മഹേഷ് ബാബു ചിത്രം ‘ഗുണ്ടുര്‍ കാരം’ ജനുവരി 14നാണ് റിലീസ്. തിയറ്റര്‍ റൈറ്റ്സില് മഹേഷ് ബാബു ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 120 കോടി രൂപയാണ് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒടിടി റൈറ്റ്സിന് മാത്രമായി 50 കോടി രൂപയും ലഭിച്ചു. ശ്രീലീല നായികയായും എത്തുന്ന പുതിയ ചിത്രത്തില്‍ മീനാക്ഷി ചൗധരി, രമ്യ കൃഷ്ണന് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായി. ഹിറ്റ്മേക്കര് എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കും വിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകന് എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. മഹേഷ് ബാബുവിന്റെ പുതുയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസാണ്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ്.
തിയറ്റര്‍ റൈറ്റ്സില് ‘ഗുണ്ടുര്‍ കാരം’ നേടിയത് 120 കോടി!
