പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളും ഇ-ലേലത്തിന്റെ ഏറ്റവും പുതിയ റൗണ്ടിൽ വെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബർ 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദർശനത്തിന്റെ ഭാഗമായി നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിൽ (NGMA) ചില ഇനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലേല പരമ്പരയുടെ അഞ്ചാം പതിപ്പാണിത്, ആദ്യത്തേത് 2019 ജനുവരിയിൽ നടന്നതായി സാംസ്കാരിക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്
