സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര – തീരദേശ മേഖലകളില്‍ ജാഗ്രത തുടരണം. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. മലപ്പുറം എടക്കരയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും
