ഇസ്രായേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നത് കാണുക. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാഷ്ട്ര താൽപ്പര്യങ്ങൾക്കായി മുന്നേറുന്നു എന്ന് സമൂഹമാധ്യമത്തിൽ കുറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.ഇന്ത്യയിലെ പ്രതിപക്ഷമായ യുപിഎ ശത്രുക്കളുമായി കരാറില്‍ ഏർപ്പെടുന്നവരാണ്. സൈന്യത്തെ ചോദ്യം ചെയ്ത് ആത്മവീര്യവും ആത്മവിശ്വാസവും നശിപ്പിക്കുന്നവരാണെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി.
ബിജെപി അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി
മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്താണെന്നും, ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് റിപ്പോർട്ട്
ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു.ഗാസയിലേക്ക് ഇന്ധനം അടക്കം ചരക്കുനീക്കം തടയുമെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വാർഷിക വായ്‌പാ പരിധിയിൽനിന്ന് തുക കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി
കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനെ നേരിൽ കണ്ട് കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ കിഫ്‌ബി വഴി സമാഹരിച്ച് കേന്ദ്രത്തിന് നൽകിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാർഷിക വായ്‌പാ പരിധിയിൽനിന്ന് കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ഈ തുക സംസ്ഥാനത്തിന്റെ വായ്‌പാ പരിധയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വായ്‌പാനുവാദം വെട്ടിക്കുറച്ചത് വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നതായും കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമന് നൽകിയ നിവേദനത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ […]
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 ആയി. 1590 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു. അതോടൊപ്പം ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിർദേശം നൽകും. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കലിന് നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 8
*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധക്കളമായി പശ്ചിമേഷ്യ. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘത്തിന്റെ ആക്രമണത്തില്‍ മരണം 300 പിന്നിട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ◾തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ”ഇസ്രയേല്‍ പൗരന്മാരേ, […]
ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ഇന്നത്തെ ഡല്‍ഹി –ടെല്‍ അവീവ് വിമാന സര്‍വീസ് റദ്ദാക്കി
ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ഇന്നത്തെ ഡല്‍ഹി –ടെല്‍ അവീവ് വിമാന സര്‍വീസ് റദ്ദാക്കി. ഇന്ത്യയിലേക്കുള്ള മറ്റൊരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയെക്കരുതിയാണ് തീരുമാനമെന്ന് വിമാന കമ്പനി വക്താവ് അറിയിച്ചു.
ഹമാസ് സംഘത്തിന്റെ ആക്രമണത്തിൽ മരണം 100 ആയി
ഇസ്രയേലിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധക്കളമായി പശ്ചിമേഷ്യ. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘത്തിന്റെ ആക്രമണത്തിൽ മരണം 100 ആയി. ആയിരത്തോളം പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്‍റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെടുന്നു.
1985 ലെ മികച്ച ജനപ്രിയ വില്ലന്‍?
വില്ലന്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചോദിക്കും എങ്ങനെയാണ് ജനപ്രിയനായതെന്ന്… നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ഹാസ്യം മാത്രമല്ല എന്തും തങ്ങള്‍ക്ക് വഴങ്ങും എന്നു കാണിച്ചു തന്ന വില്ലന്മാര്‍… ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും നമുക്ക് പ്രിയങ്കരന്മാരായവര്‍ … Option 1 ജനാര്‍ദ്ദനന്‍ കാതോട് കാതോരം എന്ന ചിത്രത്തിലെ ജനാര്‍ദ്ദനനാണ് ഏറ്റവും മികച്ച വില്ലനായി തിരഞ്ഞെടുത്തിരിക്കുന്ന ഒരു നടന്‍. ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രമായി ജനാര്‍ദ്ദനന്‍ മാറി. Option 2 ഇന്നസെന്റ് കാതോട് കാതോരം […]
ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേരള സർക്കാർ
ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേരള സർക്കാർ. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റർ മേഖലയിലെ പ്രതിസന്ധികൾ എന്നിവ ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും യോഗത്തിൽ ക്ഷണമുണ്ട്. ഒക്ടോബർ 11ന് സാംസ്കാരിക – തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്.
