മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘മാര്‍ക്കോ’ ആണ് മലയാള സിനിമയില്‍ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. 30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ […]
‘റാഹേല്‍ മകന്‍ കോര’ ചിത്രത്തിലെ പുതിയ ഗാനം
‘റാഹേല്‍ മകന്‍ കോര’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മിണ്ടാതെ തമ്മില്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. മൃദുല വാരിയരും അരവിന്ദ് നായരും ചേര്‍ന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. സിംഗിള്‍ പാരന്റിങ് പ്രമേയമാക്കിയൊരുങ്ങുന്ന ചിത്രമാണ് ‘റാഹേല്‍ മകന്‍ കോര’. 13 വര്‍ഷത്തിലേറെയായി സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിത്. ‘സൂ സൂ സുധി വാത്മീകം’, ‘ഊഴം’, ‘സോളോ’, ‘ആട് […]
ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അതിന്റെ മുന്‍നിര മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഒരൊറ്റ ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് നിറത്തില്‍ ലഭ്യമാകുന്ന പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് 39,20,000 രൂപയാണ് എക്സ് ഷോറൂം വില. പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ജപ്പാനില്‍ നിന്നും സിബിയു വഴി ഇന്ത്യയിലേക്ക് എത്തും. പ്രീമിയം ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍ക്കുക. ഗുരുഗ്രാം, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, കൊച്ചി, […]
രണ്ടു നീലമത്സ്യങ്ങള്‍
ജാതി-മത-ദേശ പരിഗണനകള്‍ക്കപ്പുറം മനസ്സിന്റെ ഉള്ളറകള്‍ തേടിയുള്ള സര്‍ഗ്ഗസഞ്ചാരം. മനുഷ്യര്‍ തമ്മിലുള്ള വെറിയും ദുര്‍ബലവിഭാഗങ്ങളോടുള്ള അവഗണനയും ജീവിതത്തില്‍ കാലുഷ്യം നിറയ്ക്കുമ്പോള്‍ പുതിയകാലത്തിന്റെ സ്നേഹവും പരിഗണനയും ചേര്‍ത്തുപിടിക്കലും ഉദ്ഘോഷിക്കുന്ന കൃതി. ഷാബു കിളിത്തട്ടിലിന്റെ പുതിയ നോവല്‍. ‘രണ്ടു നീലമത്സ്യങ്ങള്‍’. മാതൃഭൂമി. വില 246 രൂപ.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എന്നും യുവത്വം നിലനിര്‍ത്താം!
ആരോഗ്യവും സൗന്ദര്യവും ചെറുപ്പവും നിലനിര്‍ത്താന്‍ ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വ്യായാമങ്ങളും ഡയറ്റും വരെ പലരും നോക്കുന്നുണ്ട്. എന്നാല്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് എന്നും യുവത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. സ്‌ട്രെച്ചിങ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല, നടുവേദനയ്ക്ക് ഏറ്റവും നല്ലത് സ്‌ട്രെച്ചിങ് വ്യായാമമാണ്. അതോടൊപ്പം തന്നെ, നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്. […]
സഹകരണ ബാങ്കുകളെ തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ
കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് പണം നൽകാൻ സതീശൻ, അരവിന്ദാക്ഷൻ, മൊയ്തീൻ, കണ്ണൻ എന്നിവരുടെ സ്വത്ത് പിടിച്ചെടുക്കണമെന്നും,സഹകരണ ബാങ്കുകളെ തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗോവിന്ദനും പിണറായി വിജയനും ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദാക്ഷന്റെ കൂടെ നിൽക്കുന്നു എന്നായിരുന്നില്ല പറയേണ്ടിയിരുന്നത്. ഇവിടുത്തെ പണം നഷ്ടപ്പെട്ട സഹകാരികളുടെ കൂടെ നിൽക്കുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്ന് ഇഡി
സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി യുടെ നിർദ്ദേശം.
മധ്യാഹ്ന വാര്‍ത്തകള്‍
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ എം.കെ. കണ്ണന്റെയും കുടുംബാംഗങ്ങളുടേയും സ്വത്തുവിവരം ഹാജരാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. സിപിഎം നേതാവും തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ സഹകരിച്ചില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വെളിപെടുത്തിയിരുന്നു. സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കി. സുരേഷ് ഗോപി കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍നിന്നു നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രയ്ക്ക് ആയിരങ്ങള്‍. സഹകരണ മേഖലയിലെ കൊള്ളയ്ക്കും […]
നന്ദിനി അഗസാരയുടെ മെഡല്‍ തിരിച്ചെടുക്കണമെന്ന് സ്വപ്ന ബര്‍മന്‍
ഒരു ട്രാന്‍സ് വുമണോട് മത്സരിച്ചാണ് തനിക്ക് വെങ്കല മെഡല്‍ നഷ്ടമായതെന്ന് സ്വപ്ന ബര്‍മന്‍. വനിതകളുടെ മത്സരത്തില്‍ ട്രാന്‍സ് വുമണായ നന്ദിനി അഗസാരക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ഇങ്ങനെ മത്സരിച്ചതിലൂടെ അധിക ആനുകൂല്യം ലഭിച്ചുവെന്നും ഇതാണ് തന്‍റെ മെഡല്‍ നഷ്ടത്തിന് കാരണമായതെന്നും സ്വപ്ന ബർമൻ ആരോപിച്ചു.
സഹകരണബാങ്കുകളിലെ തട്ടിപ്പുകള്‍ക്കെതിരേ ബി.ജെ.പി യുടെ പദയാത്ര
നടന്‍ സുരേഷ്‌ഗോപി നയിക്കുന്ന തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹകാരിസംരക്ഷണ പദയാത്ര ഉച്ചയ്ക്ക് കരുവന്നൂര്‍ സഹകരണബാങ്കിനു മുന്നില്‍ നിന്നാരംഭിക്കും.യാത്ര സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ബി ജെ പി പദയാത്ര ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, സുരേഷ് ഗോപിക്ക് തട്ടകം ഉറപ്പാക്കാനല്ല സഹകാരികളെ വഞ്ചിച്ച ഗവൺമെന്റിനെതിരായ ജനവികാരം പ്രകടിപ്പിക്കാനാണ് പദയാത്രയെന്നും കൃഷ്ണദാസ് പറഞ്ഞു.
