പലസ്തീനിൽ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേൽ. ഹമാസിന്റെ ഭീഷണിയെത്തിയതിന് പിന്നാലെ ഇന്ന്ഗാസ മുനമ്പിൽ ഇസ്രയേൽ വൻ ആക്രമണം നടത്തി.ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയ ശേഷം പ്രദേശത്തെ തരിപ്പണമാക്കുന്ന തരത്തിലുള്ള ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇന്ന് നടന്നതെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേൽ എംബസി.ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനമന്ത്രി കൊല്ലപ്പെട്ടു. […]
ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ പദവി തിരിച്ചുപിടിച്ച് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എം.ഡിയുമായ മുകേഷ് അംബാനി. ഹുറൂണ്‍ 360 ഉം വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് 8.08 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയുമായി മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് മൂലം സമ്പത്തില്‍ ഗണ്യമായ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ മറികടന്നാണ് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന പദവി തിരിച്ചുപിടിച്ചത്. 4.74 ലക്ഷം കോടി രൂപയുടെ […]
ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം ‘പണി’
നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവായും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ആളാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് അദ്ദേഹം. ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം തൃശൂരില്‍ ആരംഭിച്ചു. ‘പണി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോജു തന്നെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എം റിയാസ് ആദവും സിജോ വടക്കനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജോജുവും ഉണ്ട്. ജോജു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ബിഗ് […]
ക്യാമ്പസ് ത്രില്ലര്‍ ചിത്രം ‘താള്‍’ ടൈറ്റില്‍ പോസ്റ്റര്‍
മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ക്യാമ്പസ് ത്രില്ലര്‍ ചിത്രം കൂടി എത്തുന്നു. ‘താള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റസൂല്‍ പൂക്കുട്ടി, എം ജയചന്ദ്രന്‍, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി റിലീസ് ചെയ്തു. നവാഗതനായ രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവര്‍ത്തകനായ ഡോ. ജി കിഷോര്‍ നിര്‍വഹിക്കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ […]
എയറോക്സ് 155 മോട്ടോജിപി പുറത്തിറക്കി യമഹ
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എയ്റോക്സ് 155-ന്റെ 2023 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി. ഈ മോഡലില്‍ ഇപ്പോള്‍ ക്ലാസ് ഡി ഹെഡ്ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നു. മൊത്തത്തിലുള്ള ബോഡിയില്‍ യമഹ മോട്ടോജിപി ലിവറി ഫീച്ചര്‍ ചെയ്യുന്ന പുതിയ എയറോക്സ് 155 മോട്ടോജിപി എഡിഷന്റെ വില 1,48,300 രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി). പ്രത്യേക മോണ്‍സ്റ്റര്‍ എനര്‍ജി ലിവറി പുതിയ എയ്റോക്സ് 155 ന് നല്‍കിയിരിക്കുന്നു. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ ഘടിപ്പിച്ച പുതിയ […]
അന്റാബസ്
അന്താരാഷ്ട്രപ്രസിദ്ധയായ തുര്‍ക്കി എഴുത്തുകാരി സെറയ് സാഹിനറുടെ ശ്രദ്ധേയമായ നോവല്‍. യാഥാസ്ഥിതികമായ സമൂഹത്തിന്റെയും നാട്ടുനടപ്പുകളുടെയും ബന്ധനത്തിലായ സ്ത്രീജീവിതത്തിന്റെ ആവിഷ്‌കാരം. ഫ്രഞ്ച്, ഇറ്റാലിയന്‍, അറബി തുടങ്ങി നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്തകം. ഒര്‍ഹാന്‍ കമാല്‍ പുരസ്‌കാരം നേടിയ കൃതി. ‘അന്റാബസ്’. വിവര്‍ത്തനം – രമാ മേനോന്‍. മാതൃഭൂമി. വില 306 രൂപ.
പതിവായി വ്യായാമം ചെയ്യുന്നത് സ്‌ട്രെസ് അകറ്റാന്‍ സഹായിക്കും
പതിവായി വ്യായാമം ചെയ്യുന്നത് സ്‌ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉത്കണ്ഠ കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുടെ ഉത്പാദനത്തിന് വ്യായാമം കാരണമാകുന്നു. അതുപോലെ ടെന്‍ഷന്‍/ സ്‌ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. രാത്രികളില്‍ 7-8 മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്‌ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് മറ്റ് സ്‌ട്രെസുകളെയെല്ലാം ഇരട്ടിയാക്കും. സ്‌ട്രെസ് അനുഭവിക്കുന്നവര്‍ക്ക് ‘മൈന്‍ഡ്ഫുള്‍നെസ്’ പ്രാക്ടീസ് ചെയ്യാവുന്നതാണ്. എന്ത് കാര്യമാണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിലേക്ക് മുഴുവന്‍ […]
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ . പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാട്മിർ പുടിൻ പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു
അതിർത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേൽ എംബസി വ്യക്തമാക്കി. അതിനിടെ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനമന്ത്രി കൊല്ലപ്പെട്ടു. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേൽ തകർത്തിരുന്നു.
കുരുതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് വേണ്ടതെന്ന് എം വി ഗോവിന്ദൻ
പലസ്തീൻ ജനതയെയും നാടിനെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും എന്നാൽ ഏതെങ്കിലും പക്ഷം ചേരേണ്ട സമയമല്ല ഇതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുരുതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. മനുഷ്യത്വ രഹിതമായ മനുഷ്യക്കുരുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ കുത്തക താല്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. തെറ്റ് പറ്റിയോയെന്ന് നോക്കാനാണ് മാധ്യമ പ്രവർത്തകർ സിപിഐഎം പരിപാടിക്ക് വരുന്നത്. എന്നിട്ടത് പർവതീകരിച്ച് കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
