Posted inഓട്ടോമോട്ടീവ്

8.27 ലക്ഷം രൂപക്ക് മാഗ്നൈറ്റ് കുറോ പുറത്തിറക്കി നിസാന്‍

മാഗ്നൈറ്റ് കുറോ 8.27 ലക്ഷം രൂപക്ക് പുറത്തിറക്കി നിസാന്‍. കുറോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ സിവിടി എന്നീ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജാപ്പനീസ് ഭാഷയില്‍ കറുപ്പ് എന്നാണ് കുറോ എന്ന് വാക്കിന്റെ അര്‍ഥം. അടിമുടി കറുപ്പഴകിലാണ് നിസാന്‍ അവരുടെ മാഗ്നൈറ്റ് കുറോ പുറത്തിറക്കിയിരിക്കുന്നത്. ഗ്രില്ലെ, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍സ്, ഡോര്‍ ഹാന്‍ഡില്‍സ്, അലോയ് വീല്‍, വിന്‍ഡോ ആസെന്റ്സ് എന്നിങ്ങനെ ഒരുവിധപ്പെട്ട ഭാഗങ്ങളിലെല്ലാം കറുപ്പു നിറമാണ്. നിസാന്‍, മാഗ്നൈറ്റ്, […]

Posted inപുസ്തകങ്ങൾ

കടല്‍ കടന്ന കറിവേപ്പുകള്‍

ഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂര്‍ണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാര്‍ന്ന ഛന്ദോബദ്ധത, സര്‍വോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാര്‍ന്നു നില്‍ക്കുന്നു ശ്രീകാന്തിന്റെ കവിതകള്‍. ഭാഷയ്ക്കും ഭാവനയ്ക്കും മേല്‍ ഒരേപോലെ ആധിപത്യം പുലര്‍ത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരില്‍ കാണാനില്ല എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. അവതാരിക: പ്രഭാവര്‍മ്മ, പഠനം: രാജേന്ദ്രന്‍ എടത്തുംകര, കവിതതന്‍ കാറ്റില്‍, മലര്‍ന്നൊരിലകള്‍ക്കു മേല്‍, കടല്‍കടന്ന കറിവേപ്പുകള്‍, നെല്ലിയോടിന്, മുരളികതന്നെ ഞാന്‍, പ്രണയശിഖരിണി തുടങ്ങി […]

Posted inആരോഗ്യം

പ്രാതല്‍ ഒഴിവാക്കുന്നത് തലച്ചോറിനെ ബാധിക്കും!

ശരിയായ രീതിയില്‍ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കിലും രാവിലത്തെ ആഹാരം ഒഴിവാക്കുന്നതും തലച്ചോറിന് ഡാമേജ് ഉണ്ടാകും. നല്ല രീതിയില്‍ വെള്ളം കുടിക്കുക. വെള്ളത്തിന്റെ അളവ് കുറയുന്നതനുസരിച്ച് തലച്ചോറിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. രാവിലത്തെ ആഹാരം ഒഴിവാക്കുന്നത് തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയുന്നു. ചിലര്‍ ഉറങ്ങുമ്പോള്‍ തലയില്‍ കൂടി പുതച്ചാണ് കിടക്കുക ഇങ്ങനെ ചെയ്യുമ്പോള്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ ലഭിക്കാതെ വരികയും തലച്ചോറിന് ബാധിക്കാന്‍ സാധ്യതയുമുണ്ട്. മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് പോഷക സമൃദ്ധിയായ ഭക്ഷണം ആവശ്യമാണ്. പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും കഴിക്കുന്നത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽനിന്ന് പാഠം പഠിക്കാനുണ്ടെന്ന് തോമസ് ഐസക്

സഹകരണ മേഖലയിൽ തിരുത്തലുകൾ നടത്തുന്നതിന് അനുഭവം സഹായമാകുമെന്നും,കരുവന്നൂർ ബാങ്ക് തട്ടിപ്പിൽനിന്ന് പാഠം പഠിക്കാനുണ്ടെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. തെറ്റുകാരെ തിരുത്തി സർക്കാർ മുന്നോട്ട് പോകണമെന്നും രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ തിരുത്താൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.      

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 9

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ 7നും ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി നവംബര്‍ 7 നും 17 നും മധ്യപ്രദേശില്‍ നവംബര്‍ 17 നും രാജസ്ഥാനില്‍ നവംബര്‍ 23 നും തെലങ്കാനയില്‍ നവംബര്‍ 30 നുമാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും ഡിസംബര്‍ 3 ന് വോട്ടെണ്ണും. ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഡില്‍ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഒന്നാംഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17 നും, മധ്യപ്രദേശില്‍ നവംബര്‍ 13 നും രാജസ്ഥാനില്‍ നവംബര്‍ 23 നും തെലങ്കാനയില്‍ നവംബര്‍ 30നുമാകും വോട്ടെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.   […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിര്‍ണായക നീക്കവുമായി എഐഎഡിഎംകെ

മുസ്‍ലിം സംഘടനകളുടെ പിന്തുണ തേടിയതിന് പിന്നാലെ ജീവപര്യന്തം തടവിന് ശിക്ഷിച്ച 36 മുസ്ലിം തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി എഐഎഡിഎംകെ. 1998ലെ കോയമ്പത്തൂർ സ്ഫോടന കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് നൽകണമെന്നാണ് ആവശ്യം. മുസ്‍ലിം തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വിവിധ രാജ്യങ്ങൾക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ടെന്നും പക്ഷേ അവരുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്നും പിണറായി വിജയൻ. ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തതെന്നും, ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസ്‌ അധികാരത്തിലെത്തും. കോൺഗ്രസിനെ അടിയോടെ വാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വാരാനും കോരാനും കഴിയുന്നവരാണ് കോൺഗ്രസെന്ന് ബി ജെ പിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇസ്രായേലിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്

ഇസ്രായേലിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്. 120 പേരുമായി ആദ്യവിമാനം പോളണ്ടിലെത്തി. അതോടൊപ്പം ഗാസയില്‍ പ്രവേശിച്ച് ഹമാസിനെതിരെ കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍. 48 മണിക്കൂറിനകം ഗാസയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ ഇസ്രയേല്‍ വിന്യസിച്ചതായും അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങിയെന്നാണ് സൂചന. നിലവില്‍ മൂന്നിടത്തായി ഹമാസും ഇസ്രയേലും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മികച്ച പ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്നും വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും സജി ചെറിയാൻ

മികച്ച പ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്നും വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും മന്ത്രി സജി ചെറിയാൻ.വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വയലാർ അവാർഡ് തനിക്ക് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അവാർഡുകൾ തനിക്ക് പല തവണ നിഷേധിച്ചുവെന്നുമുള്ള ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മറുപടി പറയുകയായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രി.