ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്നീ കുറ്റങ്ങൾ ചുമത്തി താമരശ്ശേരി രൂപതയിലെ. ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികൾക്കാണ് രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്. എന്നാൽ ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി എന്നും സഭയിലെ അഴിമതി, ജീർണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികൻ പറഞ്ഞു.
സിപിഎമ്മിനൊപ്പം പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ച കോണ്‍ഗ്രസ് സഹകാരികള്‍ക്കെതിരെ നടപടി
സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിനെതിരെയാണ് കോഴിക്കോട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും സിപിഎം നേതാവുമായ എം മെഹബൂബ് കണ്‍വീനറുമായാണ് സഹകരണ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തത്. സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ വിവാദമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നടപടിക്ക് ഒരുങ്ങുന്നത്.
മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു.ഏഴുപേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതിൽ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേർക്കായി കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. അതോടൊപ്പം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റില്‍
നിയമന തട്ടിപ്പുകേസിലെ മറ്റ് പ്രതികള്‍ക്ക് അഖിലുമായുള്ള ബന്ധം, ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അഖിലാണ് നിയമനത്തട്ടിപ്പില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് പത്തനംതിട്ട പോലീസാണ് നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തത്.
ജാഗ്രതാ നിർദേശവുമായി സിക്കിം സർക്കാർ
ബംഗാളിലെ ടീസ്ത നദിക്കരയിൽ ഒഴുകി വന്ന മോർട്ടാർഷെൽ പൊട്ടി രണ്ട് മരണം സ്ഥിരീകരിച്ചു.ആറ് പേർക്ക് പരിക്ക്.പ്രളയത്തിൽ ഒഴുകിവന്ന വെടിക്കോപ്പുകളും ആയുധങ്ങളും എടുക്കരുതെന്നും, ഒഴുകിവന്ന നിലയിൽ ആയുധങ്ങൾ കണ്ടാൽ സർക്കാരിനെ അറിയിക്കണമെന്നും,സാക്കോ ചോ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദ്ദേശം. അതോടൊപ്പം സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാാണിപ്പോർട്ട്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 6
*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പ്രതിപക്ഷ ഭരണമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ റെയ്ഡുമായി കേന്ദ്ര ഏജന്‍സികള്‍. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി എംപിയെയും ന്യൂസ് ക്ലിക്ക് എഡിറ്ററേയും അറസ്റ്റു ചെയ്തതിനു പിറകേ, പശ്ചിമ ബംഗാളിലും കര്‍ണാടകത്തിലും എന്‍ഫോഴ്സ്മെന്റും തെലുങ്കാനയിലും തമിഴ്നാട്ടിലും ആദായനികുതി വകുപ്പുമാണ് റെയ്ഡ് നടത്തിയത്. ◾ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ തെളിവുണ്ടോയെന്ന് എന്‍ഫോഴ്സ്മെന്റിനോടു സുപ്രീം കോടതി. സിസോദിയ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ചോദ്യം. […]
2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്
2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിനോടുള്ള മധുര പ്രതികാരം കൂടിയാണ് ന്യൂസിലാൻഡിൻ്റെ ഈ ജയം.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ് ജോൺ ഫോസെ. ഡ്രീം ഓഫ് ഒട്ടം, ദി നെയിം തുടങ്ങിയവ അദ്ദേഹം രചിച്ച പ്രധാനപ്പെട്ട നാടകങ്ങളാണ്. ദി അഥർ നെയിം, സെപ്റ്റോളജി തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാനപ്പെട്ട പുസ്തകങ്ങൾ.
കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം
കോട്ടയം വെള്ളൂരിൽ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടുത്തം.
കെപിസിസി നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ തുറന്നടിച്ച് എകെ ആന്റണി
കെപിസിസി നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പാർട്ടിയിൽ പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ എങ്കിലും ബോധ്യപ്പെടുത്താൻ കഴിയണമെന്ന് ആൻ്റണി പറഞ്ഞു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇപ്പോഴത്തെ പ്രവർത്തനം പോരെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിമർശനം. കണ്ണൂരിൽ നിന്ന് ഇത്തവണ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
