വിവിധ രാജ്യങ്ങൾക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ടെന്നും പക്ഷേ അവരുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്നും പിണറായി വിജയൻ. ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തതെന്നും, ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസ് അധികാരത്തിലെത്തും. കോൺഗ്രസിനെ അടിയോടെ വാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വാരാനും കോരാനും കഴിയുന്നവരാണ് കോൺഗ്രസെന്ന് ബി ജെ പിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
