Posted inബിസിനസ്സ്

3.9 ദശലക്ഷം പുതിയ ഉപയോക്താക്കളെ നേടി ജിയോ

ജൂലായില്‍ റിലയന്‍സ് ജിയോ ഇന്ത്യന്‍ ടെലികോം വിപണിയില്‍ 3.9 ദശലക്ഷം പുതിയ ഉപയോക്താക്കളെ നേടിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ. ലാന്‍ഡ്ലൈന്‍ കണക്ഷനുകള്‍ മുന്‍ മാസത്തെ 9.95 ദശലക്ഷത്തില്‍ നിന്ന് ജൂലായില്‍ 10 ദശലക്ഷം മറികടന്നു, ഇപ്പോള്‍, ഇന്ത്യയിലെ 30.6 ദശലക്ഷം ശക്തമായ ലാന്‍ഡ്ലൈന്‍ വിപണിയിലെ ഓരോ മൂന്ന് കണക്ഷനുകളില്‍ ഒന്ന് ജിയോയുടെ സേവനം നല്‍കുന്നു. ജൂലായില്‍ ജിയോയുടെ വരിക്കാരുടെ വിപണി വിഹിതം 38.6 ശതമാനവും എയര്‍ടെല്ലിന് 32.7 ശതമാനവുമാണ്. വി.ഐയുടെ വിപണി വിഹിതം ജൂലായില്‍ […]

Posted inവിനോദം

‘എമ്പുരാന്‍’ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തി

സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ‘എമ്പുരാന്‍’ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് എത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോവുകയാണ് എന്നാണ് മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 5ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ‘ലൂസിഫര്‍’ ചിത്രത്തിലെ ഏതാനും ദൃശ്യങ്ങളുടെ മാഷ്അപ് കാണിച്ചതിന് പിന്നാലെ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധനെയാണ് കാണിക്കുന്നത്. ലൈവിനിടെ ‘ഹീ ഈസ് കമ്മിംഗ് ബാക്ക്..’ എന്ന ഡയലോഗ് ആണ് പറയുന്നത്. നിമിഷങ്ങള്‍ കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും […]

Posted inവിനോദം

അര്‍ജുന്‍ സര്‍ജ നായകനായ ‘വിരുന്ന്’ ടീസര്‍

അര്‍ജുന്‍ സര്‍ജയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തില്‍ നിന്നും മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, […]

Posted inഓട്ടോമോട്ടീവ്

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ഇന്ത്യയില്‍ അവതരിപ്പിച്ചു

ബ്രിട്ടീഷ് അള്‍ട്രാ ലക്ഷ്വറി സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ ടൂറര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ഇന്ത്യന്‍ വിപണിയില്‍ 4.59 കോടി രൂപ വിലയില്‍ അവതരിപ്പിച്ചു. ഡിബി11 ന്റെ പിന്‍ഗാമിയാണ് പുതിയ മോഡല്‍ എത്തുന്നത്. ഇതില്‍ കൂടുതല്‍ ശക്തമായ 4.0-ലിറ്റര്‍ വി8 എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ന് 4.0 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. അത് പരമാവധി 670ബിഎച്പി കരുത്തും 800എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് […]

Posted inപുസ്തകങ്ങൾ

101 ആനക്കഥകള്‍

ക്ഷേത്രമുറ്റങ്ങളിലും ഉത്സവപ്പന്തലുകളിലും പൂരപ്പറമ്പുകളിലും നെറ്റിപ്പട്ടം കെട്ടി, തീവട്ടിവെളിച്ചത്തില്‍ തിടമ്പേറ്റി, മേളത്തിന്റെ താളത്തില്‍ ചെവികളാട്ടി വിരാജിച്ച നൂറ്റിയൊന്ന് ഗജവീരന്മാരുടെ കഥകള്‍. കേരളത്തിനുമാത്രം അഭിമാനിക്കാവുന്ന ഉത്സവകാലത്തിന്റെ ആനച്ചന്തത്താല്‍ നമ്മെ വിസ്മയിപ്പിച്ച് വിടവാങ്ങിയ ഈ കരിവീരന്മാര്‍ ഉത്സവാസ്വാദകരായ മലയാളികളുടെ മനസ്സില്‍ ദീപ്തസ്മരണകളായി തലയെടുപ്പോടെ ചന്തമാര്‍ന്നു നില്‍ക്കുന്നു. മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും നിറഞ്ഞുനില്‍ക്കുന്ന 101 ആനകളുടെ കഥകള്‍. ‘101 ആനക്കഥകള്‍’. ജയന്‍ വി കുറുപ്പ്. മാതൃഭൂമി. വില 230 രൂപ.  

Posted inആരോഗ്യം

കുടലിന്റെ ആരോഗ്യത്തിന് ആവിയില്‍ വേവിച്ച ഭക്ഷണം

ആരോഗ്യവും രുചിയും ഒരുപോലെ വേണമെങ്കില്‍ ആവിയില്‍ വേവിച്ച ഭക്ഷണം ശീലമാക്കാം. ഇവ പോഷകങ്ങളുടെ കലവറയായിരിക്കും. കുറഞ്ഞ കലോറി ആയതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും കൂടെകൂട്ടാം. ദഹനപ്രക്രിയയും സുഗമമായിരിക്കും. ആവിയില്‍ വേവിക്കുമ്പോള്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം അവയുടെ പോഷകങ്ങള്‍ നിലനിര്‍ത്തും. ഇത് ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ സാഹചര്യമുണ്ടാക്കും. ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊളസ്ട്രോള്‍ പ്രശ്നമുണ്ടെങ്കില്‍ ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. എണ്ണ, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം

എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം.എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം എന്നതാവും യോഗത്തിൽ പ്രധാന വിഷയം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനകാര്യമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ക്ഷേമപെൻഷൻ അനർഹർക്കാണ് നൽകുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ. പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ മന്ത്രി നൽകുന്നതെന്നും പിണറായി പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി

എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവ സമയത്ത് പൊന്നാനി സർക്കാർ മാതൃ ശിശു ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാര്‍‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയാണ് നടപടി. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗ‍ര്‍ഭിണിക്ക് രക്തം നല്‍കിയത്. വാർഡ് നഴ്സിനും ഡ്യൂട്ടി ഡോക്ടർക്കും ജാഗ്രതക്കുറവുണ്ടായെന്നും കണ്ടെത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ തീവ്ര മഴ

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ തീവ്ര മഴ ലഭിക്കും. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അല‍ര്‍ട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറ‌ഞ്ച് അല‍ര്‍ട്ട്. നാളെ കോഴിക്കോട് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.