ഗോവയിൽ നടക്കുന്ന 77 ആമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ നിജോ ഗിൽബെർട്ട് നയിക്കും. ജി. സഞ്ജുവാണ് ഉപനായകൻ. സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ. 11 ന് ഗുജറാത്തുമായാണ് കേരളത്തിൻ്റെ ആദ്യമത്സരം. നിലവിൽ കാലിക്കറ്റ് സർവകലാശാല റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. 12 പരിചയ സമ്പന്നരും 10 പുതുമുഖ താരങ്ങളുമാണ് ടീമിലുള്ളത്. ഈ മാസം 8 ന് ടീം കോഴിക്കോട് നിന്ന് ഗോവയിലേക്ക് യാത്ര തിരിക്കും.
ജി എസ് ടി അടക്കാത്തതിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം
ജി എസ് ടി അടക്കാത്തതിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്. ഭക്തരിൽ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയിൽ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം
ജോലിക്ക് ഭൂമി കോഴക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവിക്കും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ഈ കേസില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്‍ജെഡി എംപി മിസാ ഭാരതിക്കും ജാമ്യം അനുവദിച്ചു.
കരുവന്നൂർ ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയില്‍ നിര്‍ദേശവുമായി ഹൈക്കോടതി
വായ്പ തിരിച്ചടവ് പൂർത്തിയായിട്ടും കരുവന്നൂർ ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയില്‍ നിര്‍ദേശവുമായി ഹൈക്കോടതി.ആധാരം തിരികെ ലഭിക്കാൻ ഇ.ഡിക്ക് ബാങ്ക് അപേക്ഷ നൽകണം. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണം,.ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നു.വായ്പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ആണ് ഹർജി നൽകിയത്.
ഡോക്ടര്‍മാരുടെ സംഘടനയ്‌ക്കെതിരെ എ.ആര്‍. റഹ്‌മാന്‍
2018ൽ റഹ്മാന്റെ സ്റ്റേജ് പരിപാടിക്കായി തങ്ങൾ 29 ലക്ഷം രൂപ നൽകിയെന്നും എന്നാൽ പരിപാടി നടക്കാതിരുന്നിട്ടും പണം തിരികെ നൽകിയില്ലെന്നും റഹ്മാന്‍ നൽകിയ ചെക്ക് മടങ്ങിയെന്നും കാണിച്ച് ഏതാനും ദിവസങ്ങള്‍ക്കു മുൻപ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ യൂണിയൻ ഓഫ് സർജൻസ് പരാതി നൽകിയിരുന്നു.തുടർന്ന് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നു ചൂണ്ടിക്കാണിച്ച് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സംഘടനയ്ക്കെതിരെ എആർ.റഹ്മാൻ നോട്ടിസ് അയക്കുകയായിരുന്നു.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
2012-13, 2018-19, 2019-20 എന്നീ മൂന്ന് മൂല്യനിർണ്ണയ വർഷങ്ങളിലായി 84 കോടി രൂപയാണ് എൽഐസി പിഴയായി നൽകേണ്ടത്.ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് എൽഐസി അറിയിച്ചു.1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 271 (1)(സി), 270 എ എന്നിവ ലംഘിച്ചതിനാണ് ഇൻഷുറൻസ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്.2023 സെപ്റ്റംബർ 29 നാണ് നികുതി വകുപ്പ് നോട്ടീസ് നൽകിയത്. സർക്കാർ നൽകുന്ന മൂലധനത്തിൽ നിന്നുള്ള വരുമാനം, ക്ലെയിം ചെയ്ത നികുതി കിഴിവ് എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 4
*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾സിക്കിമിലെ ലഖന്‍ വാലിയില്‍ മേഘവിസ്ഫോടനത്തോടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ സൈനിക ക്യാമ്പ് കുത്തിയൊലിച്ചുപോയി. 23 സൈനികരെ കാണാതായി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങി ഒലിച്ചുപോയതെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തോടെ പെയ്ത പെരുമഴമൂലം ടീസ്റ്റ നദി കവിഞ്ഞൊഴുകുകയായിരുന്നു. കാണാതായവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്. ◾ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് യുഎപിഎ […]
മൂന്നാഴ്ചയ്ക്കകം ഇഡി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കരുവന്നൂർ ബാങ്കിൽ നിന്നും വായ്പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ഹർജി നൽകിയിരുന്നു. ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡിയും അറിയിച്ചിരുന്നു. ഇതേതുടർന്ന് ആധാരം തിരികെ ലഭിക്കാൻ ഇ.ഡിക്ക് ബാങ്ക് അപേക്ഷ നൽകണമെന്നും ഒരാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണമെന്നും ഹർജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
ന്യൂസ്ക്ലിക്കിനെതിരായ ദില്ലി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്ന് പിണറായി വിജയൻ.ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനു നേരെയുള്ള പൊലീസ് നടപടി ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ന്യൂസ്ക്ലിക്കിനെതിരായ ദില്ലി പൊലീസിന്റെ നടപടി പുന:പരിശോധിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
എതിർപ്പുമായി തലശ്ശേരി അതിരൂപത
കണ്ണൂർ ജില്ലാ അത്‌ലറ്റിക് മീറ്റ് മാറ്റിവെക്കണമെന്ന ആവശ്യവുമായി അതിരൂപത പാസ്റ്ററൽ കൗൺസിൽ. ഞായറാഴ്ച സ്കൂൾ കായിക മേള നടത്തുന്ന തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറൾ ആന്‍റണി മുതുകുന്നേൽ പറഞ്ഞു.കണ്ണൂർ ജില്ലാ അത്‌ലറ്റിക് മീറ്റ് 5,6,8 തീയതികളിൽ തലശ്ശേരിയിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.
