ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 7000 ത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
വടകരയില്‍ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരന്‍
ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരന്‍.തന്‍റെ അസൗകര്യം അറിയിച്ചുവെന്നും എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തെലങ്കാന സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എല്ലാം തയ്യാറായെന്നും കെ.മുരളീധരന്‍ പറഞ്ഞു. ഇടതുപക്ഷവുമായി ഇനി ചർച്ച നടക്കണം . 119 ൽ 69 മുതൽ 70 സീറ്റ് വരെ തെലങ്കാനയിൽ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍
തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്ന് പ്രതികരിച്ച് കെ ടി ജലീൽ.കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും ജലീല്‍ പറഞ്ഞു.സമസ്തയുടെ മസ്തിഷ്കം മുസ്ലിം ലീഗിനൊപ്പമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പ്രതികരിച്ചിരുന്നു. തട്ടം വിവാദത്തെ എതിർക്കുകയാണ് ലീഗ് ചെയ്തതെന്നും സമസ്തയ്ക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി
നിയമനത്തട്ടിപ്പ് വിവാദത്തിൽ ചില കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ, ഇപ്പോൾ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്.സർക്കാരിന് ഒരു പ്രവർത്തന രീതിയുണ്ട്. അത് അഴിമതി വിരുദ്ധമാണ്. സർക്കാരിനെതിരെ കള്ളക്കഥകൾ മെനയുന്നവരുണ്ട്. അതിന്‍റെ ഭാഗമാണ് ഇതുമെന്നും വീണ ജോർജ് പറഞ്ഞു.
ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ്
ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ. 30 ലേറെ ഇസ്രായേൽ പൗരൻമാർ ബന്ദികൾ ആണെന്നാണ് റിപ്പോർട്ട്. അതോടൊപ്പം ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ അറിയിച്ചു. ഇപ്പോൾ ഗാസയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്യാഹു ആവർത്തിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 10
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. രാജസ്ഥാന്‍ ബിജെപി തിരിച്ചുപിടിക്കുമെന്നും മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ പ്രവചിക്കുന്നു. ◾രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളില്‍ 127 മുതല്‍ 137 […]
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മെഡിക്കല്‍ നിയമന കോഴക്കേസിൽ നിർണായക വഴിത്തിരിവ്
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മെഡിക്കല്‍ നിയമന കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് കേസിലെ പരാതിക്കാരനായ ഹരിദാസന്റെ കുറ്റസമ്മതമൊഴി. ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി.വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് കന്‍റോണ്‍മെന്‍റ് പൊലീസ്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു.
രാത്രി വാർത്തകൾ
ഇസ്രായേൽ- പലസ്തീൻ യുദ്ധം തുടങ്ങി വച്ചത് ഹമാസ് ആണെന്നും ബന്ദികളാക്കിയ പൗരൻമാരെ മോചിപ്പിക്കാതെ ചർച്ചയില്ലെന്നും ദക്ഷിണേന്ത്യയിലെ ഇസ്രായേലി കോൺസുൽ ജനറൽ ടാമി ബെൻഹെയിം. ഇന്ത്യയുടെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദിയും ഇസ്രായേലി കോൺസുൽ ജനറൽ ടാമി ബെൻഹെയിം അറിയിച്ചു. ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി. ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാനയിൽ ഇത്തവണ ത്രികോണപ്പോര്. തെലാങ്കാനയിലെ തെരഞ്ഞെടുപ്പിൽ ഇത്തവണ വാഗ്ദാനപ്പെരുമഴയുമായി എത്തുന്നു കോൺഗ്രസ് […]
എഫ്.പി.ഐ വിറ്റഴിക്കല്‍ ഒക്ടോബറിലും തുടരുന്നു
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ വിറ്റഴിക്കല്‍ ഒക്ടോബറിലും തുടരുകയാണ്. 8,000 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഒക്ടോബര്‍ ആറ് വരെ ഇന്ത്യന്‍ ഓഹരികളില്‍ എഫ്.പി.ഐകള്‍ നടത്തിയത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യു.എസ് ബോണ്ട് യീല്‍ഡുകളിലെ സ്ഥിരമായ ഉയര്‍ച്ചയുമാണ് വിറ്റവിക്കല്‍ തുടരാന്‍ കാരണം. കൂടാതെ ഇന്ത്യയിലെ ക്രമരഹിതമായ മണ്‍സൂണും ഉയര്‍ന്ന പണപ്പെരുപ്പവും ആഭ്യന്തര സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആശങ്ക ഉയര്‍ത്തുന്നതും വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കാന്‍ ഇടയാക്കുന്നതായി വിലയിരുത്തലുണ്ട്. സെപ്തംബറില്‍ എഫ്.പി.ഐകള്‍ അറ്റ വില്‍പ്പനക്കാരായി മാറുകയും 14,767 കോടി രൂപ […]
മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’ രണ്ടാം ഭാഗം എത്തുന്നു
മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നടന്‍ ജീവ ആണ് ചിത്രത്തില്‍ നായകനാകുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 8ന് ആണ് ചിത്രം റിലീസ് ചെയ്യുക. യാത്രയില്‍ വൈ.എസ് രാജശേഖര റെഡ്ഡി ആയാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുക. യാത്ര 2വിലും മമ്മൂട്ടി വൈഎസ്ആര്‍ ആയി തന്നെയെത്തും. മഹി വി […]
