ജീവിതത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും മരണത്തിന്റെയും സൂക്ഷ്മാവസ്ഥകള്‍ തരളവും, ഹൃദ്യവും, കാവ്യാത്മകവുമായ ഭാഷയിലൂടെ വായനക്കാരെ അനുഭവിപ്പിച്ച് എഴുത്തിന്റെ നാലുപതിറ്റാണ്ടിലൂടെ കടന്നു പോവുന്ന മലയാളത്തിന്റെ പ്രിയകഥാകൃത്ത് വി.ആര്‍. സുധീഷിന്റെ രാജാവിന്റെ മീനുകള്‍, അച്ഛന്‍ തീവണ്ടി, ബാബുരാജ്, ചേരയുടെ വീട്, പാതിരാമുഖം മുതലായ ശ്രദ്ധേയമായ പതിനാറുകഥകളുടെ സമാഹാരം. ‘രാജാവിന്റെ മീനുകള്‍’. രണ്ടാം പതിപ്പ്. വി ആര്‍ സുധീഷ്. ഐ ബുക്‌സ്. വില 142 രൂപ.
ഫുട്ബോള്‍ കളിക്കാര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത കൂടുതല്‍!
ഫുട്ബോള്‍ കളിക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മറവി രോഗം വരാനുള്ള സാധ്യത ഒന്നര മടങ്ങ് അധികമാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. 1924നും 2019നും ഇടയില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി ആറായിരത്തോളം എലൈറ്റ് ഫുട്ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങള്‍ ഫുട്ബോള്‍ കളിക്കാത്ത 56,000 പേരുടെ ആരോഗ്യവിവരങ്ങളുമായി താരതമ്യപ്പെടുത്തി. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്ബോളര്‍മാരില്‍ 9 ശതമാനത്തിനും നാഡീവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേര് മരിച്ചതായാണ് റിപ്പോർട്ട്.ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കിൽ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരുകയാണെന്ന് കേന്ദ്രം അറിയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ […]
പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ്
മന്ത്രി വി. ശിവന്‍കുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.വി. ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും, പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തിരമായി പിരിച്ചുവിടാൻ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന് കത്തയച്ച് പൊലീസ് മേധാവി
എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തിയ ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ സുരക്ഷ ഒരുക്കിയതുമായി ബന്ധപ്പെട്ടുള്ള തുക കുടിശ്ശികയാണെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി കേരള ബ്ലാസ്റ്റേഴ്സ് സി.ഇഒ ക്ക് കത്തയച്ചു. സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട് 2016 മുതൽ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത്. രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കത്തില്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്.
ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരസംഘടന
ഇന്ത്യയും കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശം. കൂടാതെ ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരസംഘടന. നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നും ഉൾപ്പെടെ പറയുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ദില്ലിയിലെ പല സ്ഥലങ്ങളിലെയും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾക്ക് പിന്നിൽ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രംഗത്തെത്തിയിരുന്നു.
ഗാസയിൽ അഞ്ചാം ദിവസവും ഇസ്രയേൽ ബോംബാക്രമണം തുടരുന്നു
ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്.ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇസ്രയേലിലേക്ക്. അഷ്കലോണില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് മുന്നറിയിപ്പുനല്‍കി. ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് സംഘം നുഴഞ്ഞുകയറുന്നതായാണ് റിപ്പോര്‍ട്ട്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടു.ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 1900 ആയി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ വിഴിഞ്ഞം പുറങ്കടലിൽ എത്തി
വിഴിഞ്ഞം തുറമുഖത്തിന്റെ 28 നോട്ടിക്കൽ മൈൽ ദൂരെ കാത്തു കിടക്കുകയാണ് തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ. 15 നാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തേക്ക് പ്രവേശിക്കുന്നത്. ഷെൻഹുവ 15 എന്ന കപ്പലിൽ വിഴിഞ്ഞം തുറമുഖത്തേക്ക് ഉള്ള 3 ക്രെയിനുകളാണ് ഉള്ളത്.ക്രെയിനുകൾ ഇറക്കുന്നതിനുള്ള റെയിലുകൾ ബർത്തിൽ നിരത്തുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. കപ്പൽ ബർത്തിലേക്ക് അടുപ്പിക്കുന്നതിനായി 4 ടഗ്ഗുകളും വിഴിഞ്ഞം തുറമുഖത്ത് തയ്യാറായി കിടക്കുകയാണ്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 11
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഗാസയ്ക്കുമേല്‍ തീമഴ പെയ്യിച്ച് ഇസ്രായേല്‍. നിര്‍ത്താതെ ബോംബുവര്‍ഷിച്ച് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍. പലസ്തീനില്‍ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേല്‍. ഹമാസിന്റെ ഭീഷണിയെത്തിയതിന് പിന്നാലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ വന്‍ ആക്രമണം നടത്തി. ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയ ശേഷം പ്രദേശത്തെ തരിപ്പണമാക്കുന്ന തരത്തിലുള്ള ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ◾അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ […]
അമേരിക്കന്‍ ജഡ്ജിയും ഇന്ത്യക്കാരി ശരണ്യയും
അമേരിക്കയിലെ മുന്‍സിപ്പല്‍ കോട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജി ഫ്രാങ്ക് കാപ്രിയോയെ മകളും അച്ഛനും അമ്മയും അടങ്ങുന്ന ഇന്ത്യന്‍ കുടുംബം സന്ദര്‍ശിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. സഹാനുഭൂതിയോടെ കേസുകള്‍ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ച് പ്രശസ്തനായ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. അദ്ദേഹത്തിന്റെ ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ ഷോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശരണ്യ എന്ന പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് ജഡ്ജിയെ കാണാന്‍ അമേരിക്കയില്‍ എത്തിയത്. താങ്കളുടെ വീഡിയോകള്‍ കാണാറുണ്ടെന്നും നേരില്‍ കാണാന്‍ അതിയായ ആഗ്രഹമുള്ളതുകൊണ്ടാണു വന്നതെന്നും ശരണ്യയും അമ്മയും […]
