Posted inബിസിനസ്സ്

ഇന്ത്യ 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് അനുമാനം. നിക്ഷേപവും ആഭ്യന്തരരംഗത്തെ ആവശ്യകതയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നാണ് ലോകബാങ്കിന്റെ പ്രതീക്ഷ. ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലും ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് തുടരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കരുത്ത് പ്രകടിപ്പിക്കുന്ന ഇന്ത്യ, നടപ്പു സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ക്രമേണ കുറയാനാണ് സാധ്യത. ഭക്ഷ്യ വസ്തുക്കളുടെ വില […]

Posted inവിനോദം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിനിമയാകുന്നു ‘പൊറാട്ട് നാടകം’

വിവാദമായ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ‘പൊറാട്ട് നാടകം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജി സഹകരണത്തെ കുറിച്ച് പറഞ്ഞ വാചകത്തെ വച്ച് ട്രോള്‍ രൂപത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സിദ്ദിഖിന്റെ പ്രധാന സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് സംവിധാനം. സൈജു കുറുപ്പ് നായകനായ ചിത്രം കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളില്‍ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കോമഡിക്ക് ഏറെ പ്രാധാന്യം നല്‍കി […]

Posted inവിനോദം

‘ചാവേര്‍’ ചിത്രത്തിലെ ആദ്യ ഗാനം

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേര്‍’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്നു. റിലീസിന് മുന്നോടിയായി ആദ്യ ഗാനം പുറത്തിറങ്ങി. ‘കാവല്‍ നോക്കണ കാവിലെ ഭീകര ഭൂതമതേ…’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവര്‍ന്നിരിക്കുകയാണ്. സ്വജീവന്‍ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറയുന്ന രക്തരൂക്ഷിതമായ കഥയുമായെത്തുന്ന ‘ചാവേറി’ലെ ചടുലമായ ദൃശ്യങ്ങളുമായാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. ഹരീഷ് മോഹനന്‍ എഴുതിയിരിക്കുന്ന വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ത്രസിപ്പിക്കുന്ന സംഗീതം നല്‍കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി […]

Posted inഓട്ടോമോട്ടീവ്

സഫാരി, ഹാരിയര്‍ പുതിയ മോഡലുകളുമായി ടാറ്റ

നെക്‌സോണിന് പിന്നാലെ സഫാരിയുടെയും ഹാരിയറിന്റെയും പുതിയ മോഡലുകളുമായി ടാറ്റ എത്തുന്നു. പുതിയ മോഡലിന്റെ ബുക്കിങ് ഒക്ടോബര്‍ 6 മുതല്‍ ആരംഭിക്കും. ഏറെ രൂപമാറ്റങ്ങളുമായി ഈ മാസം തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ മോഡലുകളുടെ ടീസര്‍ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വലുപ്പം കൂടിയ ഗ്രില്‍, ഗ്രില്ലില്‍ ബോഡി കളേര്‍ഡ് ഇന്‍സേര്‍ട്ടുകള്‍, സ്പ്ലിറ്റ് ഹെഡ്ലാംപ് എന്നിയുണ്ട് സഫാരിയില്‍. ഹാരിയറിന്റെ മുന്‍ഭാഗം ടീസര്‍ വിഡിയോയില്‍ വെളിപ്പെടുത്തിയിട്ടില്ല. നെക്‌സോണിന് സമാനമായ കണക്റ്റിങ് ഡേടൈം റണ്ണിങ് ലാംപും ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളുമുണ്ട്. ഇരു എസ്‌യുവികള്‍ക്കും […]

Posted inപുസ്തകങ്ങൾ

പുഴക്കുട്ടി

അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു. ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍. ‘പുഴക്കുട്ടി’. മുഖ്താര്‍ ഉദരംപൊയില്‍. മാതൃഭൂമി. വില 221 രൂപ.  

Posted inആരോഗ്യം

ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യാം

ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതെന്ന് വിദഗ്ധര്‍. പേശികളെ ശക്തിപ്പെടുത്താനും സ്റ്റാമിന മെച്ചപ്പെടുത്താനും കലോറി കത്തിക്കാനും ജോഗിംങ് ചെയ്യുന്നത് സഹായിക്കും. പതിവായി ജോഗിംങ് ചെയ്യുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. കലോറി എരിച്ചുകളയാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനുമുള്ള ഫലപ്രദമായ മാര്‍ഗമാണ് ജോഗിംങ്. 30 മിനിറ്റ് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി നൂറു രൂപകൂടി വര്‍ധിപ്പിച്ചു. കോവിഡ് കാലത്തു നിര്‍ത്തലാക്കിയ സബ്‌സിഡി കഴിഞ്ഞ മാസം 200 രൂപ നിരക്കില്‍ പുനസ്ഥാപിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക സബ്സിഡി 300 രൂപയായി. ഇതോടെ സിലിണ്ടറിന്റെ വില 600 രൂപയാകും. സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ പത്ത് പേര്‍ മരിച്ചു. സൈനികര്‍ ഉള്‍പ്പടെ 43 പേരെ കാണാതായി. നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മലയാളികള്‍ അടക്കം രണ്ടായിരം പേര്‍ […]

Posted inലേറ്റസ്റ്റ്

കരടിക്കാട്ടില്‍ കാത്തതു കാമറ

കരടികളെ നിരീക്ഷിക്കാന്‍ ദേശീയോദ്യാനത്തില്‍ സ്ഥാപിച്ച സിസിടിവി കാമറയ്ക്കു മുന്നില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുന്ന ഒരു സഞ്ചാരി. എന്നെ രക്ഷിക്കൂവെന്ന സഹായമഭ്യര്‍ത്ഥന കണ്ടതിനു പിറകേ, വന്യജീവി സംരക്ഷണ ജീവനക്കാര്‍ എത്തി ആ സഞ്ചാരിയെ രക്ഷിക്കുകയുംചെയ്തു. അമേരിക്കയിലെ അലാസ്‌കയില്‍ 41 ലക്ഷം ഏക്കര്‍ വിസ്തീര്‍ണമുള്ള കാറ്റ്‌മൈ നാഷണല്‍ പാര്‍ക്കിലാണു സംഭവം. തവിട്ടുനിറത്തിലുള്ള കരടികള്‍ സാല്‍മണ്‍ മത്സ്യത്തെ കഴിക്കാനെത്തുന്നതു നിരീക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന കാമറകളില്‍ ഒന്നിനു മുന്നിലൂടെ കടന്നുപോയ സഞ്ചാരി അതു കാമറയാണെന്നു തിരിച്ചറിഞ്ഞ് രണ്ടു സെക്കന്‍ഡിനകം തിരികേ കാമറയ്ക്കു മുന്നിലെത്തിയാണ് സഹായം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ജാവലിന്‍ ഫൈനില്‍ മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ കുമാര്‍ ജെനയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് തന്‍റെ നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം താണ്ടി നീരജ് സ്വര്‍ണമണിഞ്ഞത്. തന്‍റെ നാലാം ത്രോയില്‍ 87.54 മീറ്റര്‍ ദൂരം താണ്ടിയ കിഷോര്‍ കുമാറിനാണ് വെള്ളി.  82.68 മീറ്റര്‍ ദൂരം താണ്ടിയ ജപ്പാന്‍റെ ജെന്‍കി ഡീനിനാണ് വെങ്കലം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്

നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്. ഓൺലൈൻ ചൂതാട്ട കേസിലാണ് നടപടി. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രമുഖ ബോളിവുഡ് നടന്മാരെയും ഗായകരെയും അന്വേഷണ ഏജൻസി വിളിച്ചുവരുത്തിയേക്കും.