ഓണ്‍ ലൈന്‍ മീഡിയയായ ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് ഡല്‍ഹി പോലീസ് സീല്‍ ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിനു പിറകെയാണ് ഓഫീസ് അടച്ചപൂട്ടിയത്. ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിറകേ ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്റെ എക്‌സ് ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്തു. വധശ്രമക്കേസില്‍ […]
‘തലൈവര്‍ 170’ ല്‍ രജനിക്ക് വില്ലനായി ഫഹദ് ഫാസില്‍
‘ജയിലറി’ന്റെ വമ്പന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ രജനിക്ക് വില്ലനായി എത്തുന്നത് മലയാളത്തില്‍ നിന്നും സൂപ്പര്‍ താരം ഫഹദ് ഫാസില്‍. ‘ജയ് ഭീം’ എന്ന ചിത്രത്തിനു ശേഷം ടി. ജെ ജ്ഞാനവേലാണ് ‘തലൈവര്‍ 170’ എന്ന് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്ര’ത്തിലെ അമീര്‍ ആയും മാരി സെല്‍വരാജിന്റെ ‘മാമന്നനി’ലെ രത്‌നവേലായും തമിഴ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വളരെ സ്വീകാര്യനായ നടനാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ ബോളിവുഡ് […]
രവി തേജ ചിത്രം ‘ടൈഗര്‍ നാഗേശ്വര റാവു’ ട്രെയിലര്‍
രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ടൈഗര്‍ നാഗേശ്വര റാവു’ ട്രെയിലര്‍ എത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ കഥ എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. വംശിയാണ് സംവിധാനം. സംഗീതം ജി.വി. പ്രകാശ് കുമാര്‍. നടന്‍ സുദേവ് നായര്‍, ഹരീഷ് േപരടി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ആണ് നിര്‍മാണം. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ :അവിനാശ് കൊല്ലയാണ്, സംഭാഷണം: ശ്രീകാന്ത് […]
മമ്മൂട്ടിയുടെ പുതിയ ബെന്‍സ് എംഎംജി എ 45
മെഴ്‌സിഡീസ് ബെന്‍സിന്റെ കരുത്തന്‍ ഹാച്ച്ബാക്ക് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വാഹനം. ചുവപ്പു നിറത്തിലുള്ള മെഴ്‌സിഡീസ് ബെന്‍സ് എംഎംജി എ 45 എസ് 4മാറ്റിക്കാണ് മമ്മൂട്ടിയുടെ ഗാരിജിലെ ഏറ്റവും പുതിയ അതിഥി. പുതിയ വാഹനത്തില്‍ വിമാനത്താവളത്തിലേക്കു മമ്മൂട്ടി എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മെയ്ബ ജിഎല്‍എസ് 600ന് ശേഷം മമ്മൂട്ടിയുടെ ഗാരിജിലെത്തുന്ന പുതിയ ബെന്‍സാണ് ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക്. ബെന്‍സ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ എഎംജി എ45ല്‍ രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. എക്ലാസ് ഹാച്ച്ബാക്കിന്റെ […]
കിനാവ്
യാക്കോബ് എന്ന പിതാവിന്റെയും പന്ത്രണ്ട് പുത്രന്‍മാരുടെയും ഉദ്വേഗജനകമായ കഥയാണ് ‘കിനാവ്’. പന്ത്രണ്ടില്‍ ഒരുവനായ ജോസഫ് കാണുന്ന കിനാവുകള്‍ ഓരോന്നായി പിന്നീട് യാഥാര്‍ത്ഥ്യമായിത്തീരുന്നു. പക്ഷേ, നന്മയുടെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ ജോസഫിന് കിനാവുകളുടെ പേരില്‍ നേരിടേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങളും തിക്താനുഭവങ്ങളുമായിരുന്നു. സ്വന്തം സഹോദരന്‍മാര്‍ അടിമയാക്കി വിറ്റതുവഴി പരദേശിയായിത്തീരേണ്ടിവന്നു ജോസഫിന്. എന്നാല്‍ തിന്മയ്ക്ക് താത്കാലിക വിജയമേയുള്ളൂവെന്നും ഒടുവില്‍ നന്മതന്നെ വിജയം നേടുമെന്നും ജോസഫിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ആകാംക്ഷാഭരിതമായ ഒട്ടനവധി മുഹൂര്‍ത്തങ്ങളിലൂടെ വായനക്കാരെ കടത്തിക്കൊണ്ടുപോകുന്ന വി.ജെ. ജയിംസിന്റെ അത്യുജ്ജ്വല സൃഷ്ടിയാണ് ബൈബിളില്‍നിന്ന് ഇതള്‍ […]
ഇന്ത്യ നിര്‍മിച്ച മലേറിയ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി
പുണെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച മലേറിയ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. കുട്ടികളിലെ മലേറിയ തടയാന്‍ ലോകത്തിലെ രണ്ടാമത്തെ വാക്സീനാണ് ഇതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ആര്‍21/ മെട്രിക്-എം എന്ന ഈ വാക്സീന്‍ എസ്ഐഐയും ഓക്സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വികസിപ്പിച്ചത്. യൂറോപ്യന്‍ ആന്‍ഡ് ഡവലപ്പിങ് കണ്‍ട്രീസ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പിന്റെയും വെല്‍കം ട്രസ്റ്റിന്റെയും യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയോടെയായിരുന്നു വാക്സീന്‍ ഗവേഷണം. നാലു രാജ്യങ്ങളില്‍ നടന്ന പ്രീക്ലിനിക്കല്‍, […]
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളും ഇ-ലേലത്തിന്റെ ഏറ്റവും പുതിയ റൗണ്ടിൽ വെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബർ 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദർശനത്തിന്റെ ഭാഗമായി നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിൽ (NGMA) ചില ഇനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലേല പരമ്പരയുടെ അഞ്ചാം പതിപ്പാണിത്, ആദ്യത്തേത് 2019 ജനുവരിയിൽ നടന്നതായി സാംസ്കാരിക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി സ്വര്‍ണം നേടിയതോടെ രാജ്യത്തിന്റെ ആകെ സ്വര്‍ണവേട്ട പതിനഞ്ചായി. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ സ്വര്‍ണനേട്ടം.ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയും സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്.
തട്ടം പരാമർശത്തിൽ അഡ്വ. കെ അനിൽകുമാറിനെ തള്ളി എം വി ഗോവിന്ദൻ
തട്ടം പരാമർശം അഡ്വ. കെ അനിൽകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാമർശം പാർട്ടി നിലപാടല്ല. വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂരില്‍ ആളുകളുടെ പണം മുഴുവനായും തിരിച്ചുനല്‍കുമെന്ന് വി എന്‍ വാസവന്‍
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ക്രമക്കേടില്‍ ആളുകളുടെ നിക്ഷേപം പൂര്‍ണമായും തിരികെ നല്‍കാന്‍ കഴിയുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരില്‍ ചുമതല നല്‍കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.12 കോടി നിക്ഷേപം തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിന് നല്‍കും. ക്രമക്കേട് കാണിച്ചവരില്‍ നിന്ന് പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. കേരളബാങ്കില്‍ […]
