ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് ഹോണര്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി ആരാധകരെ നേടിയെടുക്കാന്‍ ഓണറിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ച 5ജി ഹാന്‍ഡ്‌സെറ്റാണ് ഹോണര്‍ 90. വ്യത്യസ്ഥമാര്‍ന്ന ഒട്ടനവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഹോണര്‍ ഈ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ പുറത്തിറക്കിയത്. 6.7 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1600 നിറ്റ് ബ്രൈറ്റ്‌നസ്സും ലഭ്യമാണ്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 ചിപ്‌സെറ്റാണ് ഈ […]
കങ്കണ നായികയായി എത്തുന്ന ‘തേജസ്’ ട്രെയിലര്‍
കങ്കണ നായികയായി എത്തുന്ന ‘തേജസ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ദൃശ്യ വിസ്മയമായിരിക്കും തേജസ് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. എയ്ര്‍ ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന ‘തേജസി’ന്റെ പ്രമേയം. ഒക്ടോബര്‍ ഇരുപത്തിയേഴിനാണ് തേജസിന്റെ റിലീസ്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്‌ദേവാണ് തേജസിന്റെ സംഗീതം. കങ്കണ നായികയാകുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. സംവിധാനവും […]
‘ചൊവ്വാഴ്ച’ ചിത്രത്തിലെ രണ്ടാമത്തെ ഗാനമെത്തി
സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ ചിത്രമാണ് ‘ചൊവ്വാഴ്ച അഥവാ മംഗളവാരം’. ചൊവ്വാഴ്ചയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ‘നീയേയുള്ളു എന്നുമെന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. കാന്താര ഫെയിം അജനീഷ് ലോക്നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വര്‍മയുടെ വരികള്‍ മെറിന്‍ ഗ്രിഗറിയാണ് ആലപിച്ചത്. ചൊവ്വാഴ്ച ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് എത്തുക. പായല്‍ രാജ്പുത്തിനെ കൂടാതെ പുതിയ ചിത്രത്തില്‍ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്. […]
ലാന്‍ഡ് ക്രൂസറിന്റെ കുഞ്ഞന്‍ പതിപ്പുമായി ടൊയോട്ട
ലാന്‍ഡ് ക്രൂസറുകളുടെ കൂട്ടത്തിലേക്ക് ചെറു ഓഫ് റോഡര്‍ എസ്യുവിയെ അവതരിപ്പിക്കാന്‍ ടൊയോട്ട. പല നാടുകളില്‍ പല പേരുകളിലായിരിക്കും ഈ വാഹനം അറിയപ്പെടുക. ജപ്പാനില്‍ ഈ വാഹനത്തിന് ലാന്‍ഡ് ഹോപ്പര്‍ എന്നായിരിക്കും പേര്. ഒക്ടോബര്‍ അവസാനം നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഈ ചെറു ലാന്‍ഡ് ക്രൂസര്‍ മോഡലിനെ അവതരിപ്പിക്കാനും സാധ്യതയുണ്ട്. കാര്യമായ വിശദാംശങ്ങള്‍ ഇപ്പോഴും ടൊയോട്ട പുറത്തുവിട്ടിട്ടില്ലെങ്കിലും ലാന്‍ഡ് ഹൂപ്പര്‍ വൈദ്യുതിയില്‍ മാത്രമല്ല പുറത്തിറങ്ങുന്നതെന്നാണ് സൂചന. വൈദ്യുതിക്കൊപ്പം പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും ഹൈബ്രിഡും ടൊയോട്ട ലാന്‍ഡ് […]
ഇറക്കം
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അഞ്ചു പേര്‍. വേരുകളും ബന്ധങ്ങളും ഉപേക്ഷിച്ച് അവര്‍ എത്തിച്ചേര്‍ന്നത് ഒരേ ഫ്‌ലാറ്റ് സമുച്ചയത്തില്‍.. കഥകളും ജീവിതവും പറഞ്ഞ് അവര്‍ക്കിടയിലൊരു കൂട്ടായ്മ പിറക്കുന്നു. ഓരോരുത്തരും പക്ഷേ, ഓരോ ലോകമാണ്..പ്രണയം മുതല്‍ കുറ്റകൃത്യങ്ങള്‍ വരെ അതിരിടുന്ന ഏകാന്ത സ്ഥലികളിലൂടെ അവരുടെ നിഗൂഢ സഞ്ചാരങ്ങള്‍. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജോസ് പനച്ചിപ്പുറത്തിന്റെ പുതിയ നോവല്‍. ‘ഇറക്കം’. മനോരമ ബുക്‌സ്. വില 180 രൂപ.
അമിതവണ്ണം മറവിരോഗത്തിന് കാരണമായേക്കാം
മറവിരോഗം ഇന്ന് പ്രായഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. അതുപോലെ തന്നെ മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ് അമിത വണ്ണമുള്ളവരില്‍ മറവിയ്ക്ക് സാധ്യതയുണ്ടോ എന്നുള്ളത്. പുതിയതായി പുറത്ത് വരുന്ന പഠനങ്ങള്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. മറവി രോഗത്തിനുള്ള സാധ്യത അമിത വണ്ണമുള്ളവരില്‍ ഉണ്ടെന്ന് തന്നെയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തലച്ചോറിലെ ഓര്‍മ്മയെ നിയന്ത്രിക്കുന്ന ഹിപ്പോക്യാമ്പസിനും വൈകാരികമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സിനുമാണ് മറവി രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുള്ളത്. ക്രമമില്ലാത്ത ഭക്ഷണ ശീലവും അമിത വണ്ണവും ശരീരത്തിലെ […]
ജി.സുധാകരന്റെ തുറന്ന് പറച്ചിലിനെ പ്രകീര്‍ത്തിച്ച് കെ.സുരേന്ദ്രന്‍
മുന്‍മന്ത്രി ജി.സുധാകരന്റെ തുറന്ന് പറച്ചിലിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.സത്യം പറയുന്ന നേതാവാണ് ജി.സുധാകരന്‍. അഴിമതിക്ക് എതിരെ ശക്തമായി നടപടി എടുക്കുന്ന ആളാണ് അദ്ദേഹം.അദ്ദേഹത്തിൻ്റെ അഭിപ്രായം സി പി എം മുഖവിലക്ക് എടുക്കണമെ ന്നുംജി.സുധാകരനോട് പൂർണ്ണ യോജിപ്പാണ്.അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മദ്ധ്യാഹ്ന വാർത്തകൾ
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 ആയി. 1590 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു. രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. രാത്രിയില്‍ ഹമാസിന്‍റെ താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തുടങ്ങിയ ശക്തമായ ആക്രമണം തുടരുകയാണ്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് വെളിപ്പെടുത്തി. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് […]
പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഇസ്രായേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നത് കാണുക. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാഷ്ട്ര താൽപ്പര്യങ്ങൾക്കായി മുന്നേറുന്നു എന്ന് സമൂഹമാധ്യമത്തിൽ കുറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.ഇന്ത്യയിലെ പ്രതിപക്ഷമായ യുപിഎ ശത്രുക്കളുമായി കരാറില്‍ ഏർപ്പെടുന്നവരാണ്. സൈന്യത്തെ ചോദ്യം ചെയ്ത് ആത്മവീര്യവും ആത്മവിശ്വാസവും നശിപ്പിക്കുന്നവരാണെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി.
ബിജെപി അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി
മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്താണെന്നും, ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
