വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളക്ക് മാറ്റം. അദീല അബ്ദുല്ലയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. നേരത്തെ, വകുപ്പ് മാറ്റത്തിന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളക്ക് മാറ്റം
