്ടിക്കുന്നതിനും വർഗീയ വിദ്വേഷം വളർത്തുന്നതിനും മെറ്റ ഉത്തരവാദിയെന്ന് ഇന്ത്യ മുന്നണി
ഇന്ത്യയിൽ സാമൂഹിക സ്പർദ്ധ സൃഷ്ടിക്കുന്നതിനും വർഗീയ വിദ്വേഷം വളർത്തുന്നതിനും മെറ്റ ഉത്തരവാദിയെന്ന് ഇന്ത്യ മുന്നണി. ഇത് ചൂണ്ടികാട്ടി കോൺഗ്രസ് അധ്യക്ഷൻ മാളികർജ്ജുൻ ഖർഗെ മാർക്ക് സക്കർബർഗിന് കത്തയച്ചു.വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചാണ് കത്ത്.പ്രതിപക്ഷ നേതാക്കൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ മെറ്റ അടിച്ചമർത്തുന്നു. ഒരു സ്വകാര്യ വിദേശ കമ്പനിയുടെ ഇത്തരം നടപടികൾ ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇടപെടുന്നതിന് തുല്യമാണ്. മെറ്റയുടെ നടപടി ഇന്ത്യ സഖ്യത്തിന് നിസാരമായി കാണാനാകില്ലെന്നും കത്തിൽ പറയുന്നു. മെറ്റ ഇന്ത്യയുടെ മേധാവികൾക്ക് എതിരെയാണ് കത്ത്.
