Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം

തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്ന് തെക്കന്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന് സി.ബി.ഐ

ഓൺലൈൻ മാധ്യമമായ ‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്‌ഐആർ. നാല് വിദേശ സ്ഥാപനങ്ങളിൽ നിന്ന് ന്യൂസ് ക്ലിക്കിന് 28.5 കോടി രൂപ സംഭാവനയായി ലഭിച്ചതായും എഫ്‌ഐആറിൽ പറയുന്നു.

Posted inലേറ്റസ്റ്റ്, ഷോർട് ന്യൂസ്

രാത്രി വാർത്തകൾ

ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് . പലസ്തീൻ അവകാശങ്ങൾക്ക് നേരെ ഇസ്രയേലിന്‍റെ കടന്ന് കയറ്റത്തിനെതിരെയായിരുന്നു രാജ്യത്തിന്‍റെ നിലപാടെന്നും അതിൽ നിന്ന് വ്യത്യാസം വന്നത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീൻ വിഷയത്തിൽ പാർട്ടിക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദമെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങൾ തമ്മിലെ മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദമെന്ന് മുഖ്യമന്ത്രി. കള്ളവാർത്തയ്ക്ക് വൻ പ്രചാരണം നൽകി ശുദ്ധമായി പ്രവർത്തിക്കുന്ന ഓഫീസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്

ഓഡി കാറില്‍ പോയി ചീരക്കച്ചവടം

ഓഡി കാറില്‍ പോയി റോഡരികില്‍ പച്ചക്കറി വില്‍ക്കുന്ന കര്‍ഷകന്‍. കേരളത്തില്‍തന്നെയാണ്. മലയാളി പൊളിയാണ്. രണ്ടേകാല്‍ ലക്ഷത്തോളം ഫോളോവേഴ്സുള്ള ‘വെറൈറ്റി ഫാര്‍മര്‍’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ എസ്.പി. സുജിത്ത് യാണ് ഓഡി കാറില്‍ വന്ന് റോഡരികില്‍ ചീര വില്‍ക്കുന്ന വീഡിയോ പങ്കുവച്ച് വൈറലായത്. സുജിത്ത് തോട്ടത്തില്‍നിന്നു ചീര പറിച്ചെടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തടര്‍ന്നു സ്റ്റൈല്‍മന്നനേപ്പോലെ ഓഡി കാറില്‍ മാര്‍ക്കറ്റിനരികില്‍ വന്നിറങ്ങി. ധരിച്ചിരുന്ന മുണ്ട് ഉരിഞ്ഞുമാറ്റി കാറിലേക്കിട്ടു. ഷോര്‍ട്ട്സു ധരിച്ച സുജിത്ത് ചെരുപ്പഴിച്ച് തൊട്ടരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിറകില്‍നിന്നു ചീരക്കെട്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹമാസിന്റെ ഭൂഗര്‍ഭ ടണലുകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍

ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം തുടരുന്നു.ഏക വൈദ്യുതി നിലയം പ്രവര്‍ത്തനം നിലച്ചതോടെ പ്രദേശം പൂര്‍ണമായി ഇരുട്ടിലാണ്. ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി. ഇന്നുപുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ ഒരുമണിക്കൂറിനിടെ 51 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നു. ഗാസയില്‍ ഹമാസിന്റെ ഭൂഗര്‍ഭ ടണലുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി ജാതി സെന്‍സസിനെ ഭയക്കുന്നെന്ന് തേജസ്വി യാദവ്

ബി.ജെ.പി. ജാതി സെന്‍സസിനെ ഭയക്കുന്നെന്ന് ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും ബി.ജെ.പിയെയും ഫാസിസ്റ്റ് ശക്തികളെയും ഒരുമിച്ച് നേരിടുമെന്നും ഇന്ത്യ മുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽ.ഡി.എഫിനൊപ്പമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യം പിടിച്ചുവച്ച് സര്‍ക്കാര്‍ അവരെ വഞ്ചിച്ചെന്ന് കെ സുധാകരന്‍

50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്കിയിട്ട് മാസം 4 കഴിഞ്ഞുവെന്നും,സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് പിണറായി സര്‍ക്കാര്‍ അവരെ വഞ്ചിച്ചെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഈ കൊടുംവഞ്ചനയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദുര്‍ചെലവിനും ഒരു കുറവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 12

*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍ സഹറിന്റെ വീരവാദം. ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ സഹര്‍ വ്യക്തമാക്കി. അതേസമയം കര ആക്രമണത്തിലൂടെ ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് ഐഎസിനേക്കാള്‍ മോശമാണെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹമാസ് ഭീകരരാണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരരാണെന്ന് കെ.ടി. ജലീൽ

ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേല്‍ പലസ്തീനികളോട് കാണിക്കുന്നതെന്ന് മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി. ജലീല്‍. പലസ്തീനികള്‍ എന്തുതന്നെ ചെയ്താലും നിരപരാധികളാണെന്ന് നേരത്തേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജും പ്രതികരിച്ചിരുന്നു. ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം അനീതി നടന്നുകഴിഞ്ഞെന്നും സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.