Posted inഓട്ടോമോട്ടീവ്

എയര്‍ക്രോസിന്റെ പൂര്‍ണ വിലകള്‍ പ്രഖ്യാപിച്ച് സിട്രോണ്‍

എസ്‌യുവി സി 3 എയര്‍ക്രോസിന്റെ പൂര്‍ണ വിലകള്‍ പ്രഖ്യാപിച്ച് സിട്രോണ്‍. 9.99 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് വില. യു, പ്ലസ്, മാക്‌സ് വേരിയന്റുകളില്‍ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും രണ്ട് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്‌യുവിക്കുള്ളത്. അടിസ്ഥാന വകഭേദമായ ‘യു’ 5 സീറ്റ് 9.99 ലക്ഷം രൂപയാണ് വില. ‘പ്ലസ്’ 5 സീറ്റിന് 11.34 ലക്ഷം രൂപയും ‘പ്ലസ്’ 7 സീറ്റിന് 11.69 ലക്ഷം രൂപയും ‘മാക്‌സ്’ 5 സീറ്റിന് […]

Posted inപുസ്തകങ്ങൾ

സിന്‍

നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈ പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ് ഈ നോവല്‍ വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പി ക്കടകളില്‍നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്‍, വളരെയധികം ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം പ്രഭാതത്തില്‍ കാണുമ്പോള്‍, അഭയം തേടി എപ്പോഴെല്ലാം കുര്‍ദുപോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോള്‍ അപ്പോഴെല്ലാം അവ തുറക്കുന്നത് ധീരകളായ സ്ത്രീകള്‍ മാത്രമാണെന്നു വരുമ്പോള്‍, ഘോരമായ പോരാട്ടങ്ങള്‍ക്കിടയിലും ജീവിതം ജീവിക്കാതെ പോകുന്നില്ലെന്ന് […]

Posted inആരോഗ്യം

കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങളേറെ!

ഭക്ഷണത്തിന് രുചിയും മണവും കൂട്ടുക മാത്രമല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. കറിവേപ്പിലയില്‍ ആന്റി ഓക്‌സിഡന്റുകളും ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. വേഗത്തിലുള്ള മെറ്റബോളിസം കലോറി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ ദഹനം അത്യന്താപേക്ഷിതമാണ്. വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും കറിവേപ്പില സഹായകമാണ്. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ കനത്ത നാശനഷ്ടം

ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ചു. അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്. തുരുതുരാ റോക്കറ്റുകൾ തൊടുത്ത് ഇസ്രയേൽ നഗരങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കോൺഗ്രസിന് വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടില്ലെന്നും ബിജെപിക്ക് കേരളത്തോട് പകയാണെന്നും കണ്ണൂരില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറാായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. അതേസമയം, തങ്ങള്‍ യുദ്ധസന്നദ്ധതയ്ക്കുള്ള അവസ്ഥയിലാണെന്ന് ഇസ്രയേല്‍ സൈന്യം […]

Posted inലേറ്റസ്റ്റ്, ഇൻഫോടെയിൻമെന്റ്

മേഘങ്ങൾക്കു മുകളിലുള്ള അത്ഭുത നഗരം

യെമനിലെ “ഏറ്റവും ആകർഷകമായ നഗരം” എന്ന് വിളിക്കപ്പെടുന്ന ഹുതൈബ്, മേഘങ്ങൾക്കു മുകളിലുള്ള നഗരം എന്നും അറിയപ്പെടുന്നു. മേഘങ്ങൾക്ക് മുകളിലെ നഗരമോ ….????? നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ…?എന്നാൽ അങ്ങനെയൊരു നഗരം ഉണ്ട്. യമനിൽ തലസ്ഥാനമായ സനയുടെ പടിഞ്ഞാറ്, മനാഖയിലെ പർവതപ്രദേശത്തിനകത്ത് ഹരാസിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പർവതങ്ങളുടെ മുകൾഭാഗത്ത് നൂറുകണക്കിന് വീടുകൾ പണിതിട്ടുള്ള ഹുതൈബ് നഗരം സന്ദർശിക്കാനായി നിരവധി സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. പർവ്വതങ്ങൾക്ക് മുകളിലുള്ള നൂറുകണക്കിന് വീടുകളെ ആലിംഗനം ചെയ്തുകൊണ്ട് പതുക്കെ തെന്നി നീങ്ങുന്ന മേഘങ്ങൾ പലപ്പോഴും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

തട്ടിപ്പിന് അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും,ഭൂതകാല ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമന കോഴ ആരോപണങ്ങൾക്ക് ആയുസ്സുണ്ടായില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കുടുംബയോഗങ്ങൾക്ക് തുടക്കമായി.എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഏഴ് കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. അതേസമയം ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾക്ക് ആയുസ്സുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞു. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബോട്ടപകടത്തില്‍ കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ട് മുങ്ങിയതിനെ തുടർന്ന് ബോട്ടിലുണ്ടായിരുന്ന ഏഴുപേരെ കാണാതാവുകയും ഇതില്‍ മൂന്നുപേരെ കണ്ടെത്തിയെങ്കിലും നാലുപേരെ അപകടം നടന്ന സമയത്ത് കണ്ടെത്താനായിരുന്നില്ല. ഇതില്‍ വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. അഴീകോട് ഭാഗത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹം തീരദേശ പൊലീസ് കണ്ടെത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിക്കിമിൽ നാലാം ദിവസവും തെരച്ചിൽ ഊർജ്ജിതം

സിക്കിമിലെ പ്രളയത്തിൽ ഇതുവരെ 44 പേരാണ് മരിച്ചതെന്നാണ് കണക്കുകൾ. നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. ബം​ഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്നും അധികൃതർ പറഞ്ഞു. അവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.