കോടീശ്വരനാണ്, പക്ഷേ ഷര്‍ട്ടുപോലും ധരിക്കാതെ ലളിത ജീവിതം. വയോധികനായ ഈ കോടീശ്വരനെ എക്സ് പ്ളാറ്റ്ഫോമിലൂടെ രാജീവ് മേത്തയാണു ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. കര്‍ണാടക സ്വദേശിയായ വയോധികനെ രാജീവ് മേത്ത ഇന്റര്‍വ്യൂ ചെയ്യുകയാണ്. ആസ്തി എത്രയുണ്ടെന്ന ചോദ്യത്തിനുള്ള മറുപടി കേട്ടാല്‍ ആരും അമ്പരന്നുപോകും. 102 കോടി രൂപയുടെ ഓഹരികള്‍ തന്റെ കൈവശമുണ്ടെന്നാണ് അദ്ദേഹം വളരെ നിഷ്കളങ്കമായി അവകാശപ്പെടുന്നത്. എല്‍ ആന്‍ഡ് ടിയില്‍ 80 കോടി, അള്‍ട്രാടെക് സിമന്റില്‍ 21 കോടി, കര്‍ണാടക ബാങ്കില്‍ ഒകു കോടി രൂപയുടെ നിക്ഷേപവുമുണ്ട്. ലളിതമായ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജീവിക്കാന്‍ അതു ധാരാളണെന്നാണു വയോധികന്റെ മറുപടി. വൈറലായ വീഡിയോക്കു ഗംഭീരമായ ധാരാളം കമന്റുകളും വന്നിട്ടുണ്ട്. എന്തായാലും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആ വയോധികനെ തേടി എത്തിയിട്ടില്ലെന്നാണ് അറിവ്.
കോടീശ്വരന്, ഷര്‍ട്ടു പോലുമില്ല
