സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാർ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലം പുനഃസ്ഥാപിക്കാൻ മന്ത്രി സഭ യോഗത്തിൽ തീരുമാനം.യുഡിഎഫ് കാലത്തെ കരാറാണ് പുനഃസ്ഥാപിക്കുന്നത്.സർക്കാർ റെഗുലേറ്ററി കമ്മീഷനോട് ഇത് സംബന്ധിച്ച് നിർദേശം നല്‍കും. അന്തിമ തീരുമാനം റെഗുലേറ്ററി കമ്മീഷന്റതാവും.
ന്യൂസ് ക്ലിക്ക് എഡിറ്ററെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്ച് ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ ഏഴ് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഇന്നലെയാണ് ദില്ലി പൊലീസ് ന്യൂസ് ക്ലിക് ഓഫീസിൽ റെയ്ഡ് നടത്തി സീൽ ചെയ്ത ശേഷം എഡിറ്ററടക്കം രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.പുർകായസ്തയുടെ ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുനപരിശോധിക്കാനാണ് നടപടി. നടപടിക്കെതിരെ വാർത്താപോർട്ടലായ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും.
നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്
കെ.അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തള്ളിയെങ്കിലും പരാമർശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.എങ്ങിനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണമെന്നും തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല.ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്.ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിക്കിമിൽ മേഘവിസ്ഫോടനം
സിക്കിമിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങൾ അറിയിച്ചു. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. കാണാതായവർക്കായി സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ടീസ്ത നദിയിലെ പ്രളയജലത്തിൽ ആർമി ക്യാമ്പുകൾ മുങ്ങിയതായും സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്
കരുവന്നൂർ പ്രതിസന്ധി അടക്കം സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം സംബന്ധിച്ച് സർക്കാർ നടപടികൾ മന്ത്രിസഭാ യോഗം വിലയിരുത്തും. ഇന്നലെ സഹകരണ വകുപ്പിലേയും കേരളാ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ സംഘം ഭാരവാഹികളുടെ ഓൺലൈൻ മീറ്റിംഗും നടക്കുന്നുണ്ട്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 4
*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഓണ്‍ ലൈന്‍ മീഡിയ ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍ കായസ്തയെ അറസ്റ്റു ചെയ്തു. യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. ന്യൂസ് ക്ലിക്കിന്റെ ഓഫീസ് ഡല്‍ഹി പോലീസ് സീല്‍ ചെയ്തു. എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതിനു പിറകെയാണ് ഓഫീസ് അടച്ചപൂട്ടി എഡിറ്ററെ അറസ്റ്റു ചെയ്തത്. […]
കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി സമ്മതിച്ചില്ലെന്ന പ്രചാരണം തെറ്റെന്ന് മകന്‍ ബിനീഷ് കോടിയേരി
കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി സമ്മതിച്ചില്ലെന്ന പ്രചാരണം തെറ്റെന്ന് മകന്‍ ബിനീഷ് കോടിയേരി. തന്റെ അമ്മയുടെ വാക്കുകളെ ദുര്‍വ്യഖ്യാനം ചെയ്യുകയാണുണ്ടായത്. മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും അവ വസ്തുതാ വിരുദ്ധമാണെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ കാരണമാണ് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. നെയ്യാറ്റിന്‍കര, പാലക്കടവ് പാലത്തില്‍ വെള്ളംമുട്ടി […]
കുഞ്ഞു ഷൂ തുമ്പിയിലെടുത്ത ആന
കുഞ്ഞുബാലികയുടെ താഴെ വീണുപോയ കുഞ്ഞു ഷൂസ് തുമ്പിക്കൈകൊണ്ട് എടുത്തുകൊടുക്കുന്ന കൊമ്പനാന. ആളെകൊന്നും വീടു തകര്‍ത്തും വീരതാരങ്ങളായ കേരളത്തിലെ ചില ആനകളേപ്പോലെയല്ല ഈ കൊമ്പന്‍. ചൈനയിലെ ഷാന്‍ഡോങ്ങിലെ വെയ്ഹായ് സിറ്റിയിലെ മൃഗശാലയിലാണ് ഈ സംഭവം. ആനയുടെ കരുതല്‍ വെളിപ്പെടുത്തുന്ന വീഡിയോ എക്സ് പ്ളാറ്റ്ഫോമില്‍ പങ്കുവച്ചത് ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ്. തന്റെ കാലു കൊണ്ട് ചവിട്ടിപ്പിടിച്ച ഒരു വസ്തുവിലേക്ക് ആന തുമ്പിക്കൈ നീട്ടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് തന്നെ ആന കാലിനടിയില്‍ നിന്ന് ഒരു വസ്തു തുമ്പിക്കൈകൊണ്ട് എടുത്തു. […]
ഇന്‍ഡെല്‍ മണിക്ക് റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ വിനിമയ ലൈസന്‍സ്
രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ വിനിമയ ലൈസന്‍സ് ലഭിച്ചു. അംഗീകൃത ഡീലര്‍ക്കുള്ള കാറ്റഗറി-2 അനുമതിയാണ് കമ്പനിക്ക് ലഭിച്ചത്. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുള്‍പ്പടെയുള്ളവര്‍ക്കും ടൂറിസ്റ്റുകള്‍ക്കും അനായാസം വിദേശ നാണയ വിനിമയ സൗകര്യം നല്‍കുന്ന സംവിധാനമാണിത്. ഇതനുസരിച്ച് ഇന്‍ഡല്‍ മണിയിലൂടെ വിദേശ നാണയ വിനിമയത്തിനു പുറമേ ട്രാവല്‍ മണി കാര്‍ഡുകള്‍ ഉപയോഗിക്കാനും. മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കു പണം അയക്കാനും സാധിക്കും. രാജ്യത്ത് കറന്‍സി വിനിമയത്തിനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് […]
