Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസ് കേരളത്തിലെ വനമേഖലയില്‍ താവളം ഒരുക്കാന്‍ ശ്രമിച്ചെന്ന് ഡല്‍ഹി പോലീസ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വനമേഖലകളില്‍ ഷാനവാസും കൂട്ടാളികളും താമസിച്ച് ആസൂത്രണങ്ങള്‍ നടത്തിയിരുന്നു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഷാനവാസ് ലക്ഷ്യമിട്ടിരുന്നു. ഇതിനായി പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തി. പാക് ചാരസംഘടനയുടെ സഹായം ലഭിച്ചിരുന്നു. പോലീസ് പറയുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും വീടുകളില്‍ ഡല്‍ഹി പോലീസിന്റെ റെയ്ഡ്. വിദേശപണം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐ എസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് സ്പെഷ്യൽ സെൽ

പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട്, കണ്ണൂർ വനമേഖലയിലൂടെ പിടിയിലായ ഷാനവാസും റിസ്വാനും യാത്ര നടത്തിയെന്നും,പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു ഇവരുടെ നീക്കമെന്നും സ്പെഷ്യൽ സെൽ. പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായത്തോടെ ദില്ലിയിൽ സ്ഫോടന പരമ്പരകൾക്കും പദ്ധതിയിട്ടുവെന്നും, പദ്ധതി നടപ്പാക്കിയ ശേഷം അഫ്ഗാനിലേക്ക് പോകാനായിരുന്നു നീക്കമെന്നും പൊലീസ് പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിൽ റെയ്ഡ്

യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ദില്ലി പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്. ഇതോടൊപ്പം വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ ദില്ലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ കാനിംഗ് റോഡിലെ വസതിയിലും പരിശോധന നടന്നു. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നതെങ്കിലും ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ ചുമതലയിൽ നിന്നും മാറ്റിയ സംഭവത്തിൽ ഇടപെടേണ്ടെന്ന് ബിജെപി

ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭ നടപടിയെടുത്തത്. വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്‌ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. റോമന്‍ കത്തോലിക്കാ സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സഭയുടെ നിലപാട്. എന്നാൽ അംഗത്വം സ്വീകരിച്ച വൈദികനെ ചുമതലയിൽ നിന്നും മാറ്റിയ സംഭവത്തിൽ ഇടപെടേണ്ട എന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ സമസ്ത

വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്നും കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും സമസ്ത.തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന് തിരുവനന്തപുരത്തെ യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലാണ് സിപിഎം നേതാവ് അഡ്വ. അനിൽകുമാർ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെ സമസ്തയുടെ പ്രതികരണം

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജാതി സ്റ്റിക്കര്‍ ഒട്ടിച്ച് സഞ്ചരിച്ച പൊലീസ് ഇൻസ്‍പെക്ടറെ പിഴയടപ്പിച്ച് ഉത്തർപ്രദേശിലെ ട്രാഫിക്ക് പൊലീസ്

വാഹനങ്ങളിൽ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കർ പതിച്ചതിന് വാഹന ഉടമകളിൽ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയിരുന്നു.എന്നിട്ടും ഇൻസ്‌പെക്ടർ അംഗദ് തന്റെ കാറിൽ ഠാക്കൂർ സാഹിബ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടർന്നാണ് ഇൻസ്‌പെക്ടർ അംഗദ് സിംഗിന് ട്രാഫിക്ക് പോലീസ് പിഴ ഈടാക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാധ്യമപ്രവർത്തകരുടെ വീടുകളിൽ ദില്ലി പൊലീസിന്റെ റെയ്ഡ്

മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും ദില്ലി പൊലീസിന്റെ വ്യാപക റെയ്ഡ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നുവെന്നാണ് സൂചന.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 3

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ജയ്പൂരില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസും സംഘവും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്. കേരളത്തിലെ വനമേഖലയില്‍ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാകയോടെ എടുത്ത ചിത്രങ്ങള്‍ കണ്ടുകിട്ടി. അറസ്റ്റിലായ മൂന്നു പേരും ബിടെക്ക് ബിരുദധാരികളാണ്. കേരളത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണു ചെയ്തതെന്നും ആരെല്ലാമായി ബന്ധപ്പെട്ടെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നും പോലീസ് വ്യക്തമാക്കി. കേരള പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ◾കൊവിഡ് വാക്സിന്‍ വകസിപ്പിച്ചെടുത്ത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ ആന്‍സി സോജന്‍ വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശൂർ സ്വദേശിയാണ് ആൻസി സോജൻ.ആദ്യശ്രമത്തില്‍ തന്നെ ആറ് മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു ആൻസിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെയായിരുന്നു. നാലം ശ്രമത്തിൽ 6.30 മീറ്റർ ദൂരം ചാടിയ താരം അവസാന ശ്രമത്തിൽ വെള്ളി മെഡല്‍ ദൂരമായ 6.63 മീറ്റര്‍ കുറിച്ചത്‌.

Posted inലേറ്റസ്റ്റ്

തീന്‍മേശയില്‍ കരടി, ശിലയായി അമ്മയും മകനും

ഇക്കോളജിക്കല്‍ പാര്‍ക്കിലെ അമ്മയും മകനും ഭക്ഷണം കഴിക്കുന്നതിനിടെ തീന്‍മേശയിലേക്കു ചാടിക്കയറി ഒരു കരടി. ഞെട്ടിവിറച്ച അമ്മയും മകനും സമനില കൈവിടാതെ നിശബ്ദരായി അനങ്ങാതെ അവിടെയിരുന്നു. തൊട്ടരികിലെ മേശപ്പുറത്തുനിന്ന് കരടി ചെയ്യുന്നതു കണ്ട് മകന്‍ ഭയന്ന് അലമുറയിട്ടു കരയാതിരിക്കാന്‍ അമ്മ മകന്റെ കണ്ണുകള്‍ കൈകൊണ്ട് പൊത്തിപ്പിടിച്ച് ശിലപോലെ ഇരുന്നു. അനങ്ങിയാല്‍ കരടി ആക്രമിക്കുമെന്ന് ഉറപ്പാണ്. കരടി മേശപ്പുറത്തെ പ്ളേറ്റുകളിലുള്ള ഭക്ഷ്യവിഭവങ്ങള്‍ ശാപ്പിടുന്നതിനിടെ ശിലപോലെ ഇരിക്കുന്ന ഈ അമ്മയേയും മകനേയും മണത്തു നോക്കി. അപ്പോഴും സമചിത്തത വിടാതെ അനങ്ങാതെ അവര്‍ […]