Posted inബിസിനസ്സ്

ജിഎസ്ടി സമാഹരണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം

രാജ്യത്ത് ജിഎസ്ടി സമാഹരണത്തില്‍ സെപ്റ്റംബറിലും റെക്കോര്‍ഡ് മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 1,62,712 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം നാലാം തവണയാണ് രാജ്യത്തെ ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തുന്നത്. കൂടാതെ, ആദ്യ പകുതി അവസാനിക്കുമ്പോള്‍ 9,92,508 കോടി രൂപയായി ആകെ വരുമാനം ഉയര്‍ന്നിട്ടുണ്ട്. ഈ […]

Posted inവിനോദം

‘മഹാറാണി’ നവംബര്‍ 24 ന് റിലീസ്

സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ ‘മഹാറാണി’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒരു മുഴുനീള ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന മഹാറാണി നവംബര്‍ 24-നാണ് തീയറ്ററുകളിലെത്തുക. ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ ‘ചതയദിന പാട്ട്’ ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. ‘ഇഷ്‌ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, […]

Posted inവിനോദം

ടൈറ്റന്‍ ദുരന്തം സിനിമയാകുന്നു

ലോകജനതയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ടൈറ്റന്‍ ദുരന്തം. ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേക്ക് വിനോദസഞ്ചാരികളുമായ പോയ ടൈറ്റന്‍ പേടകം അപകടത്തില്‍പ്പെടുകയായിരുന്നു. 2023 ജൂണ്‍ മാസത്തിലായിരുന്നു ദുരന്തം. ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റന്‍. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാന്‍ഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകന്‍ സുലെമാന്‍, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍ ഉടമ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ടൈറ്റന്‍ […]

Posted inഓട്ടോമോട്ടീവ്

ഫ്രോങ്ക്‌സ്, ബലേനോ സംയോജിത ബുക്കിംഗ് ഉയര്‍ന്നു

ബലേനോ എന്നിവയുടെ സംയോജിത പ്രതിദിന ബുക്കിംഗ് ഇപ്പോള്‍ 1,250ല്‍ എത്തി. ഏപ്രില്‍ അവസാനത്തോടെയാണ് ഫ്രോങ്ക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രതിദിനം ഏകദേശം 550 ബുക്കിംഗുകളാണ് ഇതിന് നിലവില്‍ ലഭിക്കുന്നത്. അതേസമയം, ബലേനോയുടെ പ്രതിദിന ബുക്കിംഗ് 700 ആയി കുറഞ്ഞു. ഫ്രോങ്ക്‌സിന്റെ വരവിന് മുന്‍പ് ദിനംപ്രതി 830 ബുക്കിംഗുകള്‍ വരെ നേടിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. ഫ്രോങ്ക്‌സിന്റെ 52,022 യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റഴിച്ചത്. ജിംനി, ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്കൊപ്പം ഈ കോംപാക്റ്റ് എസ്യുവിയും 2024 സാമ്പത്തിക വര്‍ഷത്തില്‍ […]

Posted inപുസ്തകങ്ങൾ

അമ്മയോര്‍മ്മകള്‍

മലയാളസാഹിത്യത്തില്‍ അനശ്വരമുദ്ര പതിച്ചു കടന്നുപോയ എഴുത്തുകാരികളെക്കുറിച്ചുള്ള മക്കളുടെ ഓര്‍മ്മകള്‍. സുലോചന നാലപ്പാട്ട്, എം.ഡി. നാലപ്പാട്ട്, സി. അന്നപൂര്‍ണ്ണ, ലക്ഷ്മീദേവി, എന്‍. രാജേന്ദ്രന്‍ നമ്പൂതിരി, ജയ്സൂര്യ ദാസ്, അഷ്ടമൂര്‍ത്തി ദേശമംഗലം, ഡോ. ഇര്‍ഷാദ് അഹമ്മദ്, ശ്രീദേവി പിള്ള, ബീന എംസണ്‍, സഞ്ജു, ഉമ പ്രസീദ, ഉമ ഹിരണ്യന്‍, ശോഭ ജോര്‍ജ്, അബ്ദുള്ള മൊഹിയുദ്ദീന്‍, മുഹമ്മദ് നാസര്‍, ഷംസുദ്ദീന്‍, കെ.ആര്‍. അനുകൂല്‍ എന്നിവര്‍ എഴുതുന്നു. എഡിറ്റര്‍ – ഷബിത. ‘അമ്മയോര്‍മ്മകള്‍’. മാതൃഭൂമി. വില 255 രൂപ.  

Posted inആരോഗ്യം

ദിവസം എട്ട് ഗ്രാമോളം ഉപ്പ് കഴിക്കുന്ന ഇന്ത്യക്കാരന്‍!

ഒരു ശരാശരി ഇന്ത്യക്കാരന്‍ ദിവസം എട്ട് ഗ്രാമോളം ഉപ്പ് കഴിക്കാറുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സര്‍വേയുടെ ഫലം. മുതിര്‍ന്ന ഒരാള്‍ക്ക് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രതിദിന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമാണ്. ഇന്ത്യയിലെ പുരുഷന്മാര്‍ ശരാശരി 8.9 ഗ്രാം ഉപ്പ് പ്രതിദിനം കഴിക്കുമ്പോള്‍ സ്ത്രീകള്‍ 7.1 ഗ്രാം വച്ച് കഴിക്കാറുണ്ടെന്നും നേച്ചര്‍ പോര്‍ട്ട്ഫോളിയോയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. പുകയില ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ ശരാശരി പ്രതിദിന ഉപ്പ് ഉപയോഗം 8.3 ഗ്രാമാണെന്നും അമിതവണ്ണക്കാരില്‍ ഇത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജസ്ഥാനില്‍ വന്ദേഭാരത് എക്‌സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം

രാജസ്ഥാനില്‍ വന്ദേഭാരത് എക്‌സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം. ജീവനക്കാരുടെ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്. ട്രാക്കില്‍ വലിയ കല്ലുകളും പാറകളും കമ്പികഷ്ണങ്ങളും കണ്ടെത്തി. ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് ഭില്‍വാരയ്ക്ക് സമീപം അട്ടിമറി ശ്രമമുണ്ടായത്.

Posted inലേറ്റസ്റ്റ്

എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം. എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍ നീക്കം. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും.ചോദ്യം ചെയ്യലുമായി കണ്ണന്‍ സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇഡി പറഞ്ഞിരുന്നു. എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകള്‍ എംകെ കണ്ണന്‍ നിഷേധിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും ഇഡി എപ്പോള്‍ വിളിപ്പിച്ചാലും വരുമെന്നും കണ്ണന്‍ വിശദമാക്കിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി എൻ വാസവൻ

സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി എൻ വാസവൻ. പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ച ശേഷം യാത്ര നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ്. സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി വിഎൻ വാസവൻ ഡൽഹിയിൽ പറഞ്ഞു. നിക്ഷേപകർക്ക് ആശങ്കയുടെ ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും സഹകരണമേഖലയ്ക്ക് ഒരുപോലെ സംഭാവന നൽകിയിട്ടുണ്ട്. തെറ്റ് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാസവൻ പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കൊവിഡ് വാക്‌സിന്‍ വകസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞര്‍ക്കു വൈദ്യശാസ്ത്ര നോബല്‍ സമ്മാനം. കോവിഡ് 19 എംആര്‍ എന്‍എ വാക്‌സീന്‍ വികസിപ്പിച്ച ഗവേഷണത്തിനാണ് ഹംഗറി സ്വദേശി കാറ്റലിന്‍ കാരിക്കോയും അമേരിക്കക്കാരനായ ഡ്രീ വൈസ്മാനുമാണു പുരസ്‌കാര ജേതാക്കളായത്. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണമാണ് രണ്ടു വര്‍ഷം ലോകത്തെ അടച്ചുപൂട്ടിച്ച കോവിഡ് വൈറസുകള്‍ക്കെതിരായ വാക്‌സിന്‍ കണ്ടെത്താന്‍ സഹായിച്ചത്. മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി ഭരണ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തില്ല. മന്ത്രിമാരും […]