Posted inബിസിനസ്സ്

ബ്ലൂ ഡാര്‍ട്ട് വഴി സാധനങ്ങള്‍ അയക്കുന്നത് ഇനി ചെലവേറും

ഡി.എച്ച്.എല്‍. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ് ലിമിറ്റഡ് വഴി സാധനങ്ങള്‍ അയയ്ക്കുന്നത് അടുത്തവര്‍ഷം മുതല്‍ ചെലവേറും. 2024 ജനുവരി ഒന്നു മുതല്‍ ഷിപ്പ്‌മെന്റിന് അനുസരിച്ച് ഇപ്പോഴുള്ളതിനേക്കാള്‍ 9.5 ശതമാനം നിരക്ക് വര്‍ദ്ധിപ്പിക്കും. വര്‍ഷം തോറും നടത്തുന്ന അവലോകനങ്ങള്‍ക്ക് ശേഷമാണ് ബ്ലൂ ഡാര്‍ട്ട് ഷിപ്പ്‌മെന്റിനുള്ള നിരക്ക് നിശ്ചയിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ സാധനങ്ങള്‍ അയക്കുന്ന ഉപയോക്താക്കളെ നിരക്ക് വര്‍ദ്ധനവ് ബാധിക്കില്ല. ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനും ലോകോത്തര ഉപഭോക്തൃഅനുഭവം നല്‍കുന്നതിനും ഐ.ടി […]

Posted inവിനോദം

‘അഞ്ചക്കള്ളകോക്കാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജെല്ലിക്കെട്ടും ചുരുളിയുമടക്കമുള്ള 6 ചിത്രങ്ങള്‍ക്ക് ശേഷം ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ‘അഞ്ചക്കള്ളകോക്കാന്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മലയാള സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസാണ് അഞ്ചക്കള്ളകോക്കാന്‍ നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് ചെമ്പന്‍ മലയാള സിനിമാ രംഗത്തെത്തുന്നത്. ഏറെ കൗതുകമുണര്‍ത്തുന്ന ‘അഞ്ചക്കള്ളകോക്കാ’ന്റെ […]

Posted inവിനോദം

‘ബിഹൈന്‍ഡ്ഡ്’ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍

പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ‘ബിഹൈന്‍ഡ്ഡ്’ എന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളും, ജിനു ഇ തോമസും പ്രധാന വേഷത്തില്‍ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രത്തില്‍ നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി. കെ. […]

Posted inഓട്ടോമോട്ടീവ്

മികച്ച മൈലേജുമായി എംഎക്‌സ്‌വി ഇക്കോ ഇന്ത്യയില്‍

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എംഎക്‌സ്‌മോട്ടോ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. എംഎക്‌സ്‌വി ഇക്കോ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. എംഎക്‌സ്9 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനൊപ്പം ഇത് കമ്പനിയുടെ ശ്രേണിയില്‍ ചേരും. ബ്രാന്‍ഡ് ഒരു പുതിയ ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ എം16 എന്ന് വിളിക്കും. എംഎക്‌സ്‌മോട്ടോ എംഎക്‌സ്‌വി രണ്ട് വേരിയന്റുകളില്‍ അവതരിപ്പിച്ചു. വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസം ബാറ്ററി പാക്കും റൈഡിംഗ് റേഞ്ചും മാത്രമായിരിക്കും. ചെറിയ ബാറ്ററി പാക്കില്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ […]

Posted inപുസ്തകങ്ങൾ

മൈഥിലിക്കഥകള്‍

മലയാളിക്ക് സുപരിചിതമാണ് മൈഥിലി എന്ന നാമം. പക്ഷെ ഒരു ഭാഷ എന്ന നിലയ്ക്ക് മൈഥിലി ഏറെ പരിചിതമല്ല. മൈഥിലിയില്‍ നിന്ന് 26 കഥകള്‍ സമാഹരിക്കുന്നു. ഏതു ഭാഷയില്‍ എഴുതപ്പെട്ടാലും കഥകളും കഥാപാത്രങ്ങളും അപരിചിതത്വം ജനിപ്പിക്കുകയില്ല. പുസ്തകത്താളുകള്‍ വേദികളാണ്. കഥാപാത്രങ്ങള്‍ തങ്ങളുടെ വേഷം അഭിനയിക്കുമ്പോള്‍ ഭാഷയ്ക്കതീതമായ ഭാവസംവേദനം സാധ്യമാകുന്നു. ‘മൈഥിലിക്കഥകള്‍’. എഡിറ്റര്‍ – ഡോ. പി.കെ രാധാമണി. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 285 രൂപ.  

Posted inആരോഗ്യം

രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നത് ഏറ്റവും ഫലപ്രദം!

ചിട്ടയായ വ്യായാമം പോലെതന്നെ പ്രധാനമാണ് ഏത് സമയമാണ് വ്യായാമത്തിനായി തെരഞ്ഞെടുക്കുന്നു എന്നതും. പലരും സമയം കിട്ടുന്നതനുസരിച്ചാണ് ഒരു ദിവസത്തെ വ്യായാമം ക്രമപ്പെടുത്തുന്നത്. ചിലരാകട്ടരെ രാവിലെ അല്ലെങ്കില്‍ വൈകിട്ട് എന്ന നിലയില്‍ സ്ഥിരമായി ഒരു സമയം പാലിച്ചുപോരും. അമിതഭാരം നിയന്ത്രിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. രാവിലെ ഏഴ് മണിക്കും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമെന്നാണ് പഠനത്തില്‍ പറയുന്നത്. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റ് സമയങ്ങളില്‍ വ്യായാമം […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ ഗോപി കോട്ടിമറിക്കല്‍. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് റിസര്‍വ് ബാങ്കോ നബാര്‍ഡോ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ പണം ഉപയോഗിച്ചു പ്രത്യേക പാക്കേജുണ്ടാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിക്ഷേപകര്‍ക്കു പണം നല്‍കുമെങ്കില്‍ യുഡിഎഫ് സ്വാഗതം ചെയ്യും. എന്നാല്‍ ബാങ്ക് കൊള്ള നടത്തിയ ഉന്നത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്

മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്. പുതിയ മറുപടി സംവിധാനം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറുപടി കൊടുക്കാന്‍ കഴിയുമെന്നതാണ് വാട്‌സ്ആപ്പിലെ പുതിയ മാറ്റം.മെസേജിങ് സംവിധാനത്തിലെ തടസങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയമാറ്റം. വാട്‌സ്ആപ്പിലെ പുതിയ സംവിധാനമായ വാട്‌സ്ആപ്പ് ചാനലിനും മാറ്റം കൊണ്ടുവരുന്നുണ്ട്. വെരിഫൈഡ് അക്കൗണ്ടുകള്‍ അഥവാ ചാനലുകള്‍ക്ക് നല്‍കിയിരിക്കുന്ന പച്ച ടിക് മാര്‍ക്കിന് പകരം നീല […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാവിക സേന ഉപമേധാവിയായി വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ചുമതലയേറ്റു

നാവിക സേന ഉപമേധാവിയായി വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ചുമതലയേറ്റു. വൈസ് അഡ്മിറല്‍ സഞ്ജയ് മഹീന്ദ്രുവില്‍ നിന്നുമാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. 35 വര്‍ഷത്തെ അനുഭവപരിചയമുള്ള വൈസ് അഡ്മിറല്‍ സോബ്തി ഇന്ത്യന്‍ നാവികസേനയുടെ വിവിധ കമാന്‍ഡുകളും സ്റ്റാഫ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര – തീരദേശ മേഖലകളില്‍ ജാഗ്രത തുടരണം. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. മലപ്പുറം എടക്കരയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.