ഇസ്രായേൽ സൈന്യം ഗാസയിലേക്ക് നീങ്ങുന്നതായും, 48 മണിക്കൂറിനുള്ളിൽ സൈനീക നീക്കം തുടങ്ങുമെന്നും,ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയെന്നും റിപ്പോർട്ടുകൾ.130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 9
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾യുദ്ധം തുടരുന്നതിനിടെ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധ പ്രഖ്യാപനം നടത്തിയത്. 1973ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തുന്നത്. ◾ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 1100 കടന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 700ലേറെ പേര്‍ കൊല്ലപ്പെട്ടു. തിരിച്ചടിച്ച ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ […]
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ഓസ്ട്രേലിയയെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിൽ ഇന്ത്യ മറികടന്നു. 115 പന്തിൽ 97 റൺസ് നേടി പുറത്താവാതെ നിന്ന കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കോലി 116 പന്തിൽ 85 റൺസ് നേടി. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് 3 വിക്കറ്റ് വീഴ്ത്തി.
പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ
പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രായേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്കൻ […]
രാത്രി വാർത്തകൾ
രാത്രി വാർത്തകൾ ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം ഒരു പരാജയമാണ്. സംഘർഷങ്ങൾ അവസാനിപ്പിക്കണം. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രാർത്ഥനയിൽ ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിൽ, വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് […]
രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ഇനി മുംബൈയില്‍!
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ഇനി മുംബൈയില്‍. ഔറിക മുംബൈ സ്‌കൈസിറ്റിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍. 669 മുറികള്‍ ഉള്ള ഈ ഹോട്ടല്‍ ഔറിക ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് ബ്രാന്‍ഡിന് കീഴിലുള്ള മൂന്നാമത്തെ ഹോട്ടലാണ്. മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2-ന് സമീപത്തായാണ് ഈ ആഡംബര ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി മുംബൈയില്‍ എത്തുന്നവരെയും, വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിരവധി കാര്യങ്ങള്‍ ഹോട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. […]
പീറ്റര്‍ ഹെയ്ന്‍ വീണ്ടുമെത്തുന്നു, ‘ഇടിയന്‍ ചന്തു’വിനായി!
പുലി മുരുകനും ഒടിയനും അടക്കം വമ്പന്‍ ചിത്രങ്ങള്‍ സ്റ്റണ്ട് ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തിലേക്ക് വരുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ, മാര്‍ഗം കളി, ഷീറോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയുന്ന ചിത്രമായ ‘ഇടിയന്‍ ചന്തു’വിലാണ് പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ലാല്‍ മീഡിയയില്‍ വെച്ചു നടന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് ഇടിയന്‍ ചന്തുവായി എത്തുന്നത്. സലിം കുമാര്‍ മകനോടൊപ്പം അഭിനയിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും […]
വിശാല്‍ നായകനായ ‘മാര്‍ക്ക് ആന്റണി’ ഒടിടി റിലീസിന്
വിശാല്‍ നായകനായെത്തി വമ്പന്‍ വിജയമായ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’ ഒടിടി റിലീസിന്. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തിയിരുന്നു. ഇതാദ്യമായിട്ടാണ് നടന്‍ വിശാലിന് 100 കോടി ക്ലബില്‍ എത്താനായത്. മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 13നായിരിക്കും മാര്‍ക്ക് ആന്റണി ഒടിടിയില്‍ എത്തുക. മാര്‍ക്ക് ആന്റണിയുടെ ബജറ്റ് 28 കോടി മാത്രമാണ്. ഒടിടി റൈറ്റ്‌സിനു പുറമേ സാറ്റലൈറ്റിനും ചിത്രത്തിന് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് നാല് […]
ബിഎംഡബ്ല്യു എം 1000 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
ബിഎംഡബ്ല്യു എം 1000 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 33 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. നേക്കഡ് മോട്ടോര്‍സൈക്കിളിന് അഞ്ച് ലക്ഷം രൂപ അധികമായി ഒരു ആഡ് ഓണ്‍ കോംപറ്റീഷന്‍ പായ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ രണ്ടാമത്തെ എം മോട്ടോര്‍സൈക്കിളാണിത്. എസ് 1000 ആര്‍ആര്‍ സൂപ്പര്‍ബൈക്കിന്റെ അതേ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ബിഎംഡബ്ല്യു എം 1000 ആര്‍ന് 13,750 ആര്‍പിഎമ്മില്‍ 210എച്പി ഉത്പാദിപ്പിക്കുന്ന 999 സിസി ഇന്‍ലൈന്‍ ഫോര്‍ എഞ്ചിന്‍ ലഭിക്കുന്നു. കൂടാതെ മണിക്കൂറില്‍ 280 […]
ബ്രോസ്വാമി കഥകള്‍
ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃതസത്യങ്ങള്‍ക്ക് മേക്കപ്പിട്ട നുണക്കഥകള്‍… ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സാങ്കല്പിക കഥകള്‍. ‘ബ്രോസ്വാമി കഥകള്‍’. പ്രശാന്ത് നായര്‍ ഐഎഎസ്. ഒലീവ് ബുക്‌സ്. വില 180 രൂപ.
