Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കടുത്തെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഈ നേട്ടങ്ങൾ കാത്ത് സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കഠിനപ്രയത്നം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുന്നതും കേരളത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inഓട്ടോമോട്ടീവ്

സണ്ണി ഇലക്ട്രിക് രൂപത്തില്‍ അവതരിപ്പിക്കാന്‍ ബജാജ്

ഒരുകാലത്ത് നിരത്തുകളില്‍ പാറി നടന്നിരുന്ന സണ്ണി പുതിയ രൂപത്തില്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങി ബജാജ്. വൈദ്യുതി സ്‌കൂട്ടറായാണ് സണ്ണിയുടെ പുതിയ വരവ്. പുണെയില്‍ സണ്ണിയുടെ വൈദ്യുത സ്‌കൂട്ടര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. 1990കളില്‍ തരംഗമായാണ് ടു സ്ട്രോക് സ്‌കൂട്ടറായ ബജാജ് സണ്ണിയുടെ ആദ്യ വരവ്. സച്ചിന്‍ മോഡലായെത്തിയ സണ്ണിയുടെ പരസ്യം തൊണ്ണൂറുകളിലെ കുട്ടികള്‍ മറക്കാനിടയില്ല. 60 സിസിയില്‍ ചെറു സ്‌കൂട്ടര്‍ വിഭാഗത്തിലായിരുന്നു സണ്ണിയുടെ അരങ്ങേറ്റം. രൂപത്തിലും പ്രകടനത്തിലും പഴയ സണ്ണിയുടെ വഴിയില്‍ തന്നെയാണ് പുതിയ […]

Posted inപുസ്തകങ്ങൾ

മഞ്ഞുകൊട്ടാരത്തിലെ ഇന്ദ്രനീലം

ഈ യാത്രയില്‍ നിന്നും ശേഖരിച്ചതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ‘അനുഭവങ്ങളും കണ്ടുമുട്ടിയ മനുഷ്യരുമാണ്’ എന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് സുധീര്‍. ഒരു പക്ഷെ അതുതന്നെയാവണം ഈ യാത്രപുസ്തകത്തിന്റെ കാതല്‍. സുധീര്‍ ഈ പുസ്തകത്തിന് വിരാമമിടുന്നത്, ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ കവിഞ്ഞു ‘കശ്മീര്‍’ ഇന്ത്യന്‍ ജനതയ്ക്ക് എന്തൊക്കെയാണ്, എന്തൊക്കെയായിരിക്കണം എന്ന് വ്യക്തമാക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ഒപ്പം ഒരു യാത്രയില്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതികളായ ഭക്ഷണം. വസ്ത്രം, പാര്‍പ്പിടം, വാഹനം, യാത്രയിലെ ഓരോരുത്തരുടെയും മനോഭാവം എന്നിങ്ങനെയുള്ള ചെറു വിവരങ്ങളും നല്‍കികൊണ്ട് […]

Posted inആരോഗ്യം

കോവിഡ് ആന്റി വൈറല്‍ മരുന്നിന് ജനിതക വ്യതിയാനങ്ങളും

കോവിഡ് കാലത്ത് ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ച ആന്റി വൈറല്‍ മരുന്നാണ് മോള്‍നുപിറവിര്‍. വൈറസ് ശരീരത്തിനുള്ളില്‍ പെരുകുന്നത് തടയാന്‍ പ്രതിരോധ സംവിധാനത്തെ സഹായിച്ച മോള്‍നുപിറവിര്‍ കോവിഡ് തീവ്രമാകാതിരിക്കാനും മരണസാധ്യത കുറയ്ക്കാനും സഹായിച്ചിരുന്നു. എന്നാല്‍ മോള്‍നുപിറവിര്‍ സാര്‍സ് കോവ്-2 വൈറസില്‍ ചില ജനിതക വ്യതിയാനങ്ങള്‍ക്കും കാരണമായതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. യുകെയിലെ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേംബ്രിജ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. വൈറസിന്റെ ജനിതക വിവരങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്തി അതിനെ നശിപ്പിക്കുക വഴി ശരീരത്തിലെ വൈറല്‍ ലോഡ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി പോസ്റ്റര്‍ പ്രചാരണം രാഹുലിനെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് കോണ്‍ഗ്രസ്

പുതിയ യുഗത്തിലെ രാവണൻ. അയാൾ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നു, ഭാരതത്തെ നശിപ്പിക്കുകയാണ് ലക്ഷ്യം.ഇതായിരുന്നു ബിജെപി സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ച ചിത്രത്തിനൊപ്പമുണ്ടായിരുന്ന വാക്കുകൾ.രാഹുൽ ഗാന്ധിയെ രാവണനാക്കിയുള്ള ബിജെപി യുടെ ഈപോസ്റ്റര്‍ പ്രചാരണം രാഹുലിനെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് കോണ്‍ഗ്രസും ഇന്ത്യ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു അതോടൊപ്പം ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡല്‍ഹി ഹൈക്കോടതിയിൽ

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രഭീര്‍ പുര്‍കായസ്ത, എച്ച് ആര്‍ മേധാവി , അമിത് ചക്രബര്‍ത്തി എന്നിവർ എഫ്ഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നിയമവിരുദ്ധമായിട്ടാണ് അറസ്റ്റെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശര്‍മയുടെ ബെഞ്ചിന് മുന്‍പില്‍ അറിയിച്ചു.  യുഎപിഎ ചുമത്തിയതും എഫ്ഐആറും റദ്ദാക്കുക.എന്നതാണ് പ്രധാനമായും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.      

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നുള്ള കരുതല്‍ ധനം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റും. ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സഹകരണ നിയമം ഭേദഗതി ചെയ്യും. കരട് തയാറായിക്കഴിഞ്ഞു. സഹകരണ നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പിടുാകുന്ന മുറയ്ക്ക് പ്രാബല്യത്തിലാകും. നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പിടിയിലായ മുഖ്യപ്രതി അഖില്‍ സജീവ്. പണം തട്ടിയത് ബാസിത്, റഹീസ് എന്നിവര്‍ അടങ്ങിയ സംഘമാണെന്നാണ് അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമ്പൂര്‍ണ സര്‍വേ പത്തുദിവസത്തിനുള്ളിൽ

സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം തയ്യാറാക്കുന്ന കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമ്പൂര്‍ണ സര്‍വേ പത്തുദിവസത്തിനകം തയ്യാറാകും. സർവ്വെ പൂർത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറും. എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ, ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്  എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം സംസ്ഥാനമാകെ സഞ്ചരിച്ചാണ് സര്‍വേ തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് കടക്കുകയെന്നാണ്പ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐ ക്യാമറക്ക് ശേഷം അപകടം കുറഞ്ഞെന്ന വാദം തള്ളി പ്രതിപക്ഷ നേതാവ്

പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ ഗതാഗതമന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാല്‍ കുരുക്കാത്ത കള്ളം ആവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് വിഡി സതീശൻ.സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്നും ,നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ വായ്പ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത.