Posted inവിനോദം

‘തലൈവര്‍ 170’ ല്‍ രജനികാന്തിന്റെ ഭാര്യയായി മഞ്ജു വാര്യര്‍

‘ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന പുതിയ ചിത്രം ‘തലൈവര്‍ 170’ തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറില്‍ നര കയറിയ മുടിയും താടിയുമായിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ കുറച്ചു ചെറുപ്പമായാണ് രജനി എത്തുന്നത്. ‘ജയ് ഭീം’ സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാകും രജനി പ്രത്യക്ഷപ്പെടുക. ഭാര്യയുടെ റോളിലാകും മഞ്ജു വാര്യര്‍ എത്തുക. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അടക്കം മൂന്നു നായികമാര്‍ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാണ് മറ്റ് രണ്ട് താരങ്ങള്‍. വെള്ളായണി കാര്‍ഷിക […]

Posted inവിനോദം

‘ഗദര്‍ 2’ ഒക്ടോബര്‍ 6 മുതല്‍ സീ 5 ല്‍ സ്ട്രീമിംഗ് ആരംഭിക്കും

സണ്ണി ഡിയോളിനെയും അമീഷ പട്ടേലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനില്‍ ശര്‍മ സംവിധാനം ചെയ്ത ‘ഗദര്‍ 2’ ഒ.ടി.ടി റിലീസ് ചെയ്യാനൊരുങ്ങുന്നു. സീ 5 ല്‍ നാളെ മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ആഗസ്റ്റ് 11 ന് റിലീസ് ചെയ്ത ഗദര്‍ 2 വലിയ കളക്ഷന്‍ റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചത്. ഇതുവരെ 690 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യഭാഗമായ ‘ഗദര്‍ എക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഗദര്‍ 2. 2001 ലാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ടാം […]

Posted inഓട്ടോമോട്ടീവ്

ബെന്‍സിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി ബോളിവുഡ് താര ദമ്പതികള്‍

മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബര എസ്‌യുവി ജിഎല്‍ഇ സ്വന്തമാക്കി നടി സോഹ അലി ഖാനും ഭര്‍ത്താവ് കുനാല്‍ കൈമുവും. മെഴ്‌സിഡീസിന്റെ മുംബൈ വിതരണക്കാരായ ഓട്ടോഹാങ്ങര്‍ ബെന്‍സില്‍ നിന്നാണ് പുതിയ ആഡംബര വാഹനം ഗാരിജിലെത്തിച്ചത്. സോഹ അലിഖാന്‍ ജിഎല്‍ഇയുടെ താക്കോല്‍ സ്വീകരിക്കുന്ന ചിത്രങ്ങളും ഓട്ടോഹാങ്ങര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ജിഎല്‍ഇയുടെ ഏതു പതിപ്പാണ് താരം സ്വന്തമാക്കിയതെന്നു വ്യക്തമല്ല. ജിഎല്‍ഇയ്ക്ക് ഒരു പെട്രോള്‍ എന്‍ജിന്‍ വകഭേദവും രണ്ട് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളും നിലവിലുണ്ട്. രണ്ടു ലീറ്റര്‍ ഡീസല്‍ വകഭേദത്തിന് 241 ബിഎച്ച്പി കരുത്തും […]

Posted inപുസ്തകങ്ങൾ

വിശുദ്ധ റുകൂനിയ

മനുഷ്യനെന്നുപോലും പരിഗണിക്കപ്പെടാതെ, പറവകളുടെയും മൃഗങ്ങളുടെയുമെല്ലാം പേരുകളാല്‍ വിളിക്കപ്പെട്ട്, ദുരിതങ്ങളുടെ പര്യായമായി ജീവിച്ച കീഴാള മനുഷ്യാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍. സമൂഹത്തിന്റെ കാഴ്ചപ്പുറങ്ങള്‍ക്കപ്പുറത്ത് നിരന്തരം തഴയപ്പെട്ടുകൊണ്ടിരുന്ന അടിത്തട്ടുജീവിതങ്ങളുടെ ചെറിയ ചെറിയ അതിജീവനശ്രമങ്ങളും പ്രതിരോധങ്ങളും രതിയും പ്രണയവും മനുഷ്യകുലത്തിന്റെ ഒടുങ്ങാത്ത പ്രതീക്ഷയുടെ തീപ്പൊരികളായി ഇതില്‍ മാറുന്നു. പതനം മാത്രം കര്‍മ്മമായി വിധിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങും സുരക്ഷയുമായിത്തീരുന്ന തീവ്രരാഷ്ട്രീയമനസ്സുകളായ അജ്ഞാതവ്യക്തികള്‍ ഒരു ജനസമൂഹത്തെയെന്നപോലെ ഈ നോവലിനെയും ഒരു ഊര്‍ജ്ജപ്രവാഹമാക്കി മാറ്റുന്നു. താഹ മാടായിയുടെ ഏറ്റവും പുതിയ നോവല്‍. ‘വിശുദ്ധ റുകൂനിയ’. മാതൃഭൂമി. വില 204 […]

Posted inആരോഗ്യം

കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍. പ്രോട്ടീനുകള്‍, കൊളസ്ട്രോള്‍, പിത്തരസം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമേ, ജീവകങ്ങളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും മറ്റ് സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭരിക്കുന്നു. കൂടാതെ, മദ്യം, മയക്കുമരുന്ന്, ഉപാപചയ മാലിന്യങ്ങള്‍ തുടങ്ങിയ വിഷങ്ങള്‍ സ്വാഭാവികമായി ഇല്ലാതാക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ കരളിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. കരള്‍ രോഗം ജനിതകമാകാം അല്ലെങ്കില്‍ വൈറസുകള്‍, മദ്യപാനം, അമിതവണ്ണം തുടങ്ങിയ കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങള്‍ മൂലമാകാം. കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിജിലൻസ് ഡയറക്ടർക്ക് നേരിട്ട് പരാതി നൽകി മാത്യു കുഴൽനാടൻ

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ.മാസപ്പടി വിവാദത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കു ചൈനയില്‍ നിന്ന് ക്രെയിനുകളുമായി എത്തുന്ന ഷെന്‍ഹുവാ-15 എന്ന ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കാനുള്ള മൂന്നാമത്തെ ടഗ്ഗും എത്തി. അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 37 എന്ന ടഗ്ഗാണ് മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചത്. ചരക്കു കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ ഇനി ഒരു ടഗ്ഗുകൂടി വിഴിഞ്ഞത്ത് എത്തിക്കും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് മേഖലാതല അവലോകനയോഗം. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളുടെ അവലോകന യോഗമാണ് ചെറുവണ്ണൂര്‍ മറീന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു

മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി പുതുക്കുറിച്ചി സ്വദേശി നൗഫൽ മരിച്ചു. ഇന്ന് രാവിലെ വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് കാണിച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനിൽകുമാർ നടത്തിയ പരാമ‍ർശത്തിൽ സമസ്ത പ്രതികരിച്ചില്ലെന്ന വാദം ശരിയല്ലെന്ന് അബ്ദു സമദ് പൂക്കോട്ടൂർ

തട്ടവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ അനിൽകുമാർ നടത്തിയ പരാമ‍ർശത്തിൽ സമസ്ത പ്രതികരിച്ചില്ലെന്ന വാദം ശരിയല്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. സോഷ്യൽ മീഡിയയിൽ പല ചർച്ചകളും നടക്കുന്നുണ്ട്. അതൊന്നും സമസ്തയുടെ ഭാഗമല്ല. അനിൽകുമാർ അസമയത്ത് പറഞ്ഞ അഭിപ്രായമായിപ്പോയി. വസ്ത്രം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും മതത്തിന്റെ ചിട്ടകൾ അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രേഖകളുമായി എം കെ കണ്ണന്‍റെ പ്രതിനിധികൾ ഇ ഡി ഓഫീസിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന്റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ എം.കെ. കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികളാണ് രേഖകളുമായി ഇഡി ഓഫീസിലെത്തിയത്.