കങ്കണയുടെ അടുത്തതായി റിലീസാകുന്ന ചിത്രമാണ് തേജസ്. ഒരു എയര്‍ഫോഴ്‌സ് പൈലറ്റിന്റെ വേഷത്തിലാണ് ഈ ആക്ഷന്‍ ചിത്രത്തില്‍ കങ്കണ എത്തുന്നത്. ഒക്ടോബര്‍ 20 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ‘തേജസ്’. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ എത്തുന്നത്. വിമാനം പറത്താന്‍ പോകുന്ന കങ്കണയുടെ കഥാപാത്രമാണ് ടീസറില്‍. ഏയര്‍ഫോഴ്‌സ് ഡേയില്‍ […]
15 കോടി മുടക്കി ‘ലിയോ’യിലെ ഫൈറ്റ് സീന്‍
ലോകേഷ് സംവിധാനം ചെയ്യുന്ന ‘ലിയോ’യില്‍ പ്രധാനപ്പെട്ട ഫൈറ്റ് സീനുകളിലൊന്ന് കഴുതപ്പുലിയുമായുള്ള വിജയ്യുടെ ഒരു ഏറ്റുമുട്ടല്‍ രംഗമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതല്‍ ട്രെയ്ലര്‍ റിലീസ് ഡേറ്റ് അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ വരെ ഈ രംഗമാണ് അണിയറക്കാര്‍ ദൃശ്യവത്കരിച്ചത്. അതുകൊണ്ട് തന്നെ ഈ രംഗത്തിന് വളരെ പ്രധാന്യമുണ്ടെന്ന് ഉറപ്പാണ്. മഞ്ഞ് മൂടിയ മലനിരകളില്‍ വച്ച് വന്യജീവിയുമായുള്ള വിജയ്യുടെ ഈ ഫൈറ്റിന് വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയത് എന്നാണ് വിവരം. ഈ ഒറ്റ സീക്വന്‍സിന് വേണ്ടി മാത്രം 10 മുതല്‍ 15 […]
സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷന്‍ ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ലോഞ്ചിനോട് അനുബന്ധിച്ച്, വാഹന നിര്‍മ്മാതാവ് സെഡാന്റെ ടോപ്പ് എന്‍ഡ് വേരിയന്റിലേക്ക് പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. കൂടാതെ, പുതുക്കിയ സ്ലാവിയ ശ്രേണിയില്‍ പരിമിതകാല ഉത്സവ ഓഫര്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന വേരിയന്റിന് പ്രാരംഭ എക്‌സ്-ഷോറൂം വില 50,000 രൂപയോളം കുറഞ്ഞു. ഇതോടെ 10.89 ലക്ഷം രൂപയായി മോഡലിന്റെ വില കുറഞ്ഞു. മാറ്റ് ഫിനിഷ് കാര്‍ബണ്‍ സ്റ്റീല്‍ കളര്‍ […]
പാഴ്വസ്തുക്കളില്‍ നിധി തേടി ലോകസഞ്ചാരം
ഈ ആത്മകഥ നിങ്ങള്‍ വായിക്കേണ്ടത് നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന അതീവ വ്യത്യസ്തനായ ഒരു മനുഷ്യന്റെ അഭിനിവേശത്തോടെയുള്ള ജീവിതയാത്രയുടെ കഥയായിട്ടാണ്. ഇതില്‍ നിറയെ ആത്മവിശ്വാസവും ശുഭാപ്തിചിന്തയും സഹജീവിസ്നേഹവുമാണ്. അതിലുപരി ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചയുടെ അവിഭാജ്യഘടകമായ ചെറുകിട-ഇടത്തരം സംരംഭകരുടെ അതിജീവനകഥയും അവര്‍ക്ക് മുന്നേറാനുള്ള ഊര്‍ജ്ജത്തിന്റെ മഹാസ്രോതസ്സും തുറന്നുവെച്ചിരിക്കുന്നു. പ്രകൃതി ഒളിപ്പിച്ചുവെച്ച വിസ്മയക്കാഴ്ചകളെ ഇത്രമേല്‍ ആഴത്തില്‍ അറിഞ്ഞ് പാഴ്വസ്തുക്കളുടെ ആത്മാവിലേക്കുള്ള ഫാക്കിയുടെ യാത്ര അനവധി ചോദ്യങ്ങളാണ് മനസ്സില്‍ നിറയ്ക്കുന്നത്. ഇയാള്‍ യാത്രികനായ വ്യാപാരിയോ വ്യാപാരിയായ യാത്രികനോ എന്ന് പലയിടത്തും നാം സംശയിച്ചുപോകും. ആ […]
ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ഉപയോഗിക്കരുത്!
ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ശരീരത്തില്‍ ഉളവാക്കും. നാരങ്ങയോടൊപ്പം ഉപയോഗിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍ ഇവയാണ്. ആദ്യമായി വരുന്നത് പാലുല്‍പന്നങ്ങളാണ്. പാചകം ചെയ്യുമ്പോള്‍ പാലുല്‍പന്നങ്ങളില്‍ നാരങ്ങ ചേര്‍ത്താല്‍ അതു പിരിഞ്ഞു പോകും. നാരങ്ങയുടെ അസിഡിക് സ്വഭാവം കൊണ്ടാണ് ഇത്. പാലും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിലും ഉണ്ടാക്കാം. അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങ കഴിക്കരുത്. നാരങ്ങ എരിവിനെ അധികരിപ്പിക്കുന്നതായതിനാല്‍ ഇത് എല്ലാവര്‍ക്കും താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. റെഡ് വൈനും നാരങ്ങയും ഒരുമിച്ച് […]
കോടിയേരിയേക്കാള്‍ പിണറായി അന്ന് പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിനായിരുന്നുവെന്ന് കെ. സുധാകരൻ
കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തലസ്ഥാനമായ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, കോടിയേരിയേക്കാള്‍ പിണറായി അന്ന് പ്രാധാന്യം നല്‍കിയത് വിദേശ പര്യടനത്തിനായിരുന്നുവെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരൻ.അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയയപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് എം വി ഗോവിന്ദൻ
കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
തട്ടം പരാമര്‍ശത്തില്‍ കെ അനില്‍ കുമാറിനെ തള്ളി എംവി ഗോവിന്ദന്‍. അനിൽ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാട് അല്ലെന്നും അനില്‍കുമാറിന്റെ ആ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. അതിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ലെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കെ. അനില്കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് വിഡി സതീശന്‍
തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സിപിഎം സംസ്ഥാന സമതി അംഗം കെ. അനില്കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് വിഡി സതീശന്‍. സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
ഇന്ത്യയിലുള്ള കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ 41 പേരെ ഒക്ടോബര്‍ പത്താം തീയ്യതിക്ക് മുമ്പ് തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയോ കാനഡയോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഇന്ത്യയില്‍ കാനഡയ്ക്ക് 62 നയതന്ത്ര ഉദ്യോഗസ്ഥരാണുള്ളത്. ഇവരുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് നേരത്തെ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.
