ആനയെ തുരത്തിയത് ആളുകള്‍ ഒഴിഞ്ഞുപോയെന്ന് ഉറപ്പാക്കിയ ശേഷമാണെന്നും ജോസ് എങ്ങനെ ആനയുടെ മുന്നിലകപ്പെട്ടെന്ന് അറിയില്ലെന്നും തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍. ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റാണ് പ്രദേശവാസി ജോസ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് ആത്രശ്ശേരി സ്വദേശി ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.
ഓപ്പറേഷൻ അജയ് ആദ്യ വിമാനം ഇസ്രയേലിലേക്ക്
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യമായ ഓപ്പറേഷൻ അജയിൻ്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേസ് എടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്
ഈ മാസം രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര ബിജെപി സംഘടിപ്പിച്ചത്.പദയാത്ര നടത്തി വാഹന തടസം സൃഷ്ടിച്ചതിനാണ് സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരടക്കം 500ഓളം പേര്‍ക്കെതിരെ കേസെടുത്തതെന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറിയിച്ചു.തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികള്‍ക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നിലെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞു.
യുഎൻ നിരോധിച്ച ഫോസ്ഫറസ് ബോംബുകൾ ഇസ്രയേൽ ഉപയോഗിക്കുന്നുണ്ടെന്ന് പലസ്തീൻ
സോഷ്യൽമീഡിയയായ എക്സിലൂടെയാണ് പലസ്തീൻ വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളായ കരാമ, ഗാസ എന്നിവിടങ്ങളിൽ പലസ്തീനികൾക്കെതിരെ പ്രയോഗിക്കുകയാണെന്നാണ് ആരോപണം. മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തുകയും വലിയ രീതിയിൽ താപം പുറത്തുവിടുകയും ചെയ്യും.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 12
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഓപ്പറേഷന്‍ അജയ് – ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യവുമായി ഇന്ത്യ. ഇന്ത്യയിലേക്ക് തിരികെ എത്താന്‍ താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. ◾ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് […]
ഇസ്രയേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു
ഇസ്രയേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. സർക്കാരിനൊപ്പം പ്രതിപക്ഷവും ചേർന്നതോടെയാണ് സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനാണ് സംയുക്ത മന്ത്രിസഭ രൂപീകരിച്ചത്. പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്നതാണ് ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭ. പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും മന്ത്രിയാകും.
രാത്രി വാർത്തകൾ
രാത്രി വാർത്തകൾ ഇസ്രായേൽ കരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏത് നിമിഷവും അതിർത്തിയിൽ കരയുദ്ധം ആരംഭിക്കും. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗാസ അതിര്‍ത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചു കഴിഞ്ഞു. യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം. […]
‘ലിയോ’യിലെ അനിരുദ്ധിന്റെ മെലഡി സോങ് എത്തി
തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധിന്റെ ഹിറ്റ് ഗാനങ്ങളില്‍ കൂടുതലും ഫാസ്റ്റ് ആന്‍ഡ് മാസ് നമ്പറുകളാണെങ്കില്‍ ചില ശ്രദ്ധേയ മെലഡികളും അദ്ദേഹത്തിന്റേതായി ഉണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഇടംപിടിക്കുന്ന ഒരു പുതിയ ഗാനം എത്തിയിരിക്കുകയാണ്. വിജയ് നായകനാവുന്ന അപ്കമിംഗ് റിലീസ് ‘ലിയോ’യിലേതാണ് പുറത്തെത്തിയിരിക്കുന്ന ഗാനം. ‘അന്‍പെനും’ എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ലോതികയും ചേര്‍ന്നാണ്. ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന […]
‘ഏഴു കടല്‍ ഏഴു മലൈ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
നിവിന്‍ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഏഴു കടല്‍ ഏഴു മലൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വി ഹൗസ് പ്രൊഡക്ഷസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കാട്രാതു തമിഴ്, തങ്ക മീന്‍കള്‍, താരമണി, പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് […]
ട്വിന്‍ മോഡലുകളുമായി ഹോണ്ട എത്തുന്നു
വരാനിരിക്കുന്ന ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ രണ്ട് പ്രത്യേക പതിപ്പുകളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് ന്യൂ ഹ്യൂ എന്നിവയാണ് ഹോണ്ട പുറത്തിറക്കിയ ട്വിന്‍ മോഡലുകള്‍. യഥാക്രമം 2,16,356 രൂപയ്ക്കും (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) 2,19,357 രൂപയ്ക്കുമാണ് (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) കമ്പനി ഈ വേരിയന്റുകള്‍ പുറത്തിറക്കിയത്. ഈ മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോള്‍ ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ കഴിയും. രാജ്യത്തുടനീളം ഇവയുടെ കസ്റ്റമര്‍ ഡെലിവറി വൈകാതെ ആരംഭിക്കും. ഹൈനസ് […]
