ബിഎംഡബ്ല്യു എം 1000 ആര് ഇന്ത്യയില്‍ അവതരിപ്പിച്ചു. 33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. നേക്കഡ് മോട്ടോര്‍സൈക്കിളിന് അഞ്ച് ലക്ഷം രൂപ അധികമായി ഒരു ആഡ് ഓണ്‍ കോംപറ്റീഷന്‍ പായ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ രണ്ടാമത്തെ എം മോട്ടോര്‍സൈക്കിളാണിത്. എസ് 1000 ആര്‍ആര്‍ സൂപ്പര്‍ബൈക്കിന്റെ അതേ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ബിഎംഡബ്ല്യു എം 1000 ആര്‍ന് 13,750 ആര്‍പിഎമ്മില്‍ 210എച്പി ഉത്പാദിപ്പിക്കുന്ന 999 സിസി ഇന്‍ലൈന്‍ ഫോര്‍ എഞ്ചിന് ലഭിക്കുന്നു. കൂടാതെ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. മണിക്കൂറില്‍ പൂജ്യത്തില്‍ നിന്നും 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.2 സെക്കന്‍ഡ് മതി. പൂജ്യം മുതല്‍ 100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കുന്നത് 3.2 സെക്കന്‍ഡ് കൊണ്ടാണ്. ടൈറ്റാനിയം പിന് സൈലന്‍സറില്‍ നിന്ന് ഉത്ഭവിക്കുന്ന സമ്പന്നമായ ശബ്ദം ബൈക്ക് പ്രദാനം ചെയ്യുന്നു. റെയിന്‍, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകള്‍ ഇതിന് ലഭിക്കുന്നു.
ബിഎംഡബ്ല്യു എം 1000 ആര് ഇന്ത്യയില്‍ അവതരിപ്പിച്ചു
