കോടീശ്വരനാണ്, പക്ഷേ ഷര്‍ട്ടുപോലും ധരിക്കാതെ ലളിത ജീവിതം. വയോധികനായ ഈ കോടീശ്വരനെ എക്സ് പ്ളാറ്റ്ഫോമിലൂടെ രാജീവ് മേത്തയാണു ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. കര്‍ണാടക സ്വദേശിയായ വയോധികനെ രാജീവ് മേത്ത ഇന്റര്‍വ്യൂ ചെയ്യുകയാണ്. ആസ്തി എത്രയുണ്ടെന്ന ചോദ്യത്തിനുള്ള മറുപടി കേട്ടാല്‍ ആരും അമ്പരന്നുപോകും. 102 കോടി രൂപയുടെ ഓഹരികള്‍ തന്റെ കൈവശമുണ്ടെന്നാണ് അദ്ദേഹം വളരെ നിഷ്‌കളങ്കമായി അവകാശപ്പെടുന്നത്. എല്‍ ആന്‍ഡ് ടിയില്‍ 80 കോടി, അള്‍ട്രാടെക് സിമന്റില്‍ 21 കോടി, കര്‍ണാടക ബാങ്കില്‍ ഒകു കോടി രൂപയുടെ നിക്ഷേപവുമുണ്ട്. […]
‘ഗരുഡന്‍’ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡന്‍’ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. പോസ്റ്റ് പ്രൊഡകഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യമാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് ചിത്രമായ ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നീതിക്ക് വേണ്ടി പോരാടുന്ന ഒരു പൊലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം […]
പുതിയ കാരന്‍സ് എക്സ് ലൈന്‍ പുറത്തിറക്കി കിയ
കിയ പുതിയ കാരന്‍സ് എക്സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കാരന്‍സ് എക്സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍ ലഭിക്കും. പ്രീമിയം ഫീച്ചറുകളോടുവരുന്ന എക്സ് ലൈന്‍ പെട്രോള്‍ 7ഡിസിടിക്ക് 18,94,900 രൂപയും, ഡീസല്‍ 6എടി ക്ക് 19,44,900 രൂപയുമാണ് വിലകള്‍. എക്‌സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയര്‍ കളറും എക്‌സ്‌ക്ലൂസീവ് ടു ടോണ്‍ ബ്ലാക്ക്, സ്‌പ്ലെന്‍ഡിഡ് സേജ് ഗ്രീന്‍ ഇന്റീരിയറുകളുമാണ് കാരന്‍സ് എക്സ് ലൈനിന് നല്‍കിയിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍, സ്‌ക്രീന്‍ മിററിംഗ്, പിങ്ക്‌ഫോംഗ് […]
രാത്രിയില്‍ അച്ചാങ്കര
ഈ സമാഹാരത്തിലെ കവിതകളിലുത്ഭൂതമാകുന്ന സ്ഥലകാലബോധം മണ്ണിനെയും അനന്തതയെയും തൊട്ടുപോകുന്നതാണ്. സംഘകാലകവിതകളെ ഓര്‍മ്മിപ്പിക്കുമാറ് സ്ഥലകാലങ്ങളും ഋതുക്കളും ജീവിതത്തെയും ഭാഷയെയും കവിയുടെ മനോവ്യാപാരത്തെയും ചുറ്റിച്ചുറ്റി ചലനാത്മകമാവുന്ന/തിണരൂപം പ്രാപിക്കുന്ന കാഴ്ച. മൂര്‍ത്തവും അമൂര്‍ത്തവുമായ ദേശകാലങ്ങളിലൂടെയുള്ള സഞ്ചാരം. ഋഷിയായും ഭ്രാന്തനായും ഊരുതെണ്ടിയായും കവിയുടെ അലച്ചിലുകള്‍. രാത്രിയില്‍ അച്ചാങ്കര ചലനാത്മകതയുടെ ഊര്‍ജ്ജപ്രവാഹമുള്ള കവിതകളുടെ സമാഹാരമാണ്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയാവുമ്പോഴും പുതുകാലത്തിന്റെ ഭാവുകത്വ പരിണതികളെ തിരിച്ചറിയുന്നതില്‍ കവി പുലര്‍ത്തുന്ന ഉള്‍ക്കാഴ്ചയും കവിതയുടെ രാഷ്ട്രീയധ്വനികളില്‍ പ്രകടമാകുന്ന സൂക്ഷ്മതയും ഈ ചലനാത്മകതയുടെ ഭാഗമായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. രാത്രിയില്‍ അച്ചാങ്കര, ബലൂണ്‍ രൂപാന്തരണം, […]
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും പൈനാപ്പിള്‍ കഴിക്കാം
നിരവധി ഗുണങ്ങളാല്‍ സമ്പുഷ്ടമായ പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. വിറ്റാമിന്‍ സി, ഫൈബര്‍, മാംഗനീസ്, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടമാണിത്. പൈനാപ്പിളില്‍ പ്രോട്ടീന്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈം, ബ്രോമെലൈന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ നാരുകളാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് മികച്ചതാണ്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായതിനാല്‍ മുഖക്കുരു ഭേദമാക്കാനും പൈനാപ്പിള്‍ ഉപയോഗിക്കാം. ബ്രോമെലെയ്ന്‍ എന്ന ആന്റി ഇന്‍ഫ്ളമേറ്ററി എന്‍സൈം മറ്റ് ചര്‍മ്മ പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് […]
സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ
സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്.ഇതിൽ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്
ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. പലസ്‌തീനിലെ ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും നടത്തുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത് നിരപരാധികളുടെ ജീവന്‍ കൂടുതല്‍ നഷ്ടപ്പെടുന്നതിന് മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രയേല്‍, പാലസ്‌തീന്‍ ഭൂപ്രദേശങ്ങള്‍ വ്യാപകമായി പിടിച്ചെടുക്കുകയും പാലസ്‌തീന്‍ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിന് അടിസ്ഥാനമിട്ടത്. ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്‌നങ്ങളെ മനസ്സിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം […]
ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതിയുമായി എഴുത്തുകാരി വി പി സുഹറ
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതിയുമായി എഴുത്തുകാരി വി പി സുഹറ. വിവാദ പ്രസ്താവനയ്‌ക്കെതിരെ വി വി സുഹറ പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി നൽകിയത്.
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ.
ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി
ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി. ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ജാതി സെന്‍സസിന് ശേഷം വലിയ വികസനം ഉണ്ടാകുമെന്നും ഇത് പാവപ്പെട്ടവരുടെ പ്രശ്‌നമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം തങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
