Posted inപുസ്തകങ്ങൾ

കടലായും മഴയായും

സാമാന്യമായി നമ്മള്‍ പരിചയിച്ച പ്രണയകവിതകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നവയാണിവ. ആത്മനിര്‍ഭരമായ, മൗനത്തിലേക്കും ധ്യാനത്തിലേക്കും ഉള്‍വലിയുന്ന ഈ സ്പന്ദങ്ങളെ പ്രണയകവിതകള്‍ എന്ന് ചുരുക്കുവാനും വയ്യ. ഖുസ്രുവിലൂടെയും ഗസാലിയിലൂടെയും റൂമിയിലൂടെയും ഖയ്യാമിലൂടെയും ജിബ്രാനിലൂടെയും നെരൂദയിലൂടെയുമെല്ലാം നാമനുഭവിച്ച ആത്മാവിന്റെ ഉള്‍പ്പിടച്ചില്‍ ഈ കവിതകളും നമുക്ക് പകര്‍ന്നുതരുന്നു. പ്രണയം എന്നത് ജന്മനാ അപൂര്‍ണ്ണമായ മനുഷ്യാത്മാവ് അതിന്റെ മറുപാതിയെത്തേടിയുള്ള തിരച്ചിലാണ്. ആ മറുപാതി വേര്‍പെട്ടുപോന്ന അപാരതയാവാം, ദൈവമാവാം, ഇണയാവാം. ആ തിരച്ചിലും അതിന്റെ വേദനയും കണ്ടെത്തലും വേര്‍പെടലും ഉന്മാദവുമെല്ലാം ഈ കവിതകളിലുണ്ട്. ഏതു താള്‍ എവിടെനിന്നും […]

Posted inആരോഗ്യം

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

ക്യാന്‍സറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില ഭക്ഷണങ്ങളില്‍ ആപ്പിളാണ് ആദ്യമായി ഉള്‍പ്പെടുന്നത്. ഔഷധ ഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. തക്കാളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീന്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി ഇരട്ടനീതിയും ജനാധിപത്യവിരുദ്ധവുമെന്ന് വി.ഡി സതീശൻ

സഭ ടി.വി സംപ്രേക്ഷണം ചെയ്ത പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനവും നിയമസഭ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന്‍റെ പേരില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി ഇരട്ടനീതിയും ജനാധിപത്യവിരുദ്ധവുമെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 1747.50 രൂപയായി. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു. അഞ്ചംഗ സംഘം യാത്ര ചെയ്ത കാര്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചു പുഴയില്‍ വീണ് രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയോടെ എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലേക്കാണ് അമിത വേഗത്തിലെത്തിയ കാര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഞ്ച്ജില്ലകളിൽ യെല്ലോ അലർട്ട്

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെയും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമൃദത്തിന്റെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും സമാന തോതിൽ മഴ പ്രതീക്ഷിക്കാം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണം നടക്കുകയാണെന്ന് എകെ ബാലൻ

മാതൃകാപരമായി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നതെന്ന് സിപിഎം നേതാവ് എകെ ബാലൻ. ആരാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്. എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിൽ. ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും എകെ ബാലൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ

ഇന്ത്യ കാനഡ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഖലിസ്ഥാൻ അനുകൂലികളെന്ന് സംശയിക്കുന്നവർ ഇന്നലെ ഹൈക്കമ്മീഷണറെ തടഞ്ഞത്.ഗ്ലാസ്ഗോ ഗുരുദ്വാരയിൽ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദുരൈസ്വാമി എത്തിയത്. ഹൈക്കമ്മീഷണറെ കാറിൽ നിന്ന് ഇറങ്ങാൻ പോലും അനുവദിച്ചില്ല. ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുക്കാതെ ഹൈക്കമ്മീഷണർ മടങ്ങുകയായിരുന്നു. ഇത് വലിയ തരത്തിൽ ചർച്ചക്കിടയാക്കിയിട്ടുണ്ട്. ഇതിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 1

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/HxC9JkKDkMU* | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് 50 കോടി രൂപ ലഭ്യമാക്കുമെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍. നിക്ഷേപകര്‍ക്കു നല്‍കാനുള്ള പണം കൊടുത്തുതീര്‍ക്കാനുള്ള പാക്കേജ് അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്രശ്ന പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഇന്നലെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ◾നീലഗിരിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. വീണാ ജോര്‍ജിനെതിരെ പറഞ്ഞ സാധനം എന്ന വാക്ക് പിന്‍വലിക്കുന്നു. ആരോഗ്യമന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും അറിയില്ലെന്നാണ് ഉദ്ദേശിച്ചത് എന്നും കെ എം ഷാജി പറഞ്ഞു.ഒരു വ്യക്തിക്കെതിരായ പരാമര്‍ശമല്ല, വകുപ്പിലെ കാര്യങ്ങളെ കുറിച്ചാണ് താന്‍ പറഞ്ഞത്. സൗദിയിലെ ദമാമില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം. പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനമാണ് കെ എം ഷാജിക്ക് നേരെയുണ്ടായത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടി

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു.