Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടികൾ ശക്തമാക്കാന്‍ കേന്ദ്ര സർക്കാര്‍

കഴിഞ്ഞ ദിവസം അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. അതോടൊപ്പം പ്രതിപക്ഷം ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡിന് സാധ്യത, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ കേസുകളിൽ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.വരും ദിവസങ്ങളിൽ ബംഗാളിലടക്കമുള്ള സംസ്ഥാനങ്ങളിൽ റെയ്ഡുകള്‍ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തട്ടിപ്പുകാരെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ

കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നല്‍കുന്നതിന് അനുസരിച്ച് കേരളത്തിന് പണം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ.നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കോള്‍ഡ് സ്റ്റോറേജ്, ടെസ്റ്റിംഗ് ലാബുകള്‍ അടക്കം നിര്‍മ്മിക്കാന്‍ ഫണ്ട് ലഭിക്കും. അതിന് പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയാകും. കേരളം ഇതുവരെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും തയ്യാറാക്കുകയോ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത ജനുവരി വരെ മാറ്റിവെച്ചു

ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളി അതോടൊപ്പം ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി അധിഷ്ഠിത സര്‍വേയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരി വരെ മാറ്റിവെച്ചു. ബിഹാർ സർക്കാരിന്റെ ജാതിസർവേയിൽ വിവരങ്ങൾ നൽകാൻ ജനങ്ങൾക്ക് വിരോധമില്ലെങ്കിൽ പിന്നെന്താണ് കുഴപ്പമെന്ന് ഇതിനുമുമ്പ് കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ചോദിച്ചിരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 6

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നുള്ള കരുതല്‍ ധനം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റും. ഇതിനായി സഹകരണ നിയമ ഭേദഗതിയുടെ കരട് തയാറായിക്കഴിഞ്ഞു. ഓര്‍ഡിനന്‍സായി പുറത്തിറക്കാനാണു നീക്കം. സഹകരണ നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പിട്ടാല്‍ പ്രാബല്യത്തിലാകും. ◾കേരളത്തിലെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര, കേരളസര്‍ക്കാരുകള്‍ക്കു നോട്ടീസയച്ചു. പശ്ചിമഘട്ടത്തിലെ മനുഷ്യമൃഗസംഘര്‍ഷം അടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചീഫ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി എച്ച്.എസ്. പ്രണോയ്

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്.1982-ല്‍ സെയ്ദ് മോദിക്കു ശേഷം ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ പ്രണോയ് സ്വന്തമാക്കി. അതോടൊപ്പം 13 ദിനങ്ങൾ പിന്നിടുന്ന ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിക്കിമില്‍ വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍

മഞ്ഞ് ഉരുകി രൂപപ്പെട്ട നദികള്‍ ഇനിയും പൊട്ടി ഒഴുകിയേക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജനം ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ച് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 7 എണ്ണം ലാച്ചൻ ക്യാമ്പിലുണ്ടായിരുന്ന സൈനികരുടേതാണ് എന്നാണ് റിപ്പോർട്ട്.      

Posted inബിസിനസ്സ്

വി.പി.എസ് ലേക്ഷോറിന് 57.51 കോടി രൂപയുടെ ലാഭം

വി.പി.എസ് ലേക്ഷോറിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 57.51 കോടി രൂപയുടെ ലാഭം. 34 ശതമാനമാണ് വര്‍ധന. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 42.88 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 2022 സാമ്പത്തിക വര്‍ഷത്തിലെ 358.59 കോടിയില്‍ നിന്ന് 17.4 ശതമാനം വര്‍ധിച്ച് 424.54 കോടിയായി. ഓഹരി ഉടമകള്‍ക്ക് 17 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് വി.പി.എസ് ലേക്ഷോര്‍ ചെയര്‍മാന്‍ ഷംഷീര്‍ വയലില്‍ അറിയിച്ചു. വിദേശത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ ശ്രദ്ധ നല്‍കുന്നത് […]

Posted inടെക്നോളജി

സ്റ്റാറ്റസ് കാലാവധി നീട്ടും, ഐപി അഡ്രസ് സംരക്ഷിക്കും!

പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്. സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്ന് രണ്ടാഴ്ചത്തേയ്ക്ക് നീട്ടാനും കോളിന്റെ സമയത്ത് ഐപി അഡ്രസ് മറുതലയ്ക്കുള്ള ആള്‍ക്ക് ലഭിക്കാതെ സ്വകാര്യത സംരക്ഷിക്കാനുമുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. നിലവില്‍ സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറാണ്. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് ഇടാന്‍ കഴിയുന്നതായിരിക്കും പുതിയ ഓപ്ഷന്‍. കൂടാതെ നിലവിലുള്ള 24 മണിക്കൂറിന് പുറമേ മൂന്ന് ദിവസം, ഒരാഴ്ച എന്നിങ്ങനെ മറ്റു ഓപ്ഷനുകളുമുണ്ടാകും. ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് സ്റ്റാറ്റസ് സമയപരിധി സെറ്റ് ചെയ്യാന്‍ കഴിയുന്നവിധം […]

Posted inവിനോദം

ബ്രഹ്മപുരം പ്രശ്‌നം പറയുന്ന ചിത്രം ‘ഇതുവരെ’ ട്രെയിലര്‍

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനില്‍ തോമസാണ്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടക്കം മുതല്‍ ഇതുവരെ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ […]

Posted inവിനോദം

അഞ്ച് മിനിറ്റില്‍ 10 ലക്ഷം, അരമണിക്കൂറില്‍ 50 ലക്ഷവും ‘ലിയോ’ ട്രെയിലര്‍ വ്യൂസ്!

യുട്യൂബില്‍ തരംഗം സൃഷ്ടിച്ച് വിജയ്യുടെ ‘ലിയോ’ ട്രെയിലര്‍. റിലീസ് ചെയ്ത് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം ആളുകളാണ്. അരമണിക്കൂറുകള്‍ കൊണ്ട് ട്രെയിലറിന് ലഭിച്ചത് 50 ലക്ഷം റിയല്‍ടൈം വ്യൂസ് ആണെന്ന് സണ്‍ ടിവി ട്വീറ്റ് ചെയ്തു. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദളപതിയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് […]