ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2.25 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. പിന്നീട് 2.53 ന് ഒരിക്കൽ കൂടി ഭൂചലനം അനുഭവപ്പെട്ടു.
തെക്കൻ കേരളത്തിലെ പല ജില്ലകളിലും കനത്ത മഴ
തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്തമഴ പലയിടങ്ങളിലും തുടരുകയാണ്. നഗര മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറിയിട്ടുണ്ട്. തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് മുന്നിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിലും തിരുവനന്തപുരം ജില്ലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ തെക്കൻ കേരളത്തിലെ പല ജില്ലകളിലും മഴ […]
തെലങ്കാനയിലും ആന്ധ്ര പ്രദേശിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡുകൾ
2020 ൽ മുൻചിങ്ങിപ്പുട്ടു എന്ന ഗ്രാമത്തിൽ മാവോയിസ്റ്റ് യോഗങ്ങൾ നടക്കാറുണ്ടെന്നാരോപിച്ച് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് തെലങ്കാനയിലും ആന്ധ്ര പ്രദേശിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡുകൾ. മനുഷ്യാവകാശ പ്രവർത്തകരുടെയും, കവികളുടെയും അഭിഭാഷകരുടെയും വീടുകളിലടക്കമായിരുന്നു റെയ്ഡുകൾ നടന്നത്.
തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്ന് എം.എം മണി
ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിൽ എംഎം മണിയടക്കമുള്ള സിപിഎം ജില്ല നേതാക്കൾ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്നും നേരത്തെ എംഎം മണി വ്യക്തമാക്കിയിരുന്നു.ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എം.എം മണി ആവർത്തിച്ചു.
പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്
കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയുടെ സഹോദരനും,സർക്കാരിന് കീഴിലെ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡിയുമായ വിനയകുമാറിനെ പണം വെച്ച് ചീട്ട് കളിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. ഇക്കാര്യം വകുപ്പ് തലത്തിൽ പരിശോധിക്കുമെന്നും,കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു.
അന്വേഷണത്തിന്റെ പരിധിയിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൊണ്ടു വന്നേക്കും
ചൈനീസ് അജണ്ട നടപ്പാക്കാൻ ന്യൂസ് ക്ലിക്കിന് പണം നല്കിയെന്ന ആരോപണം നേരിടുന്ന വ്യവസായി നെവിൽ റോയി സിംഘത്തിന് പ്രകാശ് കാരാട്ടുമായി ബന്ധമുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. കേരളത്തിലെ സർക്കാരിനെ കുറിച്ചുൾപ്പടെ ഇമെയിലുകളിൽ പരാമർശിക്കുന്നുവെന്നായിരുന്നു ബിജെപി എംപിയുടെ ആരോപണം. ഇതേതുടന്ന് ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും കൊണ്ടുവരാൻ നീക്കമുണ്ടെന്നാണ് സൂചന.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 3
*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസ് കേരളത്തിലെ വനമേഖലയില്‍ താവളം ഒരുക്കാന്‍ ശ്രമിച്ചെന്ന് ഡല്‍ഹി പോലീസ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വനമേഖലകളില്‍ ഷാനവാസും കൂട്ടാളികളും താമസിച്ച് ആസൂത്രണങ്ങള്‍ നടത്തിയിരുന്നു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഷാനവാസ് ലക്ഷ്യമിട്ടിരുന്നു. ഇതിനായി പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്ഫോടനങ്ങള്‍ നടത്തി. പാക് ചാരസംഘടനയുടെ സഹായം ലഭിച്ചിരുന്നു. പോലീസ് പറയുന്നു. […]
സിപിഎം ആരോപണം തള്ളി സുരേഷ് ഗോപി
പദയാത്രയ്ക്ക് ശരീരം പൂർണ്ണമായും വഴങ്ങിയിരുന്നില്ല.അതുമാത്രമാണ് ഉണ്ടായഅസ്വസ്ഥതയെന്നും, മറ്റിടങ്ങളിലും പദയാത്രകൾക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി. അതോടൊപ്പം ഇഡി വരുന്നത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണത്തിൽ ഞാൻ പഴയ എസ് എഫ്ഐക്കാരനാണ്. അത് വിജയനും, നായനാർക്കും അറിയാം. പക്ഷേ ഗോവിന്ദനറിയില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഫെഡറല്‍ ബാങ്കിന് സെപ്റ്റംബര്‍ പാദത്തില്‍ മികച്ച വളര്‍ച്ച
പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 2023-24 സെപ്റ്റംബര്‍ പാദത്തില്‍ നിക്ഷേപങ്ങളിലും വായ്പകളിലും മികച്ച വളര്‍ച്ച. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 23 ശതമാനം വര്‍ധിച്ച് 2,32,871 കോടി രൂപയായി. മൊത്തം വിതരണം ചെയ്ത വായ്പ 20 ശതമാനം വര്‍ധിച്ച് 1,95,973 കോടി രൂപയായി. കറന്റ്, സേവിംഗ്സ് അക്കൗണ്ട് ഡിപ്പോസിറ്റുകള്‍ 5 ശതമാനം വര്‍ധിച്ച് 68,873 കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകള്‍ 22 ശതമാനവും മൊത്ത വായ്പകള്‍ 17 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. നാല് […]
വാട്‌സ്ആപ്പ് നിരോധിച്ചത് 74 ലക്ഷം അക്കൗണ്ടുകള്‍
ആഗസ്റ്റില്‍ മാത്രം വാട്‌സ്ആപ്പ് ഇന്ത്യയില്‍ നിന്ന് നിരോധിച്ചത് 74 ലക്ഷം അക്കൗണ്ടുകള്‍. ഇതില്‍ 35 ലക്ഷം അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്നും റിപ്പോര്‍ട്ട് വരുന്നതിനേ മുമ്പേ തന്നെ നിരോധിച്ചവയാണെന്നും വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ പ്രതിമാസ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 74,20,748 അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് ആഗസ്റ്റ് 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ നിരോധിച്ചത്. ഉപയോക്താക്കളില്‍ നിന്നും ലഭിച്ച പരാതികളുടെ പകര്‍പ്പും, കമ്പനി സ്വീകരിച്ച നടപടികളും വിശദാംശങ്ങളും ഉപയോക്തൃ-സുരക്ഷ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2021ലെ ഐ.ടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നത്. 2023 ആരംഭത്തില്‍ […]
