പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച് കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി സിപിഎമ്മും സര്‍ക്കാരും. അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം നിലനിൽക്കെ പ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് വായ്പ ലഭ്യമാക്കാന്‍ സാങ്കേതിക കടമ്പകളേറെയാണ്. ഇതേ തുടര്‍ന്നാണ് ബദൽ നീക്കം.
കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി സിപിഎമ്മും സര്‍ക്കാരും
