വിഴിഞ്ഞം തുറമുഖ സന്ദർശനത്തിന് ശേഷം അദാനി പോർട്ട്സ് ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണം. ഈ മാസം 15 ന് വൈകിട്ട് നാല് മണിക്ക് കപ്പൽ വിഴിഞ്ഞം തുറമുഖത്തെ ബർത്തിലെത്തുമെന്നും വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് പോലും സുഗമമായി വിഴിഞ്ഞത്ത് വരാനാകുമെന്നും മന്ത്രി വിശദീകരിച്ചു.
റഗുലേറ്ററി കമ്മീഷന് കത്ത് നൽകി സർക്കാർ
വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. റദ്ദാക്കിയ 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് സർക്കാർ കത്ത് നൽകി. പൊതുജനതാല്പര്യാർത്ഥമാണ് പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശമെന്നാണ് കത്തിൽ പറയുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗമായിരുന്നു യുഡിഎഫ് കാലത്തെ കരാർ പുന:സ്ഥാപിക്കാൻ തീരുമാനമെടുത്തത്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 11
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഗാസ അതിര്‍ത്തിയിലും ലെബനന്‍ അതിര്‍ത്തിയിലും ആയിരകണക്കിന് സൈനികരെ വിന്യസിപ്പിച്ച് ഇസ്രയേല്‍ . ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം. ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേല്‍. ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാല്‍ ഇത് അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും […]
ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ
ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഏത് നിമിഷവും അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാമെന്ന് റിപ്പോർട്ട്.തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേൽ. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു.
അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്!
ഹുറൂണും 360 ഉം വണ്‍ വെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ 2023ലെ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പുറത്ത്. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്. കഴിഞ്ഞവര്‍ഷം 30,600 കോടി രൂപയുടെ ആസ്തിയുമായി 49-ാം സ്ഥാനത്തായിരുന്നു ബൈജു രവീന്ദ്രന്‍. 2022ല്‍ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ വിപ്രോ സ്ഥാപകന്‍ അസീം പ്രേംജിക്കും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ […]
സെബ്രോണിക്‌സ് ലാപ്‌ടോപ്പ് വിപണിയിലേക്കും
ഇന്ത്യന്‍ ലാപ്‌ടോപ്പ് വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ സെബ്രോണിക്‌സ് എത്തി. സ്പീക്കര്‍ വിപണിയില്‍ ഇതിനോടകം തന്നെ സ്വീകാര്യത നേടിയെടുത്ത സെബ്രോണിക്‌സ് ഇതാദ്യമായാണ് ലാപ്‌ടോപ്പ് വിപണിയിലേക്കും ചുവടുകള്‍ ശക്തമാക്കുന്നത്. നിലവില്‍, പ്രോ സീരീസ് വൈ, പ്രോ സീരീസ് ഇസെഡ് എന്നിവയ്ക്ക് കീഴില്‍ 5 മോഡല്‍ ലാപ്‌ടോപ്പുകളാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഡോള്‍ബി അറ്റ്‌മോസ്‌നോടൊപ്പം ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന സവിശേഷതയും സെബ്രോണിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കും മെറ്റല്‍ ബോഡി എന്‍ക്രോഷറുമാണ് […]
‘ചാവേര്‍’ ചിത്രത്തിലെ ‘ചെന്താമര പൂവിന്‍’ ഗാനം
ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘ചാവേര്‍’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘ചെന്താമര പൂവിന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് ഹരീഷ് മോഹനന്‍ ആണ് വരികള്‍ കുറിച്ചത്. ജസ്റ്റിന്‍ വര്‍ഗീസ് ഈണമൊരുക്കിയ ഗാനം പ്രണവ് സി.പി, സന്തോഷ് വര്‍മ എന്നിവര്‍ ചേര്‍ന്നാലപിച്ചു. ചാവേറില്‍ ഏവരുടേയും ഉള്ളുലച്ച തെയ്യം പാട്ടാണിത്. കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ചാവേര്‍’. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത […]
ആമിര്‍ ഖാന്‍ പുതിയ ചിത്രം ‘സിതാരെ സമീന്‍ പര്‍’
ആമിര്‍ ഖാന്‍ പുതിയ ചിത്രം ‘സിതാരെ സമീന്‍ പര്‍’ പ്രഖ്യാപിച്ചു. 2007 ല്‍ ആമിര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച താരേ സമീന്‍ പറിന് സമാനമായ പ്രമേയമാണ് സിനിമയില്‍ എന്നാണ് ആമിര്‍ പറയുന്നത്. താരേ സമീന്‍ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. താരേ സമീന്‍ പര്‍ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും – ആമിര്‍ പറഞ്ഞു. താരേ സമീന്‍ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് […]
റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും ഹിമാലയന്‍ 452
രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഒരു പ്രധാന അപ്ഡേറ്റുമായി ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു മോട്ടോര്‍സൈക്കിള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ബൈക്കായ ഹിമാലയന്‍ 452 മോഡലിന്റെ ഔദ്യോഗിക ലോഞ്ചിന് മുമ്പ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍. ആദ്യമായാണ് ഈ ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നത്. പുതിയ ഹിമാലയന്‍ 452 നിരവധി പ്രധാന അപ്ഡേറ്റുകള്‍ നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്, ഇത് മുന്‍ മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. 2016ല്‍ പുറത്തിറക്കിയ ഹിമാലയന്‍ മോഡലിനെ […]
ആനയെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍
ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവെയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് അവിടെ സ്വീകരിക്കുകയെന്നും,ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
