Posted inബിസിനസ്സ്

ഇനി എസ്.ഐ.ബി ശാഖകള്‍ വഴി ലൈഫ് ഇന്‍ഷുറന്‍സും!

ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സുമായി ധാരണയിലെത്തി. രാജ്യത്തുടനീളമുള്ള 942 എസ്.ഐ.ബി ശാഖകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ ഇതനുസരിച്ച് ലഭിക്കും. ധാരണാ പത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും ഒപ്പുവച്ചു. സമഗ്ര കവറേജ് വേഗത്തില്‍ ലഭ്യമാക്കി ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകുമെന്ന് സൗത്ത് […]

Posted inടെക്നോളജി

‘മെയ്ഡ് ഇന്‍ ഇന്ത്യ’ ക്രോംബുക്കുകള്‍ നിര്‍മിച്ച് ഗൂഗിള്‍

എച്ച്പി കമ്പനിയുടെ സഹകരണത്തോടെ ഗൂഗിള്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ക്രോംബുക്ക് ലാപ്‌ടോപ്പുകള്‍ നിര്‍മിച്ചുതുടങ്ങി. ഇലക്ട്രോണിക്‌സ് ഉല്‍പാദന കമ്പനിയായ ഫ്‌ലെക്‌സിന്റെ ചെന്നൈയിലെ കേന്ദ്രത്തിലാണ് ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്നത്. ലാപ്‌ടോപ് ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ഇന്ത്യയിലെ ഉല്‍പാദനപദ്ധതി പ്രഖ്യാപിച്ചത്. ചൈനയില്‍ നിന്നുള്ള ലാപ്‌ടോപ് ഇറക്കുമതിയെ ചെറുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പരോക്ഷ ലക്ഷ്യം. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല. ഇന്ത്യയിലെ ലാപ്ടോപ്, പേഴ്സണല്‍ കംപ്യൂട്ടര്‍ എന്നിവയുടെ വിപണി മൂല്യം […]

Posted inവിനോദം

‘ലാഹോര്‍, 1947’, ആമിര്‍ ഖാന്‍ ചിത്രത്തില്‍ സണ്ണി ഡിയോള്‍

ഗദ്ദര്‍ 2വിന്റെ വമ്പന്‍ വിജയത്തിനുശേഷം പുതിയ ചിത്രവുമായി സണ്ണി ഡിയോള്‍. ആമിര്‍ ഖാന്‍ ആണ് നിര്‍മാണം. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ലാഹോര്‍, 1947’ എന്നാണ്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പതിനേഴാമത്തെ ചിത്രം കൂടിയാണിത്. ഗായല്‍, ഡാമിനി, ഗട്ടക് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ രാജ്കുമാര്‍ സന്തോഷിസണ്ണി ഡിയോള്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്. അതേസമയം ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകരുടെ സംശയം. സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഇടവേള […]

Posted inവിനോദം

‘പിയാ തോ സേ’ കവര്‍ ഗാനവുമായി ഖദീജ റഹ്മാന്‍

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിനോടുള്ള ആദരസൂചകമായി കവര്‍ ഗാനം പുറത്തിറക്കി എ.ആര്‍.റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാന്‍. ‘ഗൈഡ്’ എന്ന ചിത്രത്തില്‍ ലത ആലപിച്ച ‘പിയാ തോ സേ’ എന്നു സൂപ്പര്‍ഹിറ്റ് ഗാനമാണ് ഖദീജയുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ക്കരികിലെത്തിയത്.23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരെ മാത്രം ഉള്‍പ്പെടുത്തി റഹ്മാന്‍ രൂപം നല്‍കിയ ഫിര്‍ദോസ് ഓര്‍ക്കസ്ട്രയാണ് ഗാനരംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓര്‍ക്കസ്ട്രയുടെ പ്രകടനത്തിനൊപ്പം മനം നിറഞ്ഞ് ഖദീജ റഹ്മാന്‍ പാടുന്നു. ലതാ മങ്കേഷ്‌കറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഖദീജ പാട്ട് റിലീസ് ചെയ്തത്. […]

Posted inഓട്ടോമോട്ടീവ്

സിറ്റി, അമേസ് പ്രത്യേക പതിപ്പുകളിറക്കി ഹോണ്ട

മിഡ് സൈസ് സെഡാന്‍ സിറ്റിയുടേയും കോംപാക്റ്റ് സെഡാന്‍ അമേസിന്റേയും പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കി ഹോണ്ട. ഉത്സവകാലം ആഘോഷമാക്കാന്‍ പുറത്തിറക്കിയിരിക്കുന്ന വാഹനങ്ങള്‍ക്ക് എലിഗന്റ് എഡിഷന്‍ (സിറ്റി), എലൈറ്റ് എഡിഷന്‍ (അമേസ്) എന്നീ പേരുകളാണ് നല്‍കിയിരിക്കുന്നത്. പരിമിതമായ എണ്ണത്തില്‍ മാത്രം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളുണ്ട്. ഹോണ്ട സിറ്റിയുടെ വി, ഹോണ്ട അമേസിന്റെ വിഎക്സ് എന്നീ വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രത്യേക് പതിപ്പുകള്‍. സിറ്റിയുടേയും അമേസിന്റേയും മറ്റു വേരിയന്റുകള്‍ക്ക് പ്രത്യേക ഇളവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ദി ഗ്രേറ്റ് […]

Posted inപുസ്തകങ്ങൾ

ഗൗരിസാരംഗം

ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്റെ അലയൊലി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവര്‍പണിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാരംഗിന്റെയും ഗൗരിയുടെയും പ്രണയകഥയുംകൂടിയാണിത്. എത്ര ആവിഷ്‌കരിക്കപ്പെട്ടതാണെങ്കിലും നിത്യഹരിതമാണല്ലോ ആ വിഷയം. വേര്‍പാടെന്ന ദുരന്തത്തിലോ വിവാഹമെന്ന ശുഭാന്ത്യത്തിലോ അവസാനിക്കുന്ന പ്രണയകഥകളാണ് നാമധികവും കേട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ഗൗരിയുടെ യാത്രയയപ്പിലൂടെ അതൊരു അനന്തമായ രാഗവിസ്താരമായി […]

Posted inആരോഗ്യം

ദിവസവും ഇഞ്ചി ചായ കുടിച്ച് വണ്ണം കുറയ്ക്കാം!

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും. സന്ധിവാതം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയവയുടെ സാധ്യതയെ കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും. ഇഞ്ചിയില്‍ ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിട്ടുണ്ട്, ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകള്‍ ഉള്ള സംയുക്തങ്ങള്‍ ആണ് ഇവ. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. ഇഞ്ചിയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ദഹനപ്രശ്നങ്ങള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുപ്രീം കോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസിന് കത്തയച്ചു

മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിൽ എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ സുപ്രീം കോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ചു. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നതാണ് കത്തിലെ ആവശ്യം. അതോടൊപ്പ ന്യൂസ് ക്ലിക്കിന് എതിരായ നടപടി,വ്യാജ വാർത്തകൾക്ക് എതിരായ നടപടിയുടെ ഭാഗമാണെന്നും രാജ്യത്തിന് എതിരെ ചൈനയുടെ താല്പര്യം നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ഉള്ള നടപടിയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂരില്‍ പാവങ്ങളുടെ പണം ദുരുപയോഗം ചെയ്തതിന് കൃത്യമായ തെളിവുണ്ടെന്ന് കേന്ദ്രമന്ത്രി

ഇഡി അന്വേഷണം സാധാരണ ജനങ്ങളിൽ ആശങ്ക പരത്തുന്നു എന്ന വാദം ശരിയല്ല .തെറ്റ് ചെയ്തവർക്ക് എതിരെ നടപടി ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കരുവന്നൂരില്‍ പാവങ്ങളുടെ പണം ദുരുപയോഗം ചെയ്തതിന് കൃത്യമായ തെളിവുണ്ടെന്നും വലിയ കേസുകളിൽ സിപിഐഎം ബിജെപി ധാരണ ഉണ്ടാക്കുന്നു എന്ന വിമർശനം ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  സിക്കിമിലെ ലഖന്‍ വാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തോടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ സൈനിക ക്യാമ്പ് കുത്തിയൊലിച്ചുപോയി. 23 സൈനികരെ കാണാതായി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങി ഒലിച്ചുപോയതെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു.ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്‌ഫോടനത്തോടെ പെയ്ത പെരുമഴമൂലം ടീസ്റ്റ നദി കവിഞ്ഞൊഴുകുകയായിരുന്നു. കാണാതായവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്. ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് യുഎപിഎ ചുമത്തി വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ഥയെ ഒരാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിനും അടച്ചുപൂട്ടിച്ചതിനുമെതിരെ […]