ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. കൂടുതൽ വിവരങ്ങൾക്കും ജാഗ്രത നിർദ്ദേശങ്ങൾക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദർശിക്കാനും എംബിസി അറിയിച്ചു.
വിജയം വരിക്കുമെന്ന് നെതന്യാഹു
അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ ഇസ്രായേൽ പകരംവീട്ടിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഗാസ മുനമ്പില്‍ ഇസ്രായേല്‍ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം ആരംഭിക്കുകയായിരുന്നു. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു.
അപലപിച്ച് യൂറോപ്യൻ രാജ്യങ്ങൾ
അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്.ആക്രമണത്തെ യൂറോപ്യൻ രാജ്യങ്ങൾ അപലപിച്ചു. യുകെ, ഫ്രാൻസ്, ജര്‍മ്മനി, സ്പെയിൻ അടക്കം രാജ്യങ്ങൾ ആക്രമണത്തിൽ അപലപിച്ചു.സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതിയും സ്ഥിരീകരിച്ചു.ഇസ്രായേലിൽ സ്ഥിതി ഗുരുതരമെന്നും, ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടിയെന്നും റിപ്പോർട്ടുണ്ട്.
ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രാലയം
അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് അവകാശപ്പെടുന്നത്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 7
*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇസ്രായേലില്‍ ഹമാസിന്റെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണം. റോക്കറ്റ് ആക്രമണത്തിന് പിന്നാലെ യന്ത്ര തോക്കുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നുഴഞ്ഞു കയറിയുള്ള ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഇസ്രായേല്‍ പ്രതിരോധ സേന യുദ്ധ ജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷാ മന്ത്രിതല യോഗം വിളിച്ച് ചേര്‍ത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. […]
ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വർണം
ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വർണം.ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്ര നേട്ടം.ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്. 26 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 101 ആയി.
ഡിസ്‌നി പ്ലസ് സ്വന്തമാക്കാനായി അദാനിയും അംബാനിയും
ഇന്ത്യയിലെ സ്ട്രീമിങ്-ടെലിവിഷന്‍ ബിസിനസിന്റെ വില്‍പനക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി വാള്‍ട്ട് ഡിസ്‌നി. ഗൗതം അദാനിയുമായും കലാനിധി മാരനുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. യു.എസ് വിനോദവ്യവസായത്തിലെ പ്രമുഖരായ കമ്പനി ഓഹരികള്‍ മുഴുവനായോ ഭാഗികമായോ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. കായികമത്സരങ്ങളുടെ സ്ട്രീമിങ് അവകാശവും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറും മാത്രം വില്‍ക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായും ഇവര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ബിസിനസ് പൂര്‍ണമായും വില്‍ക്കുകയോ അല്ലെങ്കില്‍ ഇന്ത്യയിലെ ഒരു കമ്പനിയുമായുള്ള സംയുക്ത സംരഭമോ […]
മികച്ച ബാറ്ററി ലൈഫുമായി ഗാലക്‌സി സ്മാര്‍ട് ടാഗ് 2
ആപ്പിള്‍ എയര്‍ടാഗിന് എതിരാളിയായി സാംസങ് അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസ് ഗാലക്‌സി സ്മാര്‍ട് ടാഗിന്റെ രണ്ടാമത്തെ പതിപ്പുമായി എത്തിയിരിക്കുകയാണ് കമ്പനി. ഗാലക്‌സി സ്മാര്‍ട് ടാഗ് 2 ഒക്ടോബര്‍ 11ന് ആഗോളവിപണിയിലെത്തും. ഇത്തവണ കൂടുതല്‍ ട്രാക്കിങ് സവിശേഷതകളും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫുമായാണ് കുഞ്ഞന്‍ ടാഗ് എത്തിയിരിക്കുന്നത്. ഇതിലെ ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഉപഭോക്താവിന് അയാളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഒരു ടെക്സ്റ്റ് സന്ദേശത്തിന്റെ സഹായത്തോടെ ടാഗില്‍ ചേര്‍ക്കാന്‍ സാധിക്കും. നമ്മള്‍ ടാഗ് ഇട്ടുവെച്ചിട്ടുള്ള വസ്തുവോ, വളര്‍ത്തു മൃഗമോ എവിടെയെങ്കിലും നഷ്ടമായാല്‍, അവ […]
സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അയലാന്‍’ ടീസര്‍
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അയലാന്‍’ ടീസര്‍ എത്തി. മികച്ച തിരക്കഥകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്നതായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 2015ല്‍ പുറത്തിറങ്ങിയ ‘ഇന്‍ട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. രവികുമാര്‍ ആണ് ‘അയലാന്‍’ ഒരുക്കുന്നത്. രാകുല്‍ പ്രീത് സിങ് നായികയാകുന്നു. ശരത് കേല്‍കര്‍ ആണ് വില്ലന്‍. യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എ.ആര്‍. റഹ്മാന്‍ ആണ് സംഗീതം. അന്‍ബറിവാണ് സംഘട്ടനസംവിധാനം. നീരവ് […]
‘ജവാന്‍’ നവംബര്‍ 2 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ കാണാം
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഷാരൂഖ് ചിത്രം ‘ജവാന്‍’ ഇനി മുതല്‍ ഒ. ടി. ടിയില്‍ കാണാം. നവംബര്‍ 2 ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോളിവുഡില്‍ ‘പഠാനു’ ശേഷം ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമാണ് അറ്റ്‌ലീ സംവിധാനം ചെയ്ത ‘ജവാന്‍’. ഒടിടിയിലും റെക്കോര്‍ഡ് തുകയാണ് ജവാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ജവാന്‍ നേടിയത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം […]
