Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ

കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വർണം നേടിയതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100 ല്‍ എത്തി. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം.25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 ൽ എത്തിയത്. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് മെഡലുകളില്‍ സെഞ്ചുറി ഉറപ്പിച്ചു.    

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 7

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും ദില്ലി പൊലീസിന്റെ പരിശോധന. ന്യൂസ് ക്ലിക്കിന്റെ മുന്‍ ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലെത്തിയ ദില്ലി പൊലീസ് മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു. അതേ സമയം ദില്ലി പൊലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് അനുഷ പോള്‍. ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി ട്രഷറര്‍ കൂടിയായ അനുഷ പോള്‍ നാലുവര്‍ഷക്കാലം ന്യൂസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പില്‍ യുവ മോര്‍ച്ച നേതാവിനും പങ്കെന്ന് പൊലീസ്

അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പില്‍ യുവ മോര്‍ച്ച നേതാവിനും പങ്കെന്ന് പൊലീസ്. യുവമോര്‍ച്ച നേതാവ് രാജേഷ് എന്നു വിളിപ്പേരുള്ള ശ്രീരൂപിനാണ് തട്ടിപ്പില്‍ പങ്കുള്ളത്. നിയമനത്തിന് പണം നല്‍കിയത് രാജേഷിനാണെന്ന് അഖില്‍ സജീവിന്റെ മൊഴി. പത്തനംതിട്ടയിലെ യുവമോര്‍ച്ച നേതാവാണ് രാജേഷ്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ | ഒക്ടോബര്‍ 6

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് താലൂക്കിലെ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യതയും […]

Posted inലേറ്റസ്റ്റ്

കടലിനടിയിലെ ഭൂഖണ്ഡം

കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നാണു പഴമൊഴി. പക്ഷേ ഒരു ഭൂഖണ്ഡത്തെത്തന്നെ കാണാതായാലോ? അങ്ങനെയൊരു ഭൂഖണ്ഡമുണ്ടോ, അതേത് എന്ന് എല്ലാവരും ചോദിക്കും. ഉണ്ട്, അങ്ങനെയൊരു ഭൂഖണ്ഡം ഉണ്ടായിരുന്നു. പേര് ‘സീലാന്‍ഡിയ’ എന്നായിരുന്നു. ‘ടെ റിയു-എ-മയൂ’ എന്നും അറിയപ്പെട്ടിരുന്ന കാണാതായ ഭൂഖണ്ഡത്തിന് ഏകദേശം 19 ലക്ഷം ചതുരശ്ര മൈല്‍ വിസ്തീര്‍ണമുണ്ടായിരുന്നു. അയ്യായിരം ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയും കിഴക്കന്‍ ഓസ്‌ട്രേലിയയും ഉള്‍പ്പെട്ടിരുന്ന ‘ഗോണ്ട്വാന’ എന്ന പുരാതന സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഈ ഈ ഭൂഖണ്ഡമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏകദേശം […]

Posted inബിസിനസ്സ്

‘ബുള്ളറ്റ് റീപേയ്മെന്റ് സ്വര്‍ണ വായ്പാ പദ്ധതി’യുടെ പരിധി 4 ലക്ഷമാക്കി

അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ ലഭ്യമാക്കുന്ന ‘ബുള്ളറ്റ് റീപേയ്മെന്റ് സ്വര്‍ണ വായ്പാ പദ്ധതി’യുടെ പരിധി 4 ലക്ഷമാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. മോണിറ്ററി പോളിസി കമ്മറ്റിയിലാണ് തീരുമാനം. നിലവില്‍ രണ്ട് ലക്ഷമാണ് വായ്പാ പരിധി. ചെറുകിട വായ്പക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ നീക്കം. ഏറെക്കാലമായി ഈ പരിധി ഉയര്‍ത്തിയിട്ടില്ല.കൃഷി, ഭവനം, ചെറുകിട വായ്പാ എന്നീ മുന്‍ഗണന വായ്പകള്‍ നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ 2023 മാര്‍ച്ച് 31ഓടെ കൈവരിച്ച അര്‍ബന്‍ ബാങ്കുകള്‍ക്കാണ് കൂടുതല്‍ തുക വായ്പയായി നല്‍കാന്‍ കഴിയുക. ഇത് […]

Posted inവിനോദം

ജോജു ജോര്‍ജ് ചിത്രം ‘പുലിമട’ ഒക്ടോബര്‍ 26 ന് റിലീസ്

ഇരട്ട, നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസകള്‍ ഏറ്റുവാങ്ങിയ താരമാണ് ജോജു ജോര്‍ജ്. ഒരിടവേളയ്ക്ക് ശേഷം ജോജു ജോര്‍ജ് പൊലീസ് കഥാപാത്രമായി എത്തുന്ന സിനിമയാണ് എ. കെ സാജന്‍ സംവിധാനം ചെയ്യുന്ന ‘പുലിമട’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വിന്‍സെന്റ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആയാണ് ജോജു ചിത്രത്തിലെത്തുന്നത്. വിന്‍സെന്റ് സ്‌കറിയ എന്ന പൊലീസ് ഓഫീസറുടെ വിവാഹവും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളുമാണ് […]

Posted inവിനോദം

‘തോല്‍വി എഫ്‌സി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം

തോല്‍വി അത്ര മോശം കാര്യമല്ലെന്നും തോല്‍വിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ‘തോല്‍വി എഫ്‌സി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും വേറിട്ട രീതിയിലുള്ള വരികളും ഈണവുമായി ഇതിനകം ആസ്വാദക മനം കവര്‍ന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ദ ഹംബിള്‍ മ്യുസിഷന്‍ എന്നറിയപ്പെടുന്ന വൈറല്‍ ഗായകന്‍ കാര്‍ത്തിക് കൃഷ്ണന്‍ വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനം. ചിരി നുറുങ്ങുകളുമായി ഉടന്‍ തിയറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ് ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രം. ഫാമിലി കോമഡി ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന […]

Posted inഓട്ടോമോട്ടീവ്

ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440 ഒക്ടോബര്‍ 15-ന് ഡെലിവറി

പുതുതായി ലോഞ്ച് ചെയ്ത ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440ന്റെ ഡെലിവറി നവരാത്രി ആഘോഷത്തിന്റെ ആദ്യ ദിവസം, അതായത് 2023 ഒക്ടോബര്‍ 15-ന് ആരംഭിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. ഹാര്‍ലിയുടെ ഏറ്റവും താങ്ങാനാവുന്ന ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നത് ഹീറോ മോട്ടോകോര്‍പ്പിന്റെ രാജാസ്ഥാനിലെ പ്ലാന്റിലാണ്. ബൈക്കിന്റെ ബുക്കിംഗ് വിന്‍ഡോ ഒക്ടോബര്‍ 16 മുതല്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് പുതിയ മോട്ടോര്‍സൈക്കിള്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹാര്‍ലി-ഡേവിഡ്സണ്‍ ഡീലര്‍ഷിപ്പുകളിലും ഹീറോ ഔട്ട്‌ലെറ്റുകളിലും ബൈക്കുകള്‍ ബുക്ക് ചെയ്യാം. പുതിയ മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനായി ഹാര്‍ലി-ഡേവിഡ്സണ്‍ വെബ്സൈറ്റിലും ബുക്ക് ചെയ്യാം. പുതിയ […]

Posted inപുസ്തകങ്ങൾ

ഗള്‍ഫ് മലയാളം റേഡിയോ ചരിത്രം

ഗള്‍ഫ് നാടുകളിലെ മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമഗ്രചരിത്രമാണ് ഈ പുസ്തകം. ഗള്‍ഫിലെ മുഖ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയങ്ങള്‍, അവയുടെ ഓരോന്നിന്റെയും ലഘു ചരിത്രങ്ങള്‍, പ്രക്ഷേപണം ചെയ്ത പ്രശസ്തമായ പരിപാടികള്‍ എന്നു തുടങ്ങി ഗള്‍ഫില്‍ പ്രക്ഷേകര്‍ അനുസരിക്കേണ്ടുന്ന മാധ്യമ നിയമങ്ങള്‍, പ്രക്ഷേപണത്തിനുള്ള ലൈസന്‍സ് കിട്ടാനുള്ള സാദ്ധ്യതകള്‍, പ്രയാസങ്ങള്‍ എന്നിവ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘ഗള്‍ഫ് മലയാളം റേഡിയോ ചരിത്രം’. ഡോ. ജൈനിമോള്‍ കെ.വി. കൈരളി ബുക്‌സ്. വില 237 രൂപ.