നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക് 2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ് യോണ്‍ ഫൊസ്സെ.നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ നിറഞ്ഞുനില്‍ക്കുന്നതാണ് ഫൊസേയുടെ ലോകം. 1989 മുതലുള്ള എഴുത്തുജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്.
അതിദരിദ്ര വിദ്യാർഥികൾക്ക് ബസിൽ സൗജന്യ യാത്ര
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് പകുതിയോടെ ചേർന്ന യോഗത്തിലാണ് സൗജന്യ യാത്രയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രയ്ക്ക് അനുമതി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ഇടുക്കിയിൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ശിവരാമനെ പിന്തുണച്ച് സിപിഐ
ഇടുക്കിയിൽ കയ്യേറ്റം ഇല്ല എന്ന എംഎം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ല. റവന്യൂ വകുപ്പ് സിപിഐയിൽ നിന്നും മാറ്റണമെന്ന നിലപാട് എം.എം മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടതെന്നും തങ്ങളോട് അല്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എം.എം മണി എം.എല്‍.എയും സിപിഐ നേതാവ് കെ.കെ ശിവരാമനും തമ്മിലുള്ള ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സിപിഐ ഇടുക്കി ജില്ല നേതൃത്വം. വിഷയത്തില്‍ കെ.കെ. ശിവരാമനെ അനുകൂലിച്ച സിപിഐ ജില്ല നേതൃത്വം കയ്യേറ്റം […]
കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ
കൾവെർട്ടുകൾ എന്തുകൊണ്ട് വൃത്തിയാക്കുന്നില്ലെന്ന് ചോദിച്ച കോടതി ഇതുപോലെ പോയാൽ അടുത്ത മഴയിൽ നഗരം വെള്ളത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി. എം.ജി.റോഡിൽ മാധവ ഫാർമസി ജംഗ്ഷൻ മുതൽ ഡിസിസി ജംഗ്ഷൻ വരെയുള്ള കാനകൾ വൃത്തിയാക്കാൻ കോർപ്പറേഷനും പിഡബ്ല്യുഡിക്കും കോടതി നിർദേശം നൽകി. കലുങ്കുകൾ എത്രയും വേഗം വൃത്തിയാക്കണമെന്നും കലുങ്കുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ആര്‍ച്ചറി പുരുഷന്‍മാരുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം
ഇന്ത്യയുടെ അഭിഷേക് വര്‍മ, പ്രവിണ്‍ ഒജാസ്, പത്മേഷ് സമാധാന്‍ എന്നിവരടങ്ങിയ സംഘമാണ് ആര്‍ച്ചറി കോംപൗണ്ട് ടീം ഇനത്തില്‍ കൊറിയയെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന മൂന്നാം സ്വര്‍ണമാണിത്. അതോടൊപ്പം സ്ക്വാഷ് മിക്സഡ് ഡബിള്‍സിലും ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയിരുന്നു. മലയാളി താരം ദീപിക പള്ളിക്കലും ഹരീന്ദര്‍പാല്‍ സിങ് സന്ധുവും അടങ്ങുന്ന സഖ്യമാണ് ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 5
*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◼️മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി. പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും മാസപ്പടി ഡയറിയിലെ പിവി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ◼️ന്യൂസ് ക്ലിക്ക് ചൈനീസ് ബന്ധമുള്ള മൂന്നു സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് എഫ്.ഐ.ആറില്‍ ഡല്‍ഹി പൊലീസിന്റെ ആരോപണം. രണ്ടു സ്ഥാപനങ്ങള്‍ അമേരിക്കന്‍ വ്യവസായി […]
നാല് സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ്
നാല് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ അടക്കം അന്വേഷണ ഏജന്‍സികളുടെ പരിശോധന. ബംഗാളിൽ മന്ത്രിയുടെയും തമിഴ്നാട്ടില്‍ എംപിയുടെയും തെലങ്കാനയില്‍ എംഎല്‍എയുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എംപിയും ഇന്ത്യ മുന്നണി പ്രചാരണ സമിതി അംഗവുമായ സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് നാല് സംസ്ഥാനങ്ങളിലെ നിര്‍ണായക നീക്കങ്ങള്‍.
മൂന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം
ഹഫീസ് യൂസഫ്, എല്‍ദോ വര്‍ഗീസ്, സൂരജ് എന്നീ മൂന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാർക്കാണ് സ്ഥലം മാറ്റം. ഉടുമ്പന്‍ചോല സബ് ആര്‍.ടി.ഒ ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഉദ്യോഗസ്ഥര്‍ അമിത പിഴ തുക ആളുകളില്‍ നിന്ന് ഈടാക്കുന്നുവെന്നാണ് ഗതാഗത വകുപ്പ് ഇവര്‍ക്കെതിരെ കുറ്റമായി കണ്ടെത്തിയിരിക്കുന്നത്.സിഐടിയു മാര്‍ച്ചില്‍ എം.എം മണി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവില്‍, പവന് 41,920 രൂപയായി!
സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവില്‍. ഇക്കഴിഞ്ഞ വാരം 2,000 രൂപയ്ക്ക് മേല്‍ ഇടിഞ്ഞ സ്വര്‍ണ വില ഇന്നലെ മാറാതെ നിന്നെങ്കിലും ഇന്ന് വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,240 രൂപയും പവന് 160 രൂപ കുറഞ്ഞ് 41,920 രൂപയുമായി. സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവിലാണ് സ്വര്‍ണമുള്ളത്. ആഗോള വിപണിയില്‍ 1,826.45 ഡോളറിലാണ് നില്‍ക്കുന്നത്. 1,827 ഡോളറായിരുന്നു ഇന്നലെ. ആഭരണം വാങ്ങുന്നവര്‍ക്കും മികച്ച സമയമാണ് ഇത്. 22 കാരറ്റ് സ്വര്‍ണ വിലയില്‍ […]
സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി
സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി. എസ്21 എഫ്ഇക്ക് ശേഷം ആദ്യമായാണ് സാംസങ്ങ് തങ്ങളുടെ ഹൈ എന്റ് മോഡലിന് ഒരു ഫാന്‍ എഡിഷന്‍ പുറത്തിറക്കുന്നത്. നേരത്തെ എഫ്ഇ എഡിഷന്‍ പുറത്തിറക്കുന്നത് സാംസങ്ങ് അവസാനിപ്പിച്ചുവെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് സാംസങ്ങ് ഗ്യാലക്‌സി എസ് 23 പുറത്തിറങ്ങുന്നത്. ഈ സെഗ്മെന്റിലുള്ള മുന്‍നിര ഫോണുകളെപ്പോലെ സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രൊസസ്സറാണ് പുതിയ എസ് 23 എഫ്ഇയില്‍ ഉള്ളത്. 120 ഹെര്‍ട്‌സ് റീഫ്രഷ് റൈറ്റോടെയുള്ള 6.4 […]
