Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകല്‍ | ഒക്ടോബര്‍ 10

*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. അതോടൊപ്പം ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്. 2014 ല്‍ 51 ദിവസം പൊരുതിയിരുന്നുവെന്നും, ഇപ്പോള്‍ മാസങ്ങള്‍ പൊരുതാനുള്ള കരുതല്‍ ശേഖരമുണ്ടെന്നും അവകാശപ്പെട്ട ഹമാസ് അമേരിക്കയില്‍ തടവിലാക്കപ്പെട്ട പലസ്ഥിനികളെ വിട്ടായക്കണമെന്നും ആവശ്യപ്പെട്ടു. യുദ്ധത്തില്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ സുഹൃത്തുക്കള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർദ്ധിപ്പിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inബിസിനസ്സ്

കല്‍ക്കരി ഇറക്കുമതിയില്‍ ആഗസ്റ്റില്‍ മാസത്തില്‍ ഇടിവ്

രാജ്യത്ത് കല്‍ക്കരി ഇറക്കുമതിയില്‍ ആഗസ്റ്റില്‍ 12.08 ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 20.77 എം.ടി ഇറക്കുമതി രേഖപ്പെടുത്തിയിരുന്നത് കഴിഞ്ഞ ആഗസ്റ്റില്‍ 18.26 ദശലക്ഷം ടണ്‍ ആയി കുറഞ്ഞു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ മൊത്തത്തിലുള്ള കല്‍ക്കരി ഇറക്കുമതി 10.3 ശതമാനം കുറഞ്ഞ് 103.93 എംടി യായി. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 115.93 എം.ടിയില്‍ കൂടുതലായിരുന്നു ഇത്. ആഗസ്റ്റിലെ കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതി കഴിഞ്ഞവര്‍ഷം ആഗസ്റ്റിലെ 13.85 എം.ടിയില്‍ നിന്ന് 10.52 എം.ടിയായി […]

Posted inടെക്നോളജി

സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന

നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 99 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ). അമേരിക്കയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ വിപണി. യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ആ രാജ്യത്തേക്കുള്ള പെട്രോള്‍, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിയെ കടത്തിവെട്ടി. ഏപ്രില്‍-ജൂലൈയില്‍ 25.7 ശതമാനം വര്‍ധനയോടെ 83.63 കോടി ഡോളറിന്റെ (6,950 കോടി രൂപ) സ്മാര്‍ട്ട്ഫോണുകളാണ് യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. ഇതേ കാലയളവിലെ വ്യോമ ഇന്ധന കയറ്റുമതി 72.33 […]

Posted inവിനോദം

‘ലിയോ’ സിനിമയ്ക്ക് 13 മാറ്റങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്

ലോകേഷ് കനകരാജ് വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ലിയോ’ സിനിമയ്ക്ക് 13 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ചില വാക്കുകള്‍ മ്യൂട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ സിനിമയിലെ ചില വയലന്‍സ് രംഗങ്ങള്‍ വെട്ടിചുരുക്കാനും പറഞ്ഞിട്ടുണ്ട്. ചോര കലര്‍ന്ന പോസ്റ്ററുകളാണ് ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്നത്. അതുകൊണ്ട് തന്നെ വയലന്‍സിന്റെ അതിപ്രസരം സിനിമയില്‍ ഉണ്ടാവുമോയെന്ന് സാധാരണ പ്രേക്ഷകര്‍ സംശയിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്ക് യു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടു കൂടി അത്തരം ആശങ്കകള്‍ ഒഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ലോകേഷ് കനകരാജ് […]

Posted inവിനോദം

‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്റുകളിലേക്ക്

ടോണി സിജിമോന്‍, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനം നിര്‍വ്വഹിച്ച ‘കാത്ത് കാത്തൊരു കല്യാണം’ തിയേറ്റുകളിലേക്ക്. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകരയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘കാത്ത് കാത്തൊരു […]

Posted inഓട്ടോമോട്ടീവ്

അമേസിന്റെ അടിസ്ഥാന വേരിയന്റിന്റെ വില കുറച്ചു

ഉത്സവ മാസത്തില്‍ ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ അമേസിന്റെ അടിസ്ഥാന വേരിയന്റിന്റെ വില കമ്പനി കുറച്ചു. നേരത്തെ, 709,900 രൂപയായിരുന്നു അമേസിന്റെ അടിസ്ഥാന വേരിയന്റായ ഇയുടെ പ്രാരംഭ എക്സ് ഷോറൂം വില. ഇത് കമ്പനി 689,000 രൂപയായി കുറച്ചു. അതായത് അതിന്റെ വില 2.94 ശതമാനം കുറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ഈ വേരിയന്റ് വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് 20,900 രൂപ ലാഭിക്കാം. മറ്റ് വേരിയന്റുകളുടെ വിലയില്‍ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ് പ്രത്യേകത. അതേസമയം ഈ ഉത്സവ സീസണില്‍ വില്‍പ്പന […]

Posted inപുസ്തകങ്ങൾ

അമ്മ വരയ്ക്കുന്ന വീട്

സംസാരഭാഷയുടെ ഒഴുക്കില്‍നിന്ന് ബിംബസമൃദ്ധിയോടെ അവതരിച്ചുവരുന്ന കവിതയാണ് ഗണേഷ് പുത്തൂരിന്റേത്. വേഗകാലത്തിന്റെ ആവശ്യമറിഞ്ഞും മാറ്റമെന്ന അനിവാര്യതയെ പുണര്‍ന്നും തിരസ്‌കരണിക്ക് പുറത്തുവന്ന് കവിത നമ്മെ ഹസ്തദാനം നല്‍കി ആലിംഗനം ചെയ്യുന്നു. ജലം കരയോട് ചേരുന്നിടത്ത് മുളച്ചുപൊന്തിയ ഉഭയശരീരിയായ കവിത മണ്ണിലും വെള്ളത്തിലും പടരുന്നു. കായലും ചതുപ്പും നെല്‍വയലും നിറഞ്ഞ ഉളവയ്പ് എന്ന ഗ്രാമം ആണ് ഇതിലെ രംഗഭൂമി. ചിലപ്പോള്‍ അതിന്റെ ജൈവപരിസരം യാത്രികനായ കവിക്കൊപ്പം മാറിമറിയുന്നുമുണ്ട്. അണ്‍ലോക്ക്, ഇന്നലകളിലേക്കു പറക്കുന്ന പക്ഷി, മകനും അച്ഛനും, ഉളവയ്പുകായലും മാര്‍ക്സും, കോട്ടയം റൗണ്ടാന […]

Posted inആരോഗ്യം

ക്രമം തെറ്റിയ ആര്‍ത്തവമുറ ഹൃദ്രോഗസാധ്യതയുടെ സൂചന

ശരിയായ തോതിലുള്ള ആര്‍ത്തവം സ്ത്രീയുടെ പ്രത്യുത്പാദനക്ഷമതയുടെ മാത്രം അടയാളമല്ല. ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും സൂചകമാണ് ആര്‍ത്തവചക്രം. അതിനാല്‍ ക്രമം തെറ്റിയ ആര്‍ത്തവമുറ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല രോഗങ്ങളെ കുറിച്ചും സൂചന നല്‍കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആര്‍ത്തവചക്രം നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രൊജസ്ട്രോണും. ഈ ഹോര്‍മോണുകള്‍ക്ക് ഹൃദയാരോഗ്യ സംവിധാനത്തിലും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയ ഹോര്‍മോണാണ് ഈസ്ട്രജന്‍. ഇവ രക്തധമനികളുടെ പിരിമുറുക്കം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഇസ്രായേൽ പലസ്തീൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. അതോടൊപ്പം ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്. 2014 ൽ 51 ദിവസം പൊരുതിയിരുന്നുവെന്നും,ഇപ്പോൾ മാസങ്ങൾ പൊരുതാനുള്ള കരുതൽ ശേഖരമുണ്ട്. അമേരിക്കയിൽ തടവിലാക്കപ്പെട്ട പലസ്ഥിനികളെ വിട്ടായക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. യുദ്ധത്തിൽ ഞങ്ങൾക്കൊപ്പം ചേരാൻ സുഹൃത്തുക്കൾ തയ്യാറാണ്. ഗാസ തകർത്താൽ നരകത്തിന്റെ വാതിലുകൾ ഇസ്രായേൽ തുറക്കേണ്ടി വരുവെന്നും ഹമാസ് പറയുന്നു. ഹമാസ് സംഘം ഇസ്രയേലിൽ […]