ചൈനീസ് അജണ്ട നടപ്പാക്കാൻ ന്യൂസ് ക്ലിക്കിന് പണം നല്കിയെന്ന ആരോപണം നേരിടുന്ന വ്യവസായി നെവിൽ റോയി സിംഘത്തിന് പ്രകാശ് കാരാട്ടുമായി ബന്ധമുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. കേരളത്തിലെ സർക്കാരിനെ കുറിച്ചുൾപ്പടെ ഇമെയിലുകളിൽ പരാമർശിക്കുന്നുവെന്നായിരുന്നു ബിജെപി എംപിയുടെ ആരോപണം. ഇതേതുടന്ന് ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും കൊണ്ടുവരാൻ നീക്കമുണ്ടെന്നാണ് സൂചന.
അന്വേഷണത്തിന്റെ പരിധിയിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൊണ്ടു വന്നേക്കും
