ഇ.ഡി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മത്സരിക്കാനുള്ള കളമൊരുക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരുവന്നൂർ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി .സഹകരണ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി എം.വി ഗോവിന്ദൻ
