Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്നും, മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. എന്നാൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണ കടത്ത് കേസിൽ പ്രതികളുമായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകം ആണെന്നാണ് ബാലഭാസ്കറിന്റെ രക്ഷിതാക്കളുടെ വാദം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആര്‍ച്ചറി വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം

ജ്യോതി സുരേഖ വെണ്ണം, അതിഥി ഗോപീചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഏഷ്യന്‍ ഗെയിംസ് ആര്‍ച്ചറി വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ കീഴടക്കിയാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ നേട്ടം.ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നില്‍ പോയ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ഈ ഇനത്തിൽ വെങ്കലം ദക്ഷിണ കൊറിയക്കാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് ദില്ലി പൊലീസ്

ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറിൽ ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് വ്യക്തമാക്കുന്നു.ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്കിന് ന്യൂസ് സ്ക്ലിക്കില്‍ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ചൈനയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് വന്നിട്ടുണ്ടെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പൊലീസിന്റെ ആരോപണം. സർക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളെ ന്യൂസ് ക്ലിക്ക് നിരന്തരം മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവും എഫ്.ഐ.ആറിലുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍

ദുബായില്‍നിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയില്‍ പിടിയിലായത്. കാസര്‍കോട് ചന്തേര പൊലീസ് ചെന്നൈയിലേക്ക് തിരിക്കും. നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ ലക്ഷദ്വീപ് എംപി

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ പാർലമെന്റംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത് വ്യക്തമാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി മുഹമ്മദ്‌ ഫൈസൽ സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തനിക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം പൂർണമായും ഇല്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ദ്വീപിൽ ഇല്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയര്‍ന്നു

സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 14 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 102 പേരെ കാണാതായതായും 26 പേര്‍ക്ക് പരിക്കേറ്റതായും സിക്കിം സര്‍ക്കാര്‍ അറിയിച്ചു. അതോടൊപ്പം നാല്‍പത് പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് മേഖലാതല അവലോകനയോഗം ഇന്ന്

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിലുള്ള കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളുടെ മേഖലാതല അവലോകനയോഗം ഇന്ന്.ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, ലൈഫ് മിഷന്‍, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ഇന്റര്‍നാഷനല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ആയുര്‍വേദ, കോവളം-ബേക്കല്‍ ഉള്‍നാടന്‍ നാവിഗേഷൻ തുടങ്ങി നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 5

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ 23 സൈനികര്‍ ഉള്‍പ്പടെ 70 പേര്‍ മരിച്ചു. ഒഴുകിപ്പോയ പലരുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായില്ല. നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മലയാളികള്‍ അടക്കം രണ്ടായിരം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ◾വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ സബ്സിഡി നൂറു രൂപകൂടി വര്‍ധിപ്പിച്ചു. കോവിഡ് കാലത്തു നിര്‍ത്തലാക്കിയ സബ്സിഡി കഴിഞ്ഞ മാസം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് അറസ്റ്റില്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തത്. ആം ആദ്മി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിനിടയില്‍ നിന്നാണ് സ്വവസിതിയില്‍ നിന്ന് സഞ്ജയ് സിംഗിനെ ഇ ഡി അറസ്റ്റ് ചെയ്തത്. പ്രതിഷേധമുയര്‍ത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാൻ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭായോഗം

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍   ആവശ്യപ്പെടാൻ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭായോഗം. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്തിമാനുമതി നല്‍കാത്ത കരാറുകള്‍ പുനഃപരിശോധിക്കാനാണ് മന്ത്രിസഭാ യോഗം ആവശ്യപ്പെടുക. സംസ്ഥാനത്തിന്‍റെ വൈദ്യുതി ലഭ്യതയില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ ഉത്തരവ് പുനഃ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. ഇതടക്കം നിരവധി തീരുമാനങ്ങളാണ് ഇന്നത്തെ മന്ത്രിസഭായോഗം കൈകൊണ്ടത്.