Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്   എന്ന് എ സി മൊയ്തീന് സുരേഷ് ഗോപിയുടെ മറുപടി

കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്   എന്ന് എ സി മൊയ്തീന് സുരേഷ് ഗോപിയുടെ മറുപടി. സത്യം ദൈവത്തിന് അറിയാം. ആരോപണം ഉന്നയിക്കാൻ അവർക്ക് അവകാശം ഉണ്ട്. ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശ്ശൂരിൽ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മട്ടന്നൂർ ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂർ ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു.കാപ്പ ചുമത്താനുള്ള കുറ്റം ആകാശ് ചെയ്തിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ .ആകാശിന്റെ പേരിൽ രണ്ടാമത് ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽ മോചനം.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്ക് ശേഷം കേസില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപിയുടെ വിടവാങ്ങലായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയുടെ വിടവാങ്ങലായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അഞ്ചിടത്തും കോണ്‍ഗ്രസ് ജനങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പൊതുജന ക്ഷേമം, സാമൂഹിക നീതി, വികസനം എന്നിവ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.      

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ

ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ.തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക്‌ നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി യും മറുപടി നൽകി. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ സമ്മതിച്ചതാണ്‌. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 9

*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ 7നും ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി നവംബര്‍ 7 നും 17 നും മധ്യപ്രദേശില്‍ നവംബര്‍ 17 നും രാജസ്ഥാനില്‍ നവംബര്‍ 23 നും തെലങ്കാനയില്‍ […]

Posted inബിസിനസ്സ്

അര്‍ഹതയില്ലാതെ പി.എം കിസാന്‍ നിധി കൈപ്പറ്റിയവര്‍ തിരിച്ചടയ്ക്കണം!

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ യോജന) പദ്ധതിയില്‍ കേരളത്തില്‍ നിന്ന് അര്‍ഹതയില്ലാതെ ആനുകൂല്യം സ്വന്തമാക്കിയത് 30,416 പേര്‍. ആദായനികുതി അടയ്ക്കുന്നവരും അനര്‍ഹരുടെ പട്ടികയിലുണ്ട്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കഴിഞ്ഞ യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇവര്‍ കൈപ്പറ്റിയ ആനുകൂല്യം തിരികെപ്പിടിക്കാന്‍ നടപടികള്‍ തുടങ്ങി. ആകെ 31.05 കോടി രൂപയാണ് ഇവരെല്ലാവരും ചേര്‍ന്ന് തിരികെ അടയ്ക്കേണ്ടത്. ഇതിനകം 2,190 പേര്‍ ചേര്‍ന്ന് 2.11 കോടി രൂപ തിരിച്ചടച്ചു. അനര്‍ഹരായ 9,398 കര്‍ഷകരില്‍ 283 പേര്‍ ചേര്‍ന്ന് […]

Posted inടെക്നോളജി

പ്ലാന്‍ നിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്

അമേരിക്കന്‍ സ്ട്രീമിങ് ഭീമന്‍ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്ക് ശേഷം സബ്സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ നെറ്റ്ഫ്‌ലിക്‌സ് ഉയര്‍ത്തിയേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസിലും കാനഡയിലും തുടക്കത്തിലും ശേഷം തങ്ങളുടെ ‘ലോകമെമ്പാടുമുള്ള വിവിധ വിപണികളില്‍’ പുതിയ കൂട്ടിയ നിരക്കുകള്‍ കൊണ്ടുവരാന്‍ നെറ്റ്ഫ്‌ലിക്‌സ് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യയെ കുറിച്ച് പരാമര്‍ശമൊന്നുമില്ലെങ്കിലും ആഗോളതലത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ തന്നെയാണ് സ്ട്രീമിങ് ഭീമന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് അവസാനമായി നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ […]

Posted inവിനോദം

‘മഹാറാണി’ ചിത്രത്തിന്റെ രസകരമായ ടീസര്‍

സംവിധായകന്‍ ജി മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ ‘മഹാറാണി’യുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഒരു മുഴുനീള ഹാസ്യ ചിത്രമാണെന്ന എല്ലാ സൂചനകളും നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ ‘ചതയദിന പാട്ട്’ ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറിനെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ‘ഇഷ്‌ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് […]

Posted inവിനോദം

തിയറ്റര്‍ റൈറ്റ്‌സില്‍ ‘ഗുണ്ടുര്‍ കാരം’ നേടിയത് 120 കോടി!

മഹേഷ് ബാബു ചിത്രം ‘ഗുണ്ടുര്‍ കാരം’ ജനുവരി 14നാണ് റിലീസ്. തിയറ്റര്‍ റൈറ്റ്‌സില്‍ മഹേഷ് ബാബു ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 120 കോടി രൂപയാണ് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒടിടി റൈറ്റ്‌സിന് മാത്രമായി 50 കോടി രൂപയും ലഭിച്ചു. ശ്രീലീല നായികയായും എത്തുന്ന പുതിയ ചിത്രത്തില്‍ മീനാക്ഷി ചൗധരി, രമ്യ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി […]